ബിഗ് ബോസ്സ് സീസൺ 5 ൽ ഇത്തവണ തീപ്പൊരി അല്ല തീ തന്നെ പാറും , ലിസ്റ്റ് പുറത്ത് ?

മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപോലെ ഹിറ്റായി മാറിയ പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ ഓരോ സീസണും നിരവധി ആരാധകരെയാണ് സ്വന്തമാക്കുന്നത്. സീസണുകൾ ആരംഭിക്കുന്നതിന് മുൻപു മുതൽ തന്നെ വലിയ രീതിയിലുള്ള പ്രേക്ഷകപ്രീതിയും പ്രചാരവും ഷോ നേടിയെടുക്കാറുണ്ട്. ഇപ്പോൾ മലയാളത്തിൽ ബിഗ്ബോസിന്റെ അഞ്ചാം പതിപ്പിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിൻറെ മുന്നൊരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്ന സമയം തന്നെ സോഷ്യൽ മീഡിയയിൽ മത്സരാർത്ഥികളെ പറ്റിയുള്ള പ്രവചനങ്ങളും വലിയ തോതിൽ നടന്നിരുന്നു. പല മീഡിയകളും ബിഗ് ബോസ് ഫൈവിൽ മത്സരിക്കാൻ എത്തുന്ന താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിരുന്നു.

എന്നാൽ ഇപ്പോൾ 100% ഷോയിൽ ഉറപ്പായ ചിലരുണ്ടെന്ന് റിപ്പോർട്ട് ആണ് സൈബർ ലോകത്ത് ഉയർന്നുകൊണ്ടിരിക്കുന്നത്. മുൻപ് പ്രഡിഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നവരും അല്ലാത്തവരുമായ ആളുകളുടെ പേര് വിവരങ്ങളാണ് ഒരു സ്വകാര്യ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഉറപ്പായും ഉണ്ടാകുമെന്ന് ഭൂരിഭാഗം പേരും ഉറപ്പിച്ചു പറഞ്ഞ പേരാണ് അഖിൽമാരാരുടേത്. സംവിധായകനായ അഖിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ഉള്ള വിവാദങ്ങൾ ഒക്കെ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ സീസൺ ഫൈവ് മത്സരാർത്ഥിയായി അഖിൽ ഉണ്ടാകുമെന്ന ഉറപ്പാണ് പുറത്തുവരുന്നത്. അതുപോലെതന്നെയാണ് നിരവധി തവണ പ്രഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ദേവു വൈബർഹുഡ്. ദേവുവും ഇത്തവണ മത്സരിക്കാൻ എത്തുമെന്ന് കൺഫോം ആയി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പിന്നീട് വരുന്ന ആളുടെ പേര് മിഥുൻ ആണ്. മലയാളികൾക്ക് അത്ര സുപരിചിതൻ അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് മിഥുൻ. ബോക്സിങ്, കരാട്ടെ, റെസിലിംഗ് തുടങ്ങിയ മേഖലയിൽ ഒക്കെ തന്നെ കഴിവ് തെളിയിച്ച മിഥുൻ മാർഷൽ ആർട്സ് കൈകാര്യം ചെയ്യുന്നതിന് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.മിഥുൻ ബിഗ് ബോസിലേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഗായികയും അഭിനേത്രിയുമായ മനീഷയുടെ പേരാണ് പിന്നീട് ഉയർന്ന് വരുന്നത്. നിരവധി പാട്ടുകൾ പാടി ആരാധകരെ കയ്യിലെടുത്ത മനീഷ അഭിനേത്രി എന്ന നിലയിലും തന്റെ സ്ഥാനം ഉറപ്പിച്ചു. തട്ടിയും മുട്ടിയും എന്ന പരമ്പരയിൽ അടക്കം നിരവധി ടെലിവിഷൻ പരിപാടികളിൽ സഹതാരമായും വില്ലത്തിയായും വേഷം കൈകാര്യം ചെയ്ത മനീഷ സോഷ്യൽ മീഡിയയിലും മിന്നും താരമാണ്

യൂട്യൂബർ ആയ യുനൈസ് ആണ് അടുത്ത മത്സരാർത്ഥി. ഫണ്ണിയായ ഷോകളും റിയൽസും ഒക്കെ ചെയ്താണ് യുനൈസ് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയത്. നിരവധി സീരിയലുകളിൽ വില്ലനായി അഭിനയിച്ചിട്ടുള്ള ജിഷിന്റെ പേര് ആദ്യം മുതൽ തന്നെ പ്രഡക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു. എന്നാൽ 80 ശതമാനം മാത്രമാണ് ജിഷിന്റെ കാര്യത്തിൽ ഉറപ്പ് എന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജിഷനെപ്പോലെ ജോൺ ജേക്കബിന്റെ പേരും ഉയർന്നുവരുന്നു. കഴിഞ്ഞ സീസണിൽ മത്സരിച്ച ധന്യ മേരി വർഗീസിന്റെ ഭർത്താവ് കൂടിയായ ജോണിന് ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട് എന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു. വാർത്തകളോട് ജോണും ജിഷിനും ഒന്നും ഇതുവരെ പ്രതികരിക്കാത്തത് കൊണ്ട് തന്നെ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Articles You May Like

x