നടി സൗഭാഗ്യക്ക് മകൾ ജനിച്ചു മകളെ കയ്യിലെടുത്ത് കണ്ണുനിറഞ്ഞ് ഭർത്താവ് അര്‍ജുന്‍ ; മകളുടെ പേരിലും ദൈവീകത

സോഷ്യല്‍ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നര്‍ത്തകി കൂടിയായ സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറുമായുള്ള വിവാഹം നടന്നത്. അര്‍ജുനും മികച്ച ഒരു നര്‍ത്തകനാണ്. ചക്കപ്പഴം എന്ന പരമ്പരയില്‍ അര്‍ജുന്‍ നേരത്തെ അഭിനയിച്ചിരുന്നു. 2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികള്‍ കൂടിയാണ് സൗഭാഗ്യയും അര്‍ജുനും. തമിഴ് ആചാരപ്രകാരം നടന്ന വിവാഹ ആഘോഷങ്ങള്‍ മൂന്നു ദിവസമാണ് നീണ്ടു നിന്നത്.

സൗഭാഗ്യയുടെ ഗര്‍ഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് നടന്നത്. സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു ചടങ്ങുകള്‍ നടന്നത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

താരത്തിന്റെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. നിറവയറില്‍ ചുവന്ന ഗൗണില്‍ അതീവ സുന്ദരി ആയിട്ടാണ് സൗഭാഗ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ഒരു അമ്മയുടെ സന്തോഷം ആരംഭിക്കുന്നത് പുതിയൊരു ജീവന്‍ ഉള്ളില്‍ വളരുമ്പോള്‍; ഒരു ചെറിയ ഹൃദയമിടിപ്പ് ആദ്യമായി കേള്‍ക്കുമ്പോള്‍, ഒരു ചെറിയ കിക്ക് അവള്‍ ഒരിക്കലും തനിച്ചല്ലെന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍,’ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് സൗഭാഗ്യ കുറിച്ച വരികളായിരുന്നു അത്. ജൂനിയര്‍ സൗഭാഗ്യ ആണോ, ജൂനിയര്‍ അര്‍ജുന്‍ ആണോ എന്ന് ആരാധകര്‍ കമന്റ്‌സ് ഇട്ടിരുന്നു.

ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചിരിക്കുകയാണ്. താര കല്യാണും അര്‍ജുനും ഒരുമിച്ച് എത്തിയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഇറ്റ്‌സ് എ ഗേള്‍ എന്ന് പോസ്റ്റ് ചെയ്തായിരുന്നു ഈ സന്തോഷം ആരാധകരോട് പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും സുഖപ്രസവം ആയിരുന്നുവെന്നും വീഡിയോയിലൂടെ താര കല്യാണ്‍ പറയുന്നു. സുദര്‍ശന അര്‍ജുന്‍ ശേഖര്‍ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. മകളുടെ കുഞ്ഞിന് പിറക്കും മുന്‍പേ മിട്ടു എന്ന പേര് കണ്ടെത്തിയ ആളാണ് താരാ കല്യാണ്‍. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റു വിശേഷങ്ങളോ പുറത്തുവിട്ടിട്ടില്ല.

സന്തോഷവതിയായി ആശുപത്രിക്കുള്ളില്‍ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകള്‍ മുന്‍പേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ എല്ലാം തന്നെ വൈറലായിരുന്നു. എന്നാല്‍ വീഡിയോ ഏറെ വിമര്‍ശനവും ഉണ്ടാക്കിയിരുന്നു. പ്രസവത്തിന്റെ തിയതി അടുത്ത് നില്‍ക്കുമ്പോള്‍ ഇങ്ങനെ ഡാന്‍സ് കളിക്കാമോ എന്നെല്ലാം ആരാധകര്‍ കമന്റ് ഇട്ടിരുന്നു. എന്നാല്‍ എക്‌സസൈസ് ചെയ്യുന്നത് നല്ലതാണെന്നും ആശുപ്ത്രിയില്‍ എത്തിയ ശേഷവും സൗഭാഗ്യ ഡാന്‍സ് കളിച്ചതുകൊണ്ടെല്ലാം താരത്തിന് കോമ്പ്‌ലിക്കേഷന്‍ ഒന്നുമില്ലാതെ നോര്‍മല്‍ ഡെലിവറി ചെയ്യാന്‍ കഴിഞ്ഞതെന്നാണ് ഡോക്ടര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സൗഭാഗ്യയും അര്‍ജുനും താര കല്യാണും ഒരുമിച്ച് ചെയ്ത റീല്‍സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Articles You May Like

x