മകൾക്ക് കൂടി പനി വന്നപ്പോള്‍ ആകെ ഭയന്നു പോയി; തനിക്കും കുടുംബത്തിനും സംഭവിച്ചതിനെക്കുറിച്ച്‌ തുറന്ന് പറഞ്ഞു സൗഭാഗ്യ വെങ്കിടേഷ്‌

സമൂഹമാധ്യങ്ങളിലൂടെ മലയാളികളുടെ ഇടയില്‍ സുപരിചിതരായ താരദമ്പതികളാണ് നടി താരാകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഈയിടെയാണ് ഇവര്‍ക്ക് കുഞ്ഞ്‌ പിറന്നത്. സുദര്‍ശന എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മകളുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്.ഇപ്പോള്‍ തനിക്കുള്‍പ്പെടെ വീട്ടിലെല്ലാവര്‍ക്കും കോവിഡ് ബാധിച്ചതും അത് തരണം ചെയ്തതുമെല്ലാം സൗഭാഗ്യ പറയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇത് വിവരിക്കുന്നത്.

”എനിക്ക് കോവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ അര്‍ജുന്‍ ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു. ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. ആ ദിവസങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത്.എനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ അമ്മയായിരുന്നു മോളെ നോക്കിയിരുന്നത്.

പാല് കൊടുക്കുമ്പോള്‍ ഗ്ലൗസും മാസ്‌ക്കുമൊക്കെ ധരിച്ച് സുരക്ഷിതമായിരുന്നു. എന്റെ പനി മാറി തുടങ്ങിയപ്പോള്‍ മകള്‍ക്കും പനി വന്നു, പക്ഷേ, അവള്‍ക്ക് ആരംഭിച്ചപ്പോഴേക്കും ഞാന്‍ ഡോക്ടറമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയില്‍ അവളെ ശുശ്രൂഷിച്ച് തുടങ്ങിയിരുന്നു. അവള്‍ക്ക് കൂടി പനി വന്നപ്പോള്‍ ഭയന്നു പോയി. പക്ഷേ, വലിയ കുഴപ്പളൊന്നും കൂടാതെപെട്ടന്ന്‌ കുറയുകയും ചെയ്തു. അപ്രതീക്ഷിതമായാണ് കോവിഡ് ബാധിച്ചത്. അതിനാല്‍ തന്നെ, ഡാന്‍സ് ക്ലാസ് അടക്കം നിര്‍ത്തി വെച്ചിരിക്കുകയാണ് ”- സൗഭാഗ്യ പറഞ്ഞു.

അന്തരിച്ച അഭിനേതാവും നർത്തകനുമായ രാജാറാമിന്റെയും നർത്തകിയും നടിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ. മാത്രമല്ല മലയാള സിനിമയിലെ മുത്തശ്ശി നടിയായ സുഭ ലക്ഷ്മിയുടെ ചെറുമകൾ കൂടിയാണ് സൗഭാഗ്യ. ഡയലോഗ് പ്രസന്റേഷനോടൊപ്പം തന്നെ മേക്കപ്പും ലുക്കും ഒക്കെയാണ് മറ്റുള്ള ഡബ്‌സ്മാഷ്- ടിക് ടോക് താരങ്ങളിൽ നിന്നും സൗഭാഗ്യയെ വേറിട്ട് നിർത്തുന്നത്.ഹാസ്യ നടൻ സലീം കുമാറിന്റെ കിടിലൻ കോമഡി സീനുകളാണ് പ്രധാനമായും സൗഭാഗ്യ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ലേഡി സലീം കുമാർ എന്ന വിളിപ്പേരും സോഷ്യൽ മീഡിയയിൽ സൗഭാഗ്യയ്ക്കുണ്ട്.വിവാഹ ശേഷമാണ് അര്‍ജുന്‍ അഭിനയ ലോകത്തേക്കെത്തുന്നത്.

ഫ്‌ളവേഴ്‌സ് ടിവിയിലെ ചക്കപ്പഴം പരമ്പരയില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് പിന്‍മ്മാറുകയായിരുന്നു. ഇപ്പോള്‍ അമൃത ടിവിയിലെ ഉരുളയ്ക്കുപ്പേരി പരിപാടിയില്‍ അഭിനയിക്കുന്നുണ്ട് അര്‍ജുന്‍. സൗഭാഗ്യയും അര്‍ജുനും ഒരുമിച്ചുള്ള വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നതും. സൗഭാര്യയെപ്പോലെത്തന്നെ മികച്ച ഡാന്‍സര്‍ കൂടിയാണ് അര്‍ജുന്‍. താരാ കല്യാണിയും ഡാന്‍സ് സ്‌കൂള്‍ ഇപ്പോള്‍ നടത്തുന്നത് ഇരുവരും ചേര്‍ന്നാണ്.

Articles You May Like

x