വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ല; പ്രണയിച്ച് കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം തൻറെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞു നടി സുബി സുരേഷ്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സുബി സുരേഷ്. ഹാസ്യ പരിപാടികളിലും സജീവമാണ് താരം. ഇടയ്ക്ക് അവതാരകയായും സുബി എത്തിയിരുന്നു. വേറിട്ട അവതരണ ശൈലിയുമായാണ് സുബി എത്താറുള്ളത്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും കൗണ്ടറുകളുമായെത്തുന്ന താരത്തിന് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്.കോമഡി തില്ലാന എന്ന പ്രോഗാമിന്റെ സമയത് സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിൽ ഒരു വാർത്ത വൈറലായിത്. നസീര്‍ സംക്രാന്തിക്കൊപ്പമായാണ് ഒളിച്ചോടിയെന്നായിരുന്നു അന്ന് പ്രചരിച്ചത്. താനെങ്ങും പോയിട്ടില്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു.

നസീര്‍ സംക്രാന്തിക്കൊപ്പമുള്ള പുതിയ പരിപാടിയുമായി സുബി എത്തുന്നുണ്ട് . പരിപാടിയുടെ പ്രമോയായിരുന്നു അത്. ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ സമ്മതത്തോടെയാണ് പ്രമോ വീഡിയോ ചെയ്തതെന്നും ഇരുവരും പറഞ്ഞിരുന്നു. വീഡിയോ വൈറലായി മാറിയതോടെയാണ് പലരും തന്നെക്കുറിച്ച് അന്വേഷിക്കാനായെത്തിയതെന്ന് സുബി പറയുന്നു.

സുബിക്കൊപ്പം സഹോദരൻ എബിയും ഷോയിലേക്ക് എത്തിയിരുന്നു. എനിക്ക് ഭര്‍ത്താവില്ല, സഹോദരനാണ് ഷോയിലേക്ക് വരുന്നതെന്നാണ് സുബി പറഞ്ഞത്. സുബിയുടെ വിവാഹത്തെക്കുറിച്ച് സഹോദരനു എന്താണ് പറയാനുള്ളതെന്നായിരുന്നു എംജി ശ്രീകുമാര്‍ ചോദിച്ചത്. പുള്ളിക്കാരത്തിയുടെ ഒരു സമ്മതം മാത്രം മതി. നാളെ കല്യാണം നടത്താനും ഞങ്ങള്‍ തയ്യാറാണെന്നായിരുന്നു സഹോദരന്റെ മറുപടി. കല്യാണം കഴിക്കാത്തതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അതിനൊരു മൂഡ് വരണമല്ലോ, അത് ഇതുവരെ വന്നിട്ടില്ല എനിക്കിപ്പോള്‍ ആരോടും പ്രണയം തോന്നുന്നില്ല. കോമഡി ചെയ്ത് ചെയ്ത് പ്രണയത്തിന്റെ ക്ലച്ച് അടിച്ച് പോയെന്നാണ് തോന്നുന്നത് ഇതായിരുന്നു സുബിയുടെ മറുപടി. പ്രണയിച്ചാണെങ്കില്‍ അങ്ങനെ, അറേഞ്ച്ഡ് മാര്യേജാണെങ്കില്‍ അങ്ങനെ, പുള്ളിക്കാരിയുടെ ഇഷ്ടമാണ് ഞങ്ങള്‍ക്ക് പ്രധാനമെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവില്‍കഴിഞ്ഞു പോകാന് വിചാരിക്കുന്ന ഒരാൾ ആയിരിക്കരുത്.. പണിയെടുത്ത് ഭാര്യയെ നോക്കണം കൂടാതെ . നമ്മളെ നന്നായിട്ട് സ്നേഹിക്കാനും പറ്റണം. പരസ്ത്രീ ബന്ധം അങ്ങനെ വാല്ലോം ഉണ്ടേൽ അപ്പൊ തന്നെ തല്ലിക്കൊന്നോളും. ഞാന്‍ സ്‌നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരേയും സ്‌നേഹിക്കണം. കലാകാരന്‍മാര്‍ തന്നെ ആവണമെന്നൊന്നും ഇല്ല . യുഎസില്‍ നിന്നൊരു പ്രൊപ്പോസല്‍ വന്നിരുന്നു പക്ഷെ വീട്ടുകാരെ വിട്ടു അത്ര ദൂരമൊന്നും പോവാൻ താല്‍പര്യമില്ല അത് കൊണ്ട് ആ പ്രൊപോസൽ ഒഴിവാക്കിയെന്നും സുബി സുരേഷ് പറയുന്നു.

സുബിയുടെ സഹോദരൻ തന്റെ വിവാഹത്തെ കുറിച്ച പറഞ്ഞത്ഞാന്‍ അറിയുന്നതിന് മുന്‍പ് തന്നെ എന്റെ വിവാഹം ഒക്കെ ഓണ്‍ലൈനിലൂടെ നടന്നിട്ടുണ്ട് , കുട്ടി വരെയുണ്ടായിട്ടുണ്ട്. 5 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങ ൾ വിവാഹിതരായത്. എന്റെ വീടിന്റെ അടുത്തു തന്നെയാണ് ഭാര്യയുടെയും വീട്. നൈല്‍ എന്നാണ് ഞങ്ങളുടെ മകളുടെ പേര്. 8 മാസമായതേയുള്ളൂ. സുബിയെം സഹോദരനെയും പോലെ മകളും ഒരു വലിയ കലാകാരി ആയി മാറട്ടെ എന്നാണ് എംജി ശ്രീകുമാർ പറഞ്ഞത്.

Articles You May Like

x