നടനും മിമിക്രിക്കാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു , ഞെട്ടലോടെ സീരിയൽ സിനിമ ലോകം

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടി നിരവധി കലാകാരന്മാരുടെ ഉദയത്തിന് വഴിതെളിച്ചിട്ടുണ്ട് . അത്തരത്തിൽ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായിരുന്ന താരമാണ് കൊല്ലം സുധി. തുടർന്ന് ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയുടെ നട്ടെല്ലായി കൊല്ലം സുധി മാറി. നിരവധി കോമഡി പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട സുധി പതിയെ സിനിമകളിലേക്കും എത്താൻ തുടങ്ങി. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കൊല്ലം സുധി പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറി. കുട്ടനാടൻ മാർപാപ്പ, ബിഗ് ബ്രദർ ,കേശു ഈ വീടിൻറെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി.

എന്നാൽ ഇന്ന് രാവിലെ എല്ലാവരും വേദനിപ്പിക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ് എത്തിയത്. കൊല്ലം സുധി മരണപ്പെട്ടിരിക്കുന്നു വാഹനാപകടമാണ് കാരണം. തൃശ്ശൂർ കൈപ്പമംഗലത്ത് വച്ചാണ് അപകടം നടക്കുന്നത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് തിരികെ പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്. 24 ചാനലിന്റെ ഒരു അവിഭാജ്യമായ ഘടകം കൂടിയായിരുന്നു സുധി. 24 കണക്ട് എന്ന റോഡ് ഷോയുടെ ഭാഗമായി ഇന്നലെ താരം എത്തിയിരുന്നു. നടി സ്വസിക ഉല്ലാസ് പന്തളം ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ ഒക്കെ തന്നെ അനുശോചനം അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ട് സുധി തന്നെ വിളിച്ചിരുന്നു എന്നാണ് സ്വാസിക പറയുന്നത് അതുകൊണ്ടുതന്നെ തനിക്ക് വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും നടി വ്യക്തമാക്കി

ലക്ഷ്മി നക്ഷത്ര നിറകണ്ണുകളോടെയാണ് സംസാരിച്ചത് സംസാരിക്കാൻ പോലും സാധിക്കുന്ന ഒരു മാനസികാവസ്ഥയിൽ അല്ല താൻ എന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. സുധിയക്കൊപ്പം കോമഡി താരമായ ബിനു അടിമാലിയും ഉണ്ടായിരുന്നു. ബിനു അടിമാലിയുടെ നില ഗുരുതരമല്ല എന്നാണ് അറിയുന്നത്. കരിയറിൽ നല്ല രീതിയിൽ ശ്രദ്ധ നേടിയ സമയത്തായിരുന്നു മരണം സുധിയെ തേടി എത്തുന്നത്. ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഒന്നുമത്ര സജീവമായ വ്യക്തി ആയിരുന്നില്ല കൊല്ലം സുധി. സുധിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിലാണ് ആരാധകർ മുഴുവൻ ഈ വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും പറയുന്നത്. #actor kollam sudhi

Articles You May Like

x