“കുഞ്ഞിൻറെ തല തിരിഞ്ഞു വന്നു , എന്താണേലും നേരിടാൻ തനിക്ക് ധൈര്യമുണ്ട്” ഒമ്പതാം മാസത്തിലെ സ്കാനിംഗ് റിപ്പോർട്ട് പുറത്തുവിട്ട് മാഷുറ ബഷി

ഏതു ഭാഷയിലാണെങ്കിലും ഏത് കാലത്താണെങ്കിലും ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. വ്യത്യസ്ത ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിന്റെ എല്ലാ സീസണുകളും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതും ഏറെ ആരാധകർ ഉള്ളതും ആണ്. മലയാളത്തിൽ ബിഗ്ബോസ് അവതാരകനായി എത്തുന്നത് മോഹൻലാലാണ്. ബിഗ് ബോസിലൂടെ എത്തി ജനപ്രീയരായി മാറിയ നിരവധി താരങ്ങൾ ഉണ്ട്. എന്നാൽ അതേപോലെതന്നെ സെലിബ്രിറ്റി ഇമേജും സ്റ്റാറ്റസും നഷ്ടപ്പെട്ട താരങ്ങളും കുറവല്ല. ബഷീർ ബഷി എന്ന താരം അക്കൂട്ടത്തിൽ മുൻപന്തിയിലാണ്. മോഡലും യൂട്യൂബറുമായ ബഷീർ ബാഷി ബിഗ്ബോസിൽ എത്തിയതോടെയാണ് ആളുകൾ കൂടുതൽ അടുത്തറിയുന്നത്.

രണ്ടു ഭാര്യമാർ ഉള്ളതിന്റെ പേരിൽ വലിയതോതിൽ വിമർശനം പലഘട്ടത്തിലും ബഷീർ നേരിട്ടിട്ടുമുണ്ട്. ഒരാളെ തന്നെ നോക്കാൻ പെടാപ്പാടുപെടുമ്പോൾ രണ്ടുപേരെയൊക്കെ എങ്ങനെ സഹിക്കുന്നു എന്നതടക്കമുള്ള വിമർശനങ്ങളും അധിക്ഷേപവാക്കുകളും പല ഘട്ടത്തിലും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ തന്റെ ഭാര്യമാരുടെ ഐക്യവും സ്നേഹവും പറഞ്ഞ് ജയിക്കുവാൻ ആയിരുന്നു ബഷീർ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. താൻ ഷോയ്ക്ക് ഉള്ളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും കളവല്ലെന്ന് പുറത്തെത്തിയപ്പോൾ ബഷീർ തെളിയിക്കുകയും ചെയ്തു. രണ്ടു ഭാര്യമാർക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നത് ബഷീറിൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകർ അടുത്തറിഞ്ഞതാണ്.

ബഷീറിന് ആദ്യവിവാഹത്തിൽ രണ്ട് മക്കളാണ് ഉള്ളത്. എന്നാൽ മഷൂറയെ രണ്ടാമത് വിവാഹം കഴിച്ചു എങ്കിലും അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോഴാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നത്. ഇതിൻറെ സന്തോഷം കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ആകെ നിറയുന്നുണ്ട്. പ്രഗ്നൻസി പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും ബഷീറും മഷുറയും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കാറും ഉണ്ട്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് മഷൂറ. ഒമ്പതാം മാസത്തിന്റെ സ്കാനിംഗ് പൂർത്തിയായപ്പോൾ ഡോക്ടർ പറഞ്ഞ കാര്യങ്ങളും മറ്റുമാണ് മഷൂറ തന്റെ ഏറ്റവും പുതിയ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തൻറെ ഒമ്പതാം മാസത്തിന്റെ സ്കാനിങ് കഴിഞ്ഞ് വളരെയധികം സന്തോഷവതിയാണ് മഷൂറ പുറത്തേക്ക് വരുന്നത്. അത് എന്തിനാണെന്ന് ആദ്യം സുഹാനയ്ക്കും ബഷീറിനും മനസ്സിലായില്ലെങ്കിലും പിന്നീട് കുഞ്ഞിൻറെ തല തിരിഞ്ഞു വന്നു എന്ന് മഷൂറ പറയുന്നു. ആദ്യം ഡോക്ടർ പറഞ്ഞിരുന്നത് തലതിരിഞ്ഞ് വരാത്തതുകൊണ്ട് ചിലപ്പോൾ സിസേറിയൻ ആകുമെന്നാണ്. എന്നാൽ ഇപ്പോൾ ഏറ്റവും അവസാനത്തെ സ്കാനിംഗ് കഴിയുമ്പോൾ കുഞ്ഞിൻറെ തലതിരിഞ്ഞു എന്നും സുഖപ്രസവം ആയിരിക്കുമെന്നും പറഞ്ഞു എന്ന് മഷൂറ പറയുന്നു. ഡോക്ടർ പറഞ്ഞ വ്യായാമങ്ങൾ ഒക്കെ താൻ കൃത്യതയോടെ ചെയ്തിരുന്നു എന്നും അതിന്റെയും പ്രാർത്ഥനയുടെയും ഒക്കെ ഫലമാണ് ഇപ്പോൾ കുഞ്ഞിൻറെ തലതിരിഞ്ഞു വന്നതെന്നും ആണ് മഷൂറയുടെ അഭിപ്രായം.

സിസേറിയൻ ആയാലും സുഖപ്രസവം ആയാലും എല്ലാത്തിനെയും തരണം ചെയ്യുവാനുള്ള ധൈര്യം തനിക്ക് സുഹാനയും ബഷീറും തരുന്നുണ്ടെന്ന് പറയാതെ മഷൂറ പറയുന്നു. ഒപ്പം തന്നെ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ കുഞ്ഞിനെ ലഭിക്കണമെന്നാണ് ആഗ്രഹം എന്നും മഷുറ വ്യക്തമാക്കുന്നു. മാർച്ച് രണ്ടിനുള്ളിൽ പ്രസവം ഉണ്ടാകുമെന്നും 27ന് ആശുപത്രിയിൽ വന്ന് അഡ്മിറ്റ് ആകണം എന്നുമാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇനി എല്ലാം ആഴ്ചയും ആശുപത്രിയിൽ വന്ന് പരിശോധന നടത്തണമെന്നും വീഡിയോയിലൂടെ മഷൂറ പറഞ്ഞിട്ടുണ്ട്.

Articles You May Like

x