മരിച്ചു പോയ ഭർത്താവിൻ്റെ ഫോട്ടോയുടെ മുന്നിൽ നിന്ന് നടി താര കല്ല്യാൺ; എന്നാൽ സംഭവിച്ചത് മറ്റൊന്ന് വീഡിയോ കാണാം

ഗൗവരവമേറിയ പല കാര്യങ്ങളെയും വളരെ ലളിതമായി അവതരിപ്പിക്കുവാനും ഒരേ സമയം അത് കാണുന്ന ആളുകൾക്ക് ചിരിക്കുവാനും, ചിന്തിക്കുവാനുള്ള അവസരം സാധ്യമാക്കി കൊടുക്കുന്ന വിവിധ തരത്തിലുള്ള ആപ്പുകളും, സംവിധാനങ്ങളും ഇന്ന് ലഭ്യമാണ്. ഇത്തരത്തിൽ ഒരു കാലത്ത് സമൂഹ മാധ്യമങ്ങളിൽ സജീവമായ മനുഷ്യരെല്ലാം ഉപയോഗിച്ചിരുന്ന ഒരു ആപ്പ് ആയിരുന്നു ‘ടിക് ടോക്ക്.’ എന്നാൽ പിൽക്കാലത്ത് ടിക് ടോക്ക് നിരോധിച്ച സാഹചര്യത്തിലും ആളുകളെ ചിരിപ്പിക്കുവാനും, ഹാസ്യം കലർന്ന ഷോർട്ട് വീഡിയോയുമായി എല്ലാവരും രംഗത്തെത്തി തുടങ്ങി. അങ്ങനെ ഡബ്‌സ്‌മാഷിലൂടെ ശ്രദ്ധ നേടിയ താരമാണ് താര കല്ല്യാണിൻ്റെ മകൾ സൗഭാഗ്യ.

ഇപ്പോഴിതാ മകളെ പോലും വെല്ലുന്ന തരത്തിലുള്ള ഒരു വീഡിയോയുമായിട്ടാണ് അമ്മയുടെ കടന്ന് വരവ്. താരയുടെ മരിച്ചു പോയ ഭർത്താവ് രാജാറാമിൻ്റെ പടത്തിന് മുൻപിൽ നിന്ന് കൊണ്ടാണ് പുതിയൊരു വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ആരംഭിക്കുന്നത് സങ്കടത്തോട് കൂടിയുള്ള ഡയലോഗിലാണ്. എന്നാൽ അവസാനിക്കുന്നതാകട്ടെ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടാണ്. വീഡിയോ കാണുന്നവരും, വീഡിയോയിൽ ഉള്ള ആളും ഇപ്പം കരയുമെന്ന് കരുതുകയും പക്ഷേ, പിന്നീട് ആകാംക്ഷയോടെ ഇരുന്ന് കുടുകുടാ ചിരിക്കുന്നതും കാണാം.

“ജീവിതത്തിൽ തനിച്ചായി എന്ന് തോന്നുമ്പോൾ നമ്മൾ എവിടെയെങ്കിലും പോയി തേനീച്ച കൂടിന് കല്ലെറിയണമെന്നും പിന്നെ ആളായി, ബഹളമായി, ആംബുലൻസായി പിന്നെ നമ്മൾ ആരാ ? വേറേ ലെവലാ”എന്ന തമാശ രൂപേണയുള്ള റിലീസിന് താഴെ അതിനെ കടത്തിവെട്ടുന്ന തരത്തിലുള്ള കമെന്റുകളാണ് ഉള്ളത്. ‘പിന്നെ വലിയ നിലയിൽ തന്നെ ആകും. ആശുപത്രിയിലെ റൂം നമ്പർ കൂടെ പറഞ്ഞാൽ മതി തേനുമായി അങ്ങോട്ട് വരാം.’ അങ്ങനെ രസകരമായ നിരവധി കമെന്റുകൾ.

താര കല്ല്യാൺ പങ്കുവെച്ച രസകരമായ വീഡിയോ നിമിഷ നേരം കൊണ്ടും തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വ്യത്യസ്തവും രസകരവുമായ കമെന്റുകളാൽ താര കല്ല്യാണിന് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. മികച്ചതെന്നും, ശരിയ്ക്കും ചിരിപ്പിച്ചു കളഞ്ഞു തുടങ്ങി ഒട്ടേറേ കമെന്റുകൾ റിലീസിന് താഴെ കാണാം.

കുച്ചുപ്പുടി, ഭരതനാട്യം, മോഹനിയാട്ടം എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച നർത്തകിയാണ് താരകല്ല്യാൺ. പ്രശസ്ത നർത്തകി എന്നതിന് പുറമേ നല്ലൊരു അഭിനേത്രി കൂടിയാണ് അവർ. നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയിക്കുവാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടുണ്ട്. താരയുടെ ഭർത്താവ് രാജാറാമും ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു. 2017 – ലാണ് അദ്ദേഹം മരണപ്പെടുന്നത്. അച്ഛൻ്റെയും അമ്മയുടെയും കഴിവിനെ പിന്തുടർന്ന് ഇരുവരുടെയും മകൾ സൗഭാഗ്യ വെങ്കിടേഷും ഇപ്പോൾ അഭിനയ രംഗത്തേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സൗഭാഗ്യ ഭർത്താവ് അർജുനൊപ്പം അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉരുളയ്ക്ക് ഉപ്പേരി’ എന്ന ഹാസ്യ   പരിപാടിയിലൂടെയാണ്  ഇപ്പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച അഭിനയമാണ് സൗഭാഗ്യയും കാഴ്ചവെക്കുന്നത്.

 

View this post on Instagram

 

A post shared by Thara Kalyan (@tharakalyan)

Articles You May Like

x