കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ച് നടി സൗഭാഗ്യയും അര്‍ജുനും ; ഇരുവരും കുഞ്ഞിനൊടൊപ്പം ഒള്ള ആദ്യ വീഡിയോ

ടിക്ക് ടോക്ക് ഉണ്ടായിരുന്ന കാലത്ത് നര്‍മ്മം കലര്‍ന്ന വീഡിയോകള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരത്തിന്റെ വിവാഹവും പ്രഗ്‌നന്‍സി വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കാലം മുതല്‍ സുഹൃത്തും അമ്മയുടെ വിദ്യാര്‍ഥിയുമായിരുന്ന അര്‍ജുന്‍ സോമശേഖറിനെ 2020 ഫെബ്രുവരിയിരുന്നു വിവാഹം ചെയ്തത്. ഗര്‍ഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. താര കല്യാണും പേരക്കുട്ടി പിറന്ന സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

സിനിമാ-സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധിപേര്‍ സൗഭാഗ്യയ്ക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗഭാഗ്യ രംഗത്തെത്തിയിരുന്നു. ഭാവിയിലേക്ക് ഞങ്ങള്‍ക്ക് ജീവിക്കാന്‍ നിങ്ങള്‍ തന്ന പ്രാര്‍ത്ഥനയും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നുള്ള അടിക്കുറിപ്പിന് ഒപ്പമാണ് സൗഭാഗ്യ കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരുന്നത്. സുദര്‍ശന അര്‍ജുന്‍ ശേഖര്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. ദൈവീകത നിറഞ്ഞ പേരാണ് ഇരുവരും കുഞ്ഞിന് നല്‍കിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. അര്‍ജുന്‍ അച്ഛനായ വിവരം ആരാധകരുമായി പങ്കുവെച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു. കുഞ്ഞിനെ കയ്യിലെടുത്ത് കണ്ണു നിറഞ്ഞ ചിത്രം സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അതുപോലെ തന്നെ ലേബര്‍ റൂമിലേക്ക് കയറുന്നതിന് തൊട്ടു മുന്‍പ് പകര്‍ത്തിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൗഭാഗ്യയെ കെട്ടിപ്പിടിച്ചു ആശംസകള്‍ നേരുന്ന അര്‍ജുന്റെ വീഡിയോ ആണ് ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. വീഡിയോയ്ക്ക് താഴെ നിരഴധി കമന്റുകളാണ് ആരാധകര്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളാണ് യഥാര്‍ത്ഥ ദമ്പദികള്‍ എന്നുമെല്ലാമാണ് കമന്റുകള്‍. ഇപ്പോഴിതാ അര്‍ജുന്‍ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. സ്‌നേഹത്തില്‍ പൊതിഞ്ഞ ഒരു തികഞ്ഞ സമ്മാനം എന്റെ കൈകളില്‍ വെച്ചിരിക്കുന്നു എന്നായിരുന്നു അര്‍ജുന്‍ കുഞ്ഞിനൊപ്പമുള്ള ചിത്രത്തിന് നല്‍കിയ കുറിപ്പ്.

ശ്രീറാം രാമചന്ദ്രന്‍, അമല്‍ രാജ്‌ദേവ്, ശ്രുതി രജനീകാന്ത്, റാഫി, താര കല്യാണ്‍, അശ്വതി നായര്‍, ആര്‍ ജെ മാത്തുക്കുട്ടി തുടങ്ങിയവരെല്ലാം അര്‍ജുന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അര്‍ജുനും കുഞ്ഞിനുമപ്പമുള്ള ചിത്രം സൗഭാഗ്യയും പങ്കുവെച്ചിരുന്നു. ഒരു കുഞ്ഞ് നിങ്ങളുടെ ഹൃദയത്തില്‍ നിറയുന്നു എന്നക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. മുക്ത, പേളി മാണി, താര കല്യാണ്‍, ശ്രുതി രജനീകാന്ത് തുടങ്ങി നിരവധി പേരാണ് സൗഭാഗ്യയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. വെല്‍ക്കം റ്റു തന്ത തള്ള ക്ലബ് എന്നായിരുന്നു രാജ് കലേഷിന്റെ കമന്റ്. ഇപ്പോള്‍ കുഞ്ഞും സൗഭാഗ്യയും അര്‍ജുനും കൂടിയുള്ള റീല്‍സും താരം പങ്കുവെച്ചിട്ടുണ്ട്. എന്‍ന്തന്‍ ഉയിരേ എന്ന ഗാനം ആണ് ബാഗ്രൗണ്ട് മ്യൂസിക്കായി ഇട്ടിരിക്കുന്നത്.

സന്തോഷവതിയായി ആശുപത്രിക്കുള്ളില്‍ നിന്നു പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകള്‍ മുന്‍പേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ എല്ലാം തന്നെ വൈറലായിരുന്നു. എന്നാല്‍ വീഡിയോ ഏറെ വിമര്‍ശനവും ഉണ്ടാക്കിയിരുന്നു. പ്രസവത്തിന്റെ തിയതി അടുത്ത് നില്‍ക്കുമ്പോള്‍ ഇങ്ങനെ ഡാന്‍സ് കളിക്കാമോ എന്നെല്ലാം ആരാധകര്‍ കമന്റ് ഇട്ടിരുന്നു. എന്നാല്‍ എക്സസൈസ് ചെയ്യുന്നത് നല്ലതാണെന്നും ആശുപ്ത്രിയില്‍ എത്തിയ ശേഷവും സൗഭാഗ്യ ഡാന്‍സ് കളിച്ചതുകൊണ്ടെല്ലാം താരത്തിന് കോമ്പ്ലിക്കേഷന്‍ ഒന്നുമില്ലാതെ നോര്‍മല്‍ ഡെലിവറി ചെയ്യാന്‍ കഴിഞ്ഞതെന്നാണ് ഡോക്ടര്‍ പറയുന്നത്.

Articles You May Like

x