സുധിക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു, ഒരിക്കല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്ക് ആരാകണം എന്ന് ചോദിച്ചപ്പോള്‍ സുധി പറഞ്ഞത് എനിക്ക് അടുത്ത ജന്മത്തില്‍ ബിനു അടിമാലി ആയാല്‍ മതിയെന്നായിരുന്നു; ബിനു അടിമാലി പറയുന്നു

പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് ഇക്കഴിഞ്ഞ ജൂണില്‍ കൊല്ലം സുധി വിടപറഞ്ഞത്. ചാനല്‍ ഷോ കഴിഞ്ഞ് അര്‍ധരാത്രിയില്‍ മടങ്ങുന്നതിടെ തൃശ്ശൂരില്‍ വച്ചുണ്ടായ വാഹനാപകടമാണ് സുധിയുടെ ജീവനെടുത്തത്. ആ അപകടത്തില്‍ സുധിക്കൊപ്പം ഉണ്ടായിരുന്നവരാണ് ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. പരിക്കുകളെ അതിജീവിച്ച് രണ്ട് പേരു തിരിച്ച് എത്തിയിരിക്കുകയാണ്്.

സുധിയുടെ അടുത്ത സുഹൃത്താണ് ബിനു അടിമാലി. സുധിയുടെ അവസാന നാളുകളിലും ബിനു കൂടെയുണ്ടായിരുന്നു. അവസാന നിമിഷങ്ങള്‍ കണ്ട കാഴ്ച ബിനുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കണ്ണടച്ചാല്‍ ആ നിമിഷങ്ങളാണ് തെളിയുക എന്ന് ബിനു പങ്കുവച്ചിരുന്നു.

ഇപ്പോഴും ആ അപകടത്തിന്റെ ഷോക്കില്‍ നിന്നും മുക്തനായിട്ടില്ല. സാധാരണ വണ്ടിയില്‍ പോകുമ്പോള്‍ താനാണ് മുന്‍ സീറ്റിലാണ് ഇരിക്കുക. സുധി അന്നത്തെ ദിവസം എന്ത് ചെയ്തിട്ടും മുന്‍ സീറ്റ് വിട്ടുതന്നില്ല. ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ ശേഷവും പുള്ളി ഓടി വന്ന് മുന്നില്‍ കയറി ഇരിക്കുകയായിരുന്നു. അങ്ങോട്ട് പോയപ്പോളും തിരിച്ചു വന്നപ്പോഴും അങ്ങനെ തന്നെയെന്ന് ബിനു പറയുന്നു.

അന്നത്തെ ദിവസത്തെ അവന്റെ പെര്‍ഫോമന്‍സും ആത്മാര്‍ത്ഥതയും ഓവര്‍ ആയിരുന്നു. മഹേഷ് കുഞ്ഞുമോന്റെ കാര്യവും അങ്ങനെ തന്നെ. ഞങ്ങള്‍ അങ്ങോട്ട് പോയപ്പോള്‍ പുള്ളി ഉണ്ടായിരുന്നില്ല. തിരിച്ചു വന്നപ്പോള്‍, തമാശ പറഞ്ഞ് എറണാകുളം വരെ എത്താലോ എന്ന് പറഞ്ഞ് ഞങ്ങള്‍ക്കൊപ്പം കയറിയതാണെന്നും ബിനു ഓര്‍ക്കുന്നു.

കുറെ നേരം തമാശകളൊക്കെ പറഞ്ഞിരുന്ന് നമുക്ക് ഉറങ്ങാം എന്ന് പറഞ്ഞ് ഞങ്ങള്‍ കിടന്നു. അതിനിടെ വണ്ടി ഇടിച്ചു, അതുപോലും ഞാന്‍ അറിഞ്ഞിട്ടില്ല. ഒറ്റ ഇടിയില്‍ തന്നെ ബോധം പോയിരുന്നു.

ആംബുലന്‍സില്‍ കയറ്റിയപ്പോഴാണ് സുധിയെ കാണുന്നത്. അവന്‍ ബെല്‍റ്റ് കെട്ടല്ലേ എന്നൊക്കെ പറയുന്നുണ്ട്. അപ്പോഴും എനിക്ക് അപകടം പറ്റിയെന്ന് മനസ്സിലായിട്ടില്ല. ഹോസ്പിറ്റലില്‍ എന്നെയും ഡ്രൈവറെയും മഹേഷിനെയും ഒരിടത്തും സുധിയെ മറ്റൊരിടത്തുമാണ് കിടത്തിയിരുന്നത്. അതിനിടെ എന്റെയൊരു സുഹൃത്തിനെ വിളിച്ച് മെഡിക്കല്‍ ട്രസ്റ്റിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ ചെയ്തു. അങ്ങോട്ട് പോകുന്നതിനിടയില്‍ സുഹൃത്ത് ഫോണിലൂടെ സുധി മരിച്ചതൊക്കെ പറയുന്നുണ്ട്, പക്ഷേ എനിക്ക് മനസ്സിലായില്ല. ഞാന്‍ സുധിയെ ചോദിക്കുമ്പോഴെല്ലാം പുറകിലെ വണ്ടിയില്‍ ഉണ്ടെന്നാണ് പറയുന്നത്. അത് ഞാന്‍ വിശ്വസിച്ചെന്നും ബിനു പറയുന്നു.

സുധിക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. സ്റ്റാര്‍ മാജിക്കില്‍ വെച്ച് ഒരിക്കല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്ക് ആരാകണം എന്ന് ചോദിച്ചപ്പോള്‍ സുധി പറഞ്ഞത് എനിക്ക് അടുത്ത ജന്മത്തില്‍ ബിനു അടിമാലി ആയാല്‍ മതിയെന്നായിരുന്നു. സുധിയുടെ കവിളില്‍ ഒരു കുഴിയുണ്ടായിരുന്നു. അതുപോലെ ഒരെണ്ണം അവന്റെ പോലെ തന്നെ എനിക്കും ഇപ്പോള്‍ വന്നിട്ടുണ്ടെന്നും താരം പങ്കുവച്ചു

Articles You May Like

x