നിറവയറില്‍ ചുവന്ന ഗൗണില്‍ അതീവ സുന്ദരി ആയി സൗഭാഗ്യ ; മെറ്റേര്‍ണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നര്‍ത്തകി കൂടിയായ സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറുമായുള്ള വിവാഹം നടന്നത്. അര്‍ജുനും മികച്ച ഒരു നര്‍ത്തകനാണ്. ചക്കപ്പഴം എന്ന പരമ്പരയില്‍ അര്‍ജുന്‍ നേരത്തെ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ആദ്യത്തെ കണ്‍മണി എത്തുന്നതും കാത്തിരിക്കുകയാണ് ഇവര്‍. ഗര്‍ഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി സൗഭാഗ്യ ആരാധകരെ അറിയിക്കുന്നുണ്ട്.

അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് നടന്നത്. സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു ചടങ്ങുകള്‍ നടന്നത്. കറുപ്പ് നിറത്തിലുള്ള മനോഹരമായ കസവുസാരിയാണ് സൗഭാഗ്യ ധരിച്ചിരുന്നത്. ഡിസൈന്‍ ചെയ്ത ബ്ലൗസ് ആണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. ട്രെഡീഷനല്‍ ആഭരണങ്ങളാണ് ആക്‌സസറൈസ് ചെയ്തത്. കറുപ്പ് കുര്‍ത്തയും മുണ്ടും ഉടുത്തായിരുന്നു ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിന്റെ എന്‍ട്രി. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതു മനോഹരമായ ഒരു ദിവസമായിരുന്നു’ എന്നാണ് വളക്കാപ്പിന്റെ ചിത്രം പങ്കുവച്ച് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. നിറവയറില്‍ ചുവന്ന ഗൗണില്‍ അതീവ സുന്ദരി ആയിട്ടാണ് സൗഭാഗ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഒരു അമ്മയുടെ സന്തോഷം ആരംഭിക്കുന്നത് പുതിയൊരു ജീവന്‍ ഉള്ളില്‍ വളരുമ്പോള്‍; ഒരു ചെറിയ ഹൃദയമിടിപ്പ് ആദ്യമായി കേള്‍ക്കുമ്പോള്‍, ഒരു ചെറിയ കിക്ക് അവള്‍ ഒരിക്കലും തനിച്ചല്ലെന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍,’ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് സൗഭാഗ്യ കുറിച്ച വരികളാണിത്. നിന്നെ കയ്യിലെടുക്കാന്‍ കൊതിയോടെ കാത്തിരിക്കുന്നുവെന്നും ഒരു ചിത്രത്തിന് താഴെ സൗഭാഗ്യ പറഞ്ഞിട്ടുണ്ട്.

‘ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയാലും കുട്ടിയുടെ ഒരു ചെറിയ കിക്ക് മതി എല്ലാം ശരിയാവാന്‍’ എന്നും മറ്റൊരു ചിത്രത്തില്‍ ‘നിന്നെ കയ്യിലെടുക്കാന്‍ കൊതിയോടെ കാത്തിരിക്കുന്നു’ എന്നും കുടുബം വലുതാകുന്നുവെന്നും ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്. ഗര്‍ഭകാലം അത്ര എളുപ്പമുള്ളതല്ലെന്ന് സിനിമയിലൊക്കെ കാണുന്നത് പോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ലെന്നും സൗഭാഗ്യയും അര്‍ജുനും ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തലവേദനയും മറ്റ് വേദനകളും അസ്വസ്ഥയുമൊക്കെയുള്ള കാലമാണെന്ന് സൗഭാഗ്യ പറഞ്ഞു. ഫുള്‍ ടൈം എനര്‍ജിയോടെ നടന്ന ഒരാള്‍ക്ക് പെട്ടെന്ന് കാലിലൊക്കെ നീരൊക്കെ വന്ന് വയ്യാതെ ആവുന്നത് കാണുമ്പോള്‍ സങ്കടം തോന്നിയെന്നും അര്‍ജുന്‍ പറഞ്ഞു.2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികള്‍ കൂടിയാണ് സൗഭാഗ്യയും അര്‍ജുനും. തമിഴ് ആചാരപ്രകാരം നടന്ന വിവാഹ ആഘോഷങ്ങള്‍ മൂന്നു ദിവസമാണ് നീണ്ടു നിന്നത്.

Articles You May Like

x