വേദന വരുന്നത് വരെ കഴിക്കാൻ മിച്ചറുമായാണ് ലേബർ റൂമിലേക്ക് പോയത്, ഒമ്പതാം മാസം നിറവയറിൽ ഡാൻസ് വരെ കളിച്ച എനിക്ക് എന്തിന് സിസേറിയൻ എന്ന് ആളുകൾ ചോദിക്കുന്നു, പ്രസവത്തെപ്പറ്റിയുള്ള എല്ലാ ധാരണകളും പ്രസവശേഷം മാറിമറിഞ്ഞു, ഡെലിവറി സ്റ്റോറി പങ്ക് വെച്ച് സ്നേഹ ശ്രീകുമാർ

സോഷ്യൽ മീഡിയയിൽ ഇന്ന് വളരെയധികം സജീവമായ രണ്ടു താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ശ്രീകുമാർ ഇപ്പോൾ ഫ്ലവേഴ്സ് ചാനലിൽ അവതരിപ്പിച്ചു വരുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനായി തിളങ്ങുകയാണ്. മറിമായത്തിലൂടെയാണ് സ്നേഹ ഇന്നും ആളുകൾക്ക് സുപരിചിതയായി നിൽക്കുന്നത്. ഇരുവരും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയത്. വളരെ അവിചാരിതമായി ഇരുവരും വിവാഹത്തിലും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ താരത്തെയും അവരുടെ കുടുംബത്തെയുംകാളേറെ സന്തോഷം പ്രേക്ഷകർക്ക് തന്നെയായിരുന്നു. ഇവരുടെ സന്തോഷ നിമിഷങ്ങളും ഏറ്റവും പുതിയ വാർത്തകളും ഒക്കെ കുടുംബ പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ സ്നേഹയും ശ്രീകുമാറും പങ്കുവെക്കുന്നത് സ്നേഹ ഗർഭിണിയായ ശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങളും കുഞ്ഞു വന്നപ്പോൾ ഉള്ള സന്തോഷ നിമിഷങ്ങളും ഒക്കെയാണ്. കഴിഞ്ഞ ദിവസമാണ് പ്രസവാവയ്ക്ക് ശേഷം സ്നേഹ മറിമായതിന്റെ ലൊക്കേഷനിലേക്ക് തിരിച്ചുവന്നത്.

ഇത് സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കുകയും ചെയ്തു. അതിനു തൊട്ടുമുൻപത് തന്നെ കുഞ്ഞിന്റെ ഫോട്ടോഷൂട്ട് അടക്കമുള്ള കാര്യങ്ങളും സ്നേഹ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു. ഒമ്പതാം മാസം വരെ ഏതാണ്ട് സാഹസികമായ പ്രവർത്തികളിലൂടെയൊക്കെയാണ് സ്നേഹ കടന്നുപോയിട്ടുള്ളത്. നിറവയറിലുള്ള നൃത്തവും ഡ്രൈവിംഗ്, അഭിനയവും ഒക്കെ സ്നേഹയുടെ ദിനചര്യയുടെ ഭാഗങ്ങൾ തന്നെയായിരുന്നു. അനായാസം നൃത്തം ചെയ്യുന്ന സ്നേഹയുടെ ഒമ്പതാം മാസത്തിലെ വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയും ഒരുപാട് പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്രയധികം ആരോഗ്യവതിയായ താരം എന്തുകൊണ്ടാണ് സിസേറിയൻ ചെയ്തതെന്ന് സംശയമായിരുന്നു കുഞ്ഞ് വന്നതിനുശേഷം ആരാധകർ ചോദിച്ചിരുന്നത്. ഇപ്പോൾ താങ്കളുടെ യൂട്യൂബ് ചാനലിലൂടെ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സ്നേഹ

ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ 9 മാസം പൂർത്തിയായിരുന്നു. പെയിൻ വരുന്നതുവരെ കഴിക്കാൻ മിച്ചറുമൊക്കെയാണ് ഞാൻ ആശുപത്രിയിലേക്ക് പോയത്. എന്നാൽ വെളുപ്പിനെ തന്നെ ലേബർ റൂമിൽ അഡ്മിറ്റ് ആകും എന്ന് കരുതിയിരുന്നില്ല. പെയിൻ വന്നതുകൊണ്ടാണ് ലേബർ റൂമിൽ കയറ്റിയത്.എനിമ ഒക്കെ ചെയ്ത് വയർ ക്ലീൻ ആയപ്പോൾ എനിക്ക് ടെൻഷനായി. കാരണം വിശപ്പ് സഹിക്കാൻ കഴിയുന്ന ആളല്ല ഞാൻ. എന്നാൽ കുറച്ച് സമയത്തിനുള്ളിൽ എനിക്ക് ആഹാരം തന്നു. ലേബർ റൂമിൽ കയറ്റിയപ്പോൾ ഞാൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി. ഒരു ഡോക്ടർ വന്ന് എന്നോട് ചോദിച്ചു ഇവിടെ കിടന്നുറങ്ങിയാൽ മതിയോ പ്രസവിക്കണ്ടേ എന്ന്. എന്നാൽ ഉച്ചയായപ്പോൾ സിസേറിയൻ എന്ന് പറയുകയായിരുന്നു. കുഞ്ഞിന്റെ തല മാത്രമേ പുറത്തേക്ക് വരുന്നുള്ളൂ എന്നും വെയിറ്റ് കൂടുതലാണെന്നുമായിരുന്നു കാരണമായി പറഞ്ഞത്. സിസേറിയൻ കഴിഞ്ഞ് കുഞ്ഞിനെ നേരെ ഐസിയിലേക്ക് മാറ്റി. എന്നാൽ പിറ്റേദിവസം ആണ് കോഡ് കുട്ടിക്ക് കുരുങ്ങിയിരുന്നു എന്ന് ഞാൻ അറിയുന്നത് എന്നും പ്രസവശേഷം ഉള്ള ധാരണകൾ ഒക്കെ പ്രസവത്തോടെ മാറിമറിഞ്ഞു എന്നും സ്നേഹ തുറക്കുന്നു.

Articles You May Like

x