“ഭർത്താവിന്റെ മരണത്തോടെ ഒറ്റപെടലിലായി , മകളുടെ വിവാഹശേഷം വീണ്ടും വിവാഹം” , പ്രേഷകരുടെ പ്രിയ നടി മങ്ക മഹേഷിന്റെ ജീവിതം ഞെട്ടിക്കും

മലയാള സിനിമ – സീരിയൽ രാഗത്ത് നിറ സാനിധ്യമായി നില്‍ക്കുന്ന താരമാണ് മങ്കാ മഹേഷ്. സഹനടിയായും, അമ്മയായും, സഹോദരിയായുമെല്ലാം അഭിനയിച്ച് മലയാള സിനിമ – സീരിയല്‍ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അവർ. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിനിയാണ് മങ്ക. മങ്കയുടെ അമ്മയുടെ നാടാണ് യാഥാര്‍ത്ഥത്തില്‍ ആലപ്പുഴ. മങ്കയുടെ കുട്ടിക്കാലവും, വിദ്യാഭ്യാസ കാലഘട്ടവുമെല്ലാം ആലപ്പുഴയിലായിരുന്നു. ആറ് മക്കളടങ്ങുന്ന വലിയൊരു കൂട്ടുകുടുംബമായിരുന്നു ഇവരുടേത്. മക്കളില്‍ ഏറ്റവും ഇളയ കുട്ടിയായിരുന്നു മങ്ക മഹേഷ് . സ്‌കൂള്‍ കാലഘട്ടം മുതലേ കലാമേഖലയില്‍ കഴിവ് തെളിയിച്ച മങ്ക അമൃതം ഗോപിനാഥിൻ്റെ ശിക്ഷണത്തിലായിരുന്നു നൃത്തം പഠിച്ചു തുടങ്ങിയത്.

കെപിഎസിയിലൂടെയാണ് മങ്ക മഹേഷ് തൻ്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പ്രൊഫഷണല്‍ നാടകങ്ങളിലൂടെയാണ് മങ്ക സിനിമയിലേയ്ക്ക് എത്തുന്നത്. അഭിനയ ജീവിതത്തില്‍ ശോഭിക്കുന്ന സമയത്താണ് മങ്ക അവരുടെ ജീവിത പങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള നീണ്ട നാളത്തെ സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് എത്തുകയായിരുന്നു. മഹേഷിനെ വിവാഹം ചെയ്‌ത്‌ മങ്ക പിന്നീട് തിരുവനന്തപുരത്തേയ്ക്ക് താമസം മാറുകയും ചെയ്തു. പിന്നീട് ഇരുവർക്കും ഒരു മകള്‍ ജനിക്കുകയും അഭിനയ മേഖലയിൽ നിന്ന് മങ്ക മഹേഷ് ചെറിയൊരു ഇടവേളയെടുക്കുകയുമായിരുന്നു.

മകൾ വളർന്ന് വലുതായപ്പോൾ മങ്ക അഭിനയ ജീവിതത്തിലേയ്ക്ക് തിരികെ വന്നു. പിന്നീടുള്ള കാലം മങ്കയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഭര്‍ത്താവ് മഹേഷ് മരണപ്പെട്ടു. മഹേഷിൻ്റെ അപ്രതീക്ഷിത വേർപാട് മങ്കയെ വല്ലാതെ സങ്കടപ്പെടുത്തി. മഹേഷ് മരിച്ചതിന് ശേഷമാണ് മങ്ക പിന്നീട് തിരുവനന്തപുരത്തെ വീടും,സ്ഥലവും വിറ്റ് സ്വന്തം നാടായ ആലപ്പുഴയിലേയ്ക്ക് തിരികെ വരുന്നത്. അതിനിടയില്‍ മകളുടെ വിവാഹവും കഴിഞ്ഞു. വിവാഹം കഴിഞ്ഞതോടെ മകളും, കുടുംബവും വിദേശത്ത് താമസം ആരംഭിച്ചു. പിന്നീട് ജീവിതത്തിൽ മങ്ക ഒറ്റപ്പെടാൻ തുടങ്ങുകയായിരുന്നു.

ജീവിതത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് താൻ വീണ്ടും അഭിനയത്തിൽ സജീവമാകാന്‍ തുടങ്ങിയതെന്ന് മങ്ക വെളിപ്പെടുത്തിയിരുന്നു . ദൂരദര്‍ശനിലെ പരമ്പരകളിലൂടെയായിരുന്നു മങ്കയുടെ പിന്നീടുള്ള തിരിച്ചു വരവ്.  പരമ്പരകളിലെ മികച്ച അഭിനയം മങ്കയ്ക്ക് സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാക്കി.  1997-ല്‍ പുറത്തിറങ്ങിയ ‘മന്ത്രമോതിരമെന്ന’ സിനിമയിലൂടെയാണ് സിനിമ രംഗത്തേയ്ക്ക് മങ്ക മഹേഷ് കാല്‍വെപ്പ് നടത്തുന്നത്. മങ്ക ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു പഞ്ചാബി ഹൗസിലെ കഥാപാത്രം. പഞ്ചാബിഹൗസിലെ ദിലീപിൻ്റെ അമ്മ വേഷമായിരുന്നു മങ്ക മഹേഷ് കൈകാര്യം ചെയ്തത്. പിന്നാലെ ഒരുപാട് അമ്മ വേഷങ്ങള്‍ മങ്കയ്ക്ക് ലഭിച്ചു.  ലഭിച്ച കഥാപാത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു എം.ടി ഹരിഹരന്‍ ടീമിൻ്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ -യിലെ മങ്കയുടെ കഥാപാത്രം. തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കാണുന്നതെന്ന് അവർ തന്നെ വ്യക്തമാക്കിയിരുന്നു.

അഭിനയ രംഗത്ത് സജീവമായപ്പോള്‍ വ്യക്തി ജീവിതത്തത്തില്‍ താന്‍ ഒറ്റപ്പെട്ടു പോവുമോ എന്ന തോന്നലില്‍ നിന്നാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് മങ്ക ചിന്തിച്ചത്. അങ്ങനെയാണ് താരം രണ്ടാമതൊരു വിവാഹത്തിന് തയ്യാറായതെന്ന് പറയുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം ആലപ്പുഴ വീട്ടിലാണ് ഇരുവരും. സിനിമയില്‍ ഇപ്പോൾ അത്ര സജീവമല്ലാത്ത താരം സീകേരളം ചാനലിലെ ‘നീയും ഞാനും’ എന്ന പരമ്പരയിലാണിപ്പോള്‍ അഭിനയിക്കുന്നത്.

Articles You May Like

x