മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ഒരുമിച്ച് നല്‍കിയ പുണ്യം ; മകളുടെ ജന്മദിനത്തിന് മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടി ലക്ഷ്മി പ്രിയ

ലയാള ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും സിനിമയിലേക്ക് ചേക്കേറി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷമി പ്രിയ. ജയ്‌ദേവുമായുള്ള വിവാഹത്തിന് ശേഷമാണ് ലക്ഷ്മി സിനിമാ രംഗത്തേക്ക് എത്തുന്നത്. ഭര്‍ത്താവിന്റെ അച്ഛന്‍ ആണ് സിനിമാ മേഖലയില്‍ അവരെ പിന്തുണയ്ക്കുകയും പ്രമുഖ സംവിധായകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തത്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രമാണ് ലക്ഷ്മിയുടെ ആദ്യ ചിത്രം. ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഒരു എഴുത്തുകാരിയും കൂടിയാണ് ലക്ഷ്മി പ്രിയ.

സോഷ്യല്‍ മീഡിയ വഴി ലക്ഷ്മി പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. വ്യക്തിപരമായ പല വിശേഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴിയാണ് പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വൈറലാവുകയാണ്. മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ഒരുമിച്ച് നല്‍കിയ പുണ്യമാണ് മാതുവെന്നും ഐസിയു വരാന്തയില്‍ കുഞ്ഞിനെ കാണാന്‍ കാത്തിരുന്ന ദിവസങ്ങളെ കുറിച്ചും താരം കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം Happy Birthday Maathu .ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറ് വയസ്സ്.മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യം.അമ്മയുടെ പൊന്നുമൊന്നിച്ചുള്ള ഓരോ ദിവസവും അമ്മയ്ക്കത്ഭുതമാണ്. ഒന്ന് കാണാൻ കൊതിച്ച് N IC U വരാന്തയിൽ കാത്തു നിന്ന ദിവസങ്ങൾ എനിക്കോർമ്മ വരും. ഈ കുഞ്ഞിക്കാലിൽ ഒന്ന് തൊട്ടോട്ടെ എന്ന് കെഞ്ചിയ കാര്യം ഓർമ്മവരും… ഡയപ്പറോ മരുന്നോ അങ്ങനെ എന്തെങ്കിലും തരാൻ എന്ന വ്യാജേന ഒന്ന് കൂടി കാണാനുള്ള കൊതിയോടെ N I C U വിന്റെ ഉള്ളിലേക്ക് ഞാനും അച്ഛനും വരാറുണ്ടായിരുന്നു… എനിക്കറിയാം മാസം തികയാതെ ജനിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും എന്ന്…..ഇന്ന് ഞാൻ അനുഭവിക്കുന്ന അളവറ്റ ആനന്ദത്തിനു പരിധികളില്ല പൊന്നേ………തുലാം മാസത്തിലെ പൂരം ഇത്തവണ നവംബർ ഒന്നിന് ആയിരുന്നു. ഈ ആറ് വർഷവും വൈക്കത്തപ്പന്റെ മുന്നിൽ ആയിരുന്നു പിറന്നാൾ ആഘോഷം. കൊറോണ ആഘോഷമാക്കാൻ സമ്മതിക്കാഞ്ഞ Birthday ഇത്തവണ ചെറുതായി ആഘോഷിക്കാൻ ആണ് തീരുമാനം….എല്ലാവരും മാതു നെ അനുഗ്രഹിക്കണം.അമ്മയുടെ തങ്കം ദീർഘായുസ്സ് ആയി ഇരിക്കട്ടെ, ഭക്തിയുള്ള കുഞ്ഞായി വളരട്ടെ, എല്ലാവരോടും സ്നേഹം ഉള്ള കുഞ്ഞാവട്ടെ ….. മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞു വളരാൻ എന്റെ മകൾക്ക് കഴിയട്ടെ…

Articles You May Like

x