ഭക്ഷണം കൊടുക്കാതെ കുഞ്ഞിനെ പട്ടിണിക്ക് ഇട്ടിട്ടില്ല, കുഞ്ഞ് ഞങ്ങൾക്ക് യുട്യൂബിലൂടെ പണമുണ്ടാക്കാനുള്ള ഉപാധിയല്ല, തടിയുള്ളവരെയും മെലിഞ്ഞിരിക്കുന്നവരെയും താരതമ്യപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല; ഒടുവിൽ പ്രതികരിച്ച് വിജയ് മാധവ്!

വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ കപ്പിളാണ് നടി ദേവിക നമ്പ്യാരും ഭർത്താവും ​ഗായകനുമായ വിജയ് മാധവും. ഒരുമിച്ച് പാട്ട് പാടിക്കൊണ്ടും പാചകം ചെയ്തുകൊണ്ടും രണ്ട് പേരും സ്ഥിരം യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണ്.

ദേവികയുടെ ഗര്‍ഭകാല വിശേഷങ്ങളും പ്രസവിച്ചതും എല്ലാം വിജയ് ചാനലിലൂടെ വിജയ് പങ്കുവച്ചിരുന്നു. ഭാര്യയെ നായിക എന്നാണ് വിജയ് വിശേഷിപ്പിക്കാറുള്ളത്. ആറ് മാസം മുമ്പാണ് വിജയ് മാധവിനും ദേവികയ്ക്കും മകൻ പിറന്നത്. ആത്മജ മഹാദേവ് എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്.

കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ഇതുവരെയുള്ള എല്ലാ വിശേഷങ്ങളും വിജയിയും ദേവികയും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. ആൺ കുഞ്ഞിന് ഇരുവരും ആത്മജ മഹാദേവ് എന്ന് പേരിട്ടതിനോട് ഇരുവരുടെയും ആരാധകർക്കും സബ്സ്ക്രൈബേഴ്സിനും എതിർപ്പായിരുന്നു. പെൺകുട്ടികൾക്ക് ഇടുന്ന പേര് എന്തിനാണ് ആൺകുട്ടിക്ക് ഇട്ടത്.

പേര് മാറ്റൂ എന്നൊക്കെ ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് വിജയിക്ക് ലഭിച്ചത്. നിരവധി നെ​ഗറ്റീവ് കമന്റുകൾ വന്നെങ്കിലും കുഞ്ഞിന് ഇട്ട പേര് വിജയിയും ദേവികയും മാറ്റാൻ തയ്യാറായില്ല. തങ്ങളായി കണ്ടുപിടിച്ച പേരല്ല ആ പേര് തങ്ങളിലേക്ക് ദൈവനിശ്ചയം പോലെ വന്ന് ചേർന്നതാണെന്നും അതുകൊണ്ട് തന്നെ ആ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കിയിരുന്നു. പേരുമായി ബന്ധപ്പെട്ടുള്ള കമന്റുകൾ അവസാനിച്ചതോടെ വിജയ്ക്കും ദേവികയ്ക്കും ഏറ്റവും കൂടുതൽ ലഭിക്കുന്ന വിമർശനം കുഞ്ഞിന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ടുള്ളതാണ്.

കുഞ്ഞ് മെലിഞ്ഞിരിക്കുന്നു… വേണ്ടത്ര ആരോ​ഗ്യമില്ല. വീഡിയോ ചെയ്യുന്നത് അവസാനിപ്പിച്ച് കുഞ്ഞിന് ആവശ്യമായ ഭക്ഷണം നൽകി ആരോ​ഗ്യവാനാക്കാൻ ശ്രദ്ധിക്കൂവെന്നാണ് ഇപ്പോൾ താരദമ്പതികൾ‌ക്ക് നിരന്തരമായി ലഭിക്കുന്ന കമന്റ്. കുഞ്ഞിനെ ദേവികയും വിജയിയും യുട്യൂബിലൂടെ പണമുണ്ടാക്കാനുള്ള ഉപാധിയായാണ് പരി​ഗണിക്കുന്ന തരത്തിലും കമന്റുകൾ വന്നതോടെ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തിമാക്കി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിജയ് മാധവ്. ആത്മജയെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണകൾ മാറാൻ ഈ വീഡിയോ മൊത്തമായി കണ്ടാൽ മതി എന്ന തലക്കെട്ടോടെയാണ് വിജയ് മാധവ് ഇരുപത് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഭക്ഷണം കൊടുക്കാതെ കുഞ്ഞിനെ താനോ ഭാര്യയോ പട്ടിണിക്ക് ഇട്ടിട്ടില്ലെന്നാണ് വീഡിയോയിൽ വിജയ് പറയുന്നത്. ‘പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ‍ഞങ്ങൾ വീഡിയോ ഇടുമ്പോൾ ആളുകൾ അഭിപ്രായം പറയും അത് ഉൾക്കൊള്ളാൻ ഞങ്ങൾ തയ്യാറാണ്. കാരണം അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. കുഞ്ഞിന്റെ ആരോ​ഗ്യത്തെ ചൊല്ലി നിരവധി കമന്റുകൾ കണ്ടിരുന്നു…’ ‘ഞാൻ ആത്മജയുടെ അച്ഛനാണ്. ആ സ്ഥാനത്ത് നിന്നുകൊണ്ട് തന്നെ പറയുകയാണ് കുട്ടിക്ക് ഇതുവരെയും യാതൊരു കുഴപ്പവുമില്ല. അവൻ ആരോ​ഗ്യവാനാണ്. പിന്നെ ആത്മജയ്ക്ക് ആറ് മാസം മാത്രമെ പ്രായമുള്ളു. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് തന്നെ നെ​ഗറ്റീവ് കമന്റ്സ് ഞങ്ങളെ ബാധിക്കില്ല.

ജെനിറ്റിക്സ് എന്നത് കുത്തിവെച്ച് മാറ്റാൻ പറ്റുന്ന ഒന്നല്ല. ഒരേ മണ്ണിൽ ഓരേ സമയം ഒരു ആഞ്ഞിലിയുടെയും ചന്ദനത്തിന്റെയും തൈ നട്ട് ഒരേ പോലെ വെള്ളം ഒഴിച്ച് കൊടുത്താലും കൊടുത്തില്ലെങ്കിലും രണ്ടും വളരും. വെള്ളം കിട്ടാതെ വളർന്നത് കുറച്ച് കൂടി സ്ട്രോങായിരിക്കും. കാരണം അതിന്റെ വേരുകൾ മണ്ണിൽ ആഴ്ന്ന് ഇറങ്ങിയിരിക്കും.’ ‘അതുകൊണ്ട് തന്നെ തടിയുള്ളവരെയും മെലിഞ്ഞിരിക്കുന്നവരെയും താരതമ്യപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. ദൈവം സഹായിച്ച് ആത്മജ ഇപ്പോൾ ഓക്കെയാണ്. ഹാപ്പിയാണ്. ചെറിയ ആക്ടിവിറ്റികളൊക്കെ ചെയ്യുന്നുണ്ട്. പിന്നെ എല്ലാവരും ഒരുപോലെ തടിച്ച് ഇരിക്കണം എന്ന് പറയാൻ പറ്റില്ലല്ലോ’, എന്നാണ് മകന്റെ ശരീരപ്രകൃതിയെ കുറിച്ച് സംസാരിച്ച് വിജയ് മാധവ് പറഞ്ഞത്.

Articles You May Like

x