പ്രസവശേഷം ഉണ്ടായിരുന്ന സങ്കടം മാറി, ഇനിയും എന്നെക്കൊണ്ട് സാധിക്കും, ഇപ്പോഴാണ് കോൺഫിഡൻസ് വന്നത്; മകൻ്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി സ്നേഹയും ശ്രീകുമാറും

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും വിവാഹവും തുടര്‍ന്നുണ്ടായ കുട്ടിയുടെ ജനനവുമെല്ലാം വലിയ ആഹ്ലാദത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മറിമായത്തിലെ മണ്ഡോതരി, ലോലിതൻ എന്നീ കഥാപാത്രങ്ങളാണ് സ്നേഹയും ശ്രീകുമാറും ജനശ്രദ്ധ നേടാൻ പ്രധാന കാരണം. ചക്കപ്പഴത്തിലെ ശ്രീകുമാറിന്റെ ഉത്തമൻ എന്ന കഥാപാത്രത്തിനും നിരവധി ആരാധകരുണ്ട്. പ്രസവത്തിന് കുറച്ച് ദിവസം മുമ്പ് വരെ സ്നേഹ സീരിയലുകളിൽ അഭിനയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്നേഹയും ശ്രീകുമാറും തങ്ങൾക്ക് പിറന്ന ആൺകുഞ്ഞിന്റെ പേരിടൽ‌ ചടങ്ങ് നടത്തിയത്. വളരെ ആഘോഷമായി സിനിമ-സീരിയൽ രം​ഗത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചായിരുന്നു ചടങ്ങ് താരദമ്പതികൾ നടത്തിയത്. 28 അല്ല 56 ആം ദിവസത്തെ ചടങ്ങാണ് നടത്തിയത്. തന്റെയും കുഞ്ഞിന്റെയും ആരോ​ഗ്യം മെച്ചപ്പെടാൻ വേണ്ടിയാണ് ഇരുപത്തിയെട്ട് നടത്താതെ ചടങ്ങ് നീട്ടിവെച്ചതെന്നും വീഡിയോയിൽ സ്നേഹ പറഞ്ഞു. ​ഗോൾഡനും ക്രീമും കലർന്ന സാരിയും മുല്ലപ്പൂവും ആഭരണങ്ങളും ധരിച്ച് അതീവ സുന്ദരിയായാണ് സ്നേഹ ചടങ്ങിനെത്തിയത്.

ചടങ്ങിനായി ഒരുങ്ങിയശേഷം ഇപ്പോഴാണ് തനിക്ക് ഒരു കോൺഫിഡൻസ് വന്നതെന്നും പ്രസവശേഷമുണ്ടായിരുന്ന സങ്കടം മാറിയെന്നും തന്നെ കൊണ്ട് ഇനിയും സാധിക്കുമെന്ന് തോന്നാൻ തുടങ്ങിയെന്നും സ്നേഹ പറഞ്ഞു. മകന്റെ പേരിടൽ ചടങ്ങ് തങ്ങളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകിയ ദിവസമാണെന്നും സ്നേഹയും ശ്രീകുമാറും വീഡിയോയിൽ പറഞ്ഞു. മാത്രമല്ല പ്രസവിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ സ്നേഹയ്ക്കൊപ്പം മകൻ കേദാറും മറിമായം സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ മറിമായം സംവിധായകൻ എത്തിയപ്പോൾ ഏറ്റവും സന്തോഷത്തോടെ പങ്കുവെച്ചതും ദിവസങ്ങൾ മാത്രം പ്രായമുള്ള കേദാറിനെ സംവധാനം ചെയ്യാൻ സാധിച്ചുവെന്നതാണെന്നും പറഞ്ഞിരുന്നു.

Articles You May Like

x