തെറി വിളിച്ച് മോഹൻലാലിനോട് ബഹുമാനക്കുറവ് കാണിച്ച് അഖിൽ മാരാർ, ലാലേട്ടനോട് വെറുതെ ചൊറിയാൻ നിൽക്കരുത് എന്ന് അഖിൽ മാരാരോട് മോഹൻലാൽ ആരാധകർ!

വിജയകരമായ മൂന്നാം വാരത്തിലേക്ക് ബിഗ് ബോസ് സീസൺ 5 കടന്നിരിക്കുകയാണ്. എന്നാൽ മൂന്നാം വാരത്തിന്റെ ആദ്യ ദിവസം തന്നെ നാടകീയ സംഭവങ്ങളാണ് ഹൗസിനുള്ളിൽ നടന്നത്. ഈസ്റ്റർ ദിനം അനുബന്ധിച്ച് ബിഗ് ബോസ് നടൻ മോഹൻലാലിൻറെ സാന്നിധ്യത്തിൽ മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക് വലിയ സംഘർഷങ്ങൾക്കാണ് ഇടയാക്കിയത്. സംഘർഷങ്ങൾ ഉണ്ടാകാൻ കാരണം അഖിൽ മാരാർ പറഞ്ഞ ചില മോശം വാക്കുകളാണ്. സംസാരിക്കുന്നതിനിടയിൽ മാരാ പിടിച്ച് സാഗർ സൂര്യ തല്ലിയതും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. തുടർന്ന് രണ്ട് പേരെയും കൺഫെഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിച്ചു. കൺഫെഷൻ റൂമിലെത്തിയ അഖിലിനോട് കുറച്ച് കൂൾ ആകുവാനും സമാധാനപ്പെടുവാനും പ്രശ്നങ്ങൾ വല്ലതും ഉണ്ടോ എന്നും ബിഗ് ബോസ് ചോദിച്ചു.

പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും ആരോടും വ്യക്തിപരമായി വിരോധമില്ല എന്നും ആരെയും വ്യക്തിപരമായി മോശമാക്കാൻ പറഞ്ഞതല്ല എന്നും പിറകിൽ നിന്ന് കേട്ട കുറെ വാക്കുകൾക്ക് എതിരായ തന്റെ പ്രതികരണം മാത്രമായിരുന്നു അത് എന്നും അഖിൽ പറഞ്ഞു. തന്റെ അടുത്ത് വ്യക്തിപരമായി മാപ്പ് പറയണം എന്ന് സാഗർ സൂര്യ അഖിൽ മാരാരോട് ആവശ്യപ്പെട്ടു. എന്നാൽ അഖിൽ മാരാർ അത് നിരസിച്ചു. പുതിയ ക്യാപ്റ്റനായ സാഗർ സൂര്യയ്ക്ക് പഴയ ക്യാപ്റ്റനായ അഖിൽ മാരാർ കയ്യിൽ ക്യാപ്റ്റൻ ആം ബാൻഡ് ഇട്ടുകൊടുക്കുവാൻ മോഹൻലാൽ ആവശ്യപ്പെട്ടു. എന്നാൽ ക്യാപ്റ്റൻ ആം ബാൻഡ് അഖിൽ മാരാർ വലിച്ചെറിഞ്ഞു. അത് വലിച്ചെറിഞ്ഞത് ബഹുമാനക്കുറവായി തനിക്ക് തോന്നിയെന്ന് മോഹൻലാൽ തുറന്നു പറഞ്ഞു. തുടർന്ന് മോഹൻലാൽ സാഗർസൂര്യയോടും കാര്യമന്വേഷിച്ചു.

 

സംഭവത്തിന് പുറത്തുനിന്നും കാര്യങ്ങൾ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ച സാഗറിനെ മോഹൻലാൽ തടഞ്ഞു. തുടർന്ന് ഇന്ന് ഉണ്ടായ മോശം സംഭവങ്ങൾ തനിക്ക് ഉണ്ടാക്കിയ നീരസം വെളിവാക്കി ഷോ അവസാനിപ്പിച്ച് മോഹൻലാൽ പോയി. സന്തോഷകരമായ ഈസ്റ്റർ ദിനത്തിൽ ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തായിരുന്നു താൻ വന്നത് എന്നും ഒരുപാട് ആഘോഷങ്ങളും കാര്യങ്ങളും ഇത് കഴിഞ്ഞിട്ട് മത്സരാർത്ഥികൾക്ക് ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത്.”ഒരുപാട് ദൂരെ നിന്നുമാണ് ഞാൻ വരുന്നത്. ഞാൻ വരുന്നത് ജയ്സൽമീറിൽ നിന്നാണ്. നാലഞ്ച് മണിക്കൂർ യാത്ര ചെയ്തു എത്രയോ മയിലുകൾ സഞ്ചരിച്ച് ബോംബെയിലെത്തി ഇവിടെ വന്നിരിക്കുന്നത് നിങ്ങളെ കാണാൻ ആയിട്ടാണ്. പക്ഷേ കാര്യങ്ങൾ എനിക്ക് വളരെയധികം സങ്കടകരമായി മാറി. ഈ ഷോ അതുകൊണ്ട് ഞാൻ ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്.”-മോഹൻലാൽ പറഞ്ഞു.

Articles You May Like

x