നായിക ഗർഭിണിയാണ് കാരണക്കാരൻ ഞാൻ തന്നെ ; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് വിജയ് മാധവും, ദേവിക നമ്പ്യാരും ആശംസകളറിയിച്ച് അറിയിച്ച് ആരാധകർ

പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് വിജയ് മാധവും, ദേവിക നമ്പ്യാരും. ഇരുവരും തങ്ങളുടെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും, വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദേവികയും, വിജയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന ഒരു വാർത്ത പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ യുട്യൂബ് ചാനൽ വഴിയാണ് പുതിയ വിശേഷം ഇരുവരും  അറിയിച്ചിരിക്കുന്നത്. താൻ അമ്മയാകാൻ പോകുന്നു പോകുന്നു എന്ന സന്തോഷവാർത്തയാണ് ദേവിക പങ്കുവെച്ചത്.

സ്ഥിരമായി വീഡിയോയും, വ്‌ളോഗും മറ്റുമായി വിശേഷങ്ങൾ പങ്കുവെച്ചെത്തുന്ന ദേവികയെ കാണാതായതോട് കൂടെയാണ് ആരാധകർ ദേവികയ്ക്ക് എന്ത് പറ്റി എന്ന് അന്വേഷിച്ച് തുടങ്ങിയത്. അതിന് പിന്നാലെയാണ് താനൊരു അച്ഛനാകാൻ പോവുകയാണെന്നും, ദേവിക ഗർഭിണിയാണെന്നും വിജയ് വെളിപ്പെടുത്തിയത്. ‘ഇത്രയും നാള്‍ എന്തുകൊണ്ട് വ്ളോഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിന് യഥാര്‍ത്ഥ കാരണം ഞാനല്ല, നായികയാണ്. നായിക ഗര്‍ഭിണിയാണ്.’ എന്ന് വിജയ് മാധവ് പറഞ്ഞപ്പോള്‍ ഉടന്‍ ദേവിക ഇടയിൽ കയറി. ‘പിന്നെ മറ്റാരാണ് കാരണക്കാരന്‍’ എന്ന് ആളുകള്‍ ചോദിയ്ക്കും. ഈ ഗര്‍ഭത്തിൻ്റെ കാരണക്കാരന്‍ ഞാന്‍ തന്നെയാണ്, പക്ഷേ വീഡിയോ ഇടാത്തതിൻ്റെ കാരണക്കാരി ആരാണെന്നാണ് ഞാന്‍ പറഞ്ഞതെന്ന് വിജയ് തിരുത്തി.

നിലവിലെ സാഹചര്യത്തിൽ ഛര്‍ദ്ദിയോട് ചര്‍ദ്ദിയാണെന്നും, ഭക്ഷണം കഴിക്കുമ്പോഴേക്കും ഛര്‍ദ്ദിയ്ക്കുകയാണെന്നും വ്ളോഗ് ചെയ്യാന്‍ പോയിട്ട് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ലെന്നും, ഇപ്പോള്‍ മൂന്ന് മാസം ആയി. മൂന്ന് മാസം ആയിട്ടേ പുറത്ത് എല്ലാവരോടും പരസ്യപ്പെടുത്താന്‍ പാടുള്ളൂ എന്ന് വീട്ടില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും . അതുകൊണ്ടാണ് ഈ കാര്യം പറയാന്‍ ഇത്രയും വൈകിയത് എന്നും ദേവിക സൂചിപ്പിച്ചു.

ദീർഘ നാളത്തെ പരിചയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതൊരിക്കലും പ്രണയ വിവാഹമല്ലെന്നും പക്കാ അറേഞ്ച് മാര്യേജ് ആയിരിക്കുമെന്നും ദേവിക ആദ്യമേ പറഞ്ഞിരുന്നു. നേരത്തെ പരിചയമുണ്ടെങ്കിലും തങ്ങള്‍ നല്ല അടുത്ത സുഹൃത്തുക്കളായിരുന്നു , പിന്നീടാണ് വിവാഹത്തെക്കുറിച്ച് ചിന്തിച്ചതെന്നും വീട്ടുകാരുടെ പൂർണ സമ്മതത്തോടെയും, അനുഗ്രഹത്തോടെയും കൂടെ നടന്ന വിവാഹമായിരുന്നെനും ദേവിക വ്യക്തമാക്കുന്നു. അഭിനേത്രി എന്ന നിലയിൽ ദേവികയ്ക്കും, ഗായകൻ എന്ന നിലയ്ക്ക് വിജയ് മാധവിനും നിരവധി ആരാധകരുണ്ട്. ക്യൂട്ട് കപ്പിൾസ് എന്നാണ് ഇരുവരെയും വിശേഷിപ്പിക്കാറുള്ളത്.

ഐഡിയ സ്റ്റാർ സിങ്ങർ വേദിയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ഗായകനാണ് വിജയ് മാധവ്. നിരവധി പരമ്പരകളിലും മറ്റുമായി പ്രേക്ഷകർക്ക് പരിചിതയാണ് ദേവിക നമ്പ്യാർ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ യാത്രകളും, പാട്ടും, കുടുംബവിശേഷങ്ങളും, ആഘോഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. പുതിയ വിശേഷം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളാണ് ദേവികയ്ക്കും, വിജയ്ക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെയെന്നും, എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെയുമെന്നാണ് കമെന്റുകൾ.

Articles You May Like

x