പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസിന്റെ അദൃശ്യ ശബ്ദത്തെ കണ്ടെത്തി സോഷ്യൽ മീഡിയ, ഈ പട്ടാമ്പിക്കാരൻ ആളത്ര ചില്ലറക്കാരനല്ല

ഇന്ന് സംപ്രേക്ഷണം ചെയ്യുന്നതിൽ വച്ച് ഏറ്റവും കൂടുതൽ ആരാധകരുള്ളതും വലുതുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെ പല ഭാഷകളിലായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിന് ആരാധകരുടെ എണ്ണവും അല്പം കൂടുതൽ തന്നെയാണ്. മലയാളത്തിൽ ബിഗ് ബോസിന്റെ അവതാരകനായി മോഹൻലാൽ പ്രത്യക്ഷപ്പെടുമ്പോൾ താരത്തിനെ പോലെ തന്നെ അതേ പ്രാധാന്യമുള്ള മറ്റൊരാൾ കൂടി ബിഗ് ബോസ് ഹൗസിനുള്ളിൽ ഉണ്ട്. അത് ഇതുവരെ ആരും നേരിട്ട് കണ്ടിട്ടു പോലുമില്ലാത്ത ഒരു അദൃശ്യ ശബ്ദമാണ്. ബിഗ് ബോസിന്റെ മലയാളം അഞ്ചാം സീസൺ ഇപ്പോൾ പൂർത്തീകരിച്ചിരിക്കുമ്പോൾ അദൃശ്യ ശബ്ദത്തിനു ഉടമയായ ബിഗ് ബോസിനെ കണ്ടെത്തിയ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ അഞ്ചു സീസണുകളിലായി ബിഗ് ബോസ് ശബ്ദത്തിന് പിന്നിൽ നിറഞ്ഞുനിന്നത് രഘുരാജ് നായർ എന്ന പട്ടാമ്പിക്കാരനാണ്.

ബിഗ് ബോസ് ഒരു വ്യക്തിയല്ല. അത് താനുമല്ല, അതൊരു കൺസെപ്റ്റ് മാത്രമാണെന്നാണ് രഘുരാജ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.ബിഗ് ബ്രദർ എന്ന പേരിൽ നേതർലെന്റിൽ ആരംഭിച്ച ഷോ ഇന്ത്യയിൽ വന്നപ്പോൾ ബിഗ് ബോസ് ആയി മാറുകയായിരുന്നു. അദൃശ്യനായ ശബ്ദം കൊണ്ട് മത്സരാർത്ഥികളെ നിയന്ത്രിക്കുക എന്നതാണ് തൻറെ ജോലി. അത്തരം ഒരു ശബ്ദമായി പല ഭാഷയിൽ പലരും എത്തുന്നുണ്ടെങ്കിലും മലയാള ബിഗ് ബോസിന്റെ ശബ്ദമാകാനുള്ള അവസരം ലഭിച്ചത് താൻ വളരെയധികം സന്തോഷവാനാണെന്ന് രഘുരാജ് പറയുന്നു. റേഡിയോ ജോക്കി ആയിരുന്ന രഘു ആ ജോലി ഉപേക്ഷിച്ചാണ് ചാനലിലേക്ക് എത്തിയത്. ഒരുപാട് പരസ്യങ്ങളും റേഡിയോ പ്രോഗ്രാം ടിവി പ്രോഗ്രാം ചെയ്യുന്ന ഒരു വോയിസ് ആർട്ടിസ്റ്റ് ആണ് രഘുരാജ്. ബിഗ്ബോസിൽ എത്തിയത് മുതൽ രഘുവിന്റെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു

മുൻപത്തെ സീസൺ അപേക്ഷിച്ച് ലൈവ് സ്ട്രീമിംഗ് ആരംഭിച്ചതോടെയാണ് രഘുവിന്റെ ശബ്ദം ആളുകൾക്ക് കൂടുതൽ പരിചിതമായി തുടങ്ങിയത്. പിന്നീട് ആളുകൾ രഘുവിന്റെ ഫോട്ടോ ശബ്ദത്തിനൊപ്പം പ്രചരിപ്പിക്കാനും തുടങ്ങി. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതിൽ മാത്രം ഷോയുടെതായ കുറച്ച് നിയന്ത്രണങ്ങൾ രഘുവിനുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഇത്രയധികം ആളുകൾ തന്റെ ശബ്ദം ഏറ്റെടുത്തതിൽ സന്തോഷം ഉണ്ടെന്നാണ് രഘു പറയുന്നത്. ഒരു നോട്ടം കൊണ്ട് ശബ്ദം കൊണ്ടോ പെരുമാറ്റം കൊണ്ടോ ഒരു സെക്കൻഡ് നേരത്തേക്ക് എങ്കിലും ഒരാളെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്നുണ്ടെങ്കിൽ അതിൽപരം മറ്റൊരു ഭാഗ്യം ഇല്ലെന്നാണ് രഘു പറയുന്നത്.

Articles You May Like

x