കുട്ടിക്കാലത്ത് കാറപകടത്തിൽ അച്ഛൻ മരിച്ചു, സംഭവ ബഹുലമായ അനുമോളുടെ ജീവിത കഥ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന എക്കാലത്തെയും മികച്ച പരമ്പരകളിൽ ഒന്നായിരുന്നു വാനമ്പാടി. വാനമ്പാടിയെന്ന ഒരേയൊരു സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് അനുമോൾ. അനുമോളായും, അനുമോനായും വാനമ്പാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിൻ്റെ ശരിയ്ക്കും പേര് ഗൗരി  എന്നാണ്. പരമ്പരയിലെ മുഖ്യ കഥാപാത്രമായിരുന്നു ഗൗരി. പ്രശസ്ത സംഗീത സംവിധായകൻ മോഹൻ കുമാർ എന്ന ആളുടെ മകളായിട്ടാണ് അനുമോൾ എന്ന കഥാപാത്രത്തെ ഗൗരി അവതരിച്ചത്. ഏറെ തന്മയത്വത്തത്തോട് കൂടെ ഗൗരി അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സീരിയലിൽ പാട്ടുകാരിയുടെ റോളിലെത്തിയ ഗൗരി യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഗായികയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ നാടക പുരസ്‌കാരം മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ സ്വാന്തമാക്കിയ കുഞ്ഞു പ്രതിഭയാണിതെന്നും അധികമാർക്കും അറിയില്ല.

ചുരുങ്ങിയ എപ്പിസോഡുകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീരിയലുകളിലൊന്നായിരുന്നു വാനമ്പാടി. ഗായകനായ മോഹൻ കുമാറിൻ്റെയും, ഇയാൾ വിവാഹം കഴിക്കുന്നതിന് മുൻപ് ഇയാൾക്കുണ്ടായിരുന്ന പ്രണയ ബന്ധത്തിലൂടെ ജനിച്ച അനുമോൾ എന്ന മകളുടെയും സ്നേഹത്തിൻ്റെയും, ആത്മബന്ധത്തിൻ്റെയും കഥ പറഞ്ഞ പരമ്പരയാണ് വാനമ്പാടി. അനുമോളെ സംബന്ധിച്ച് എല്ലാം കാര്യങ്ങളും വ്യകതമായി അറിയാവുന്ന മോഹൻ കുമാറിൻ്റെ സഹോദരൻ ചന്ദ്രനും, അയാളുടെ ഭാര്യയും അവളെ സ്വന്തം മകളായി വളർത്തുകയാണ്. എന്നാൽ അപ്പോഴൊന്നും അനു തൻ്റെ സ്വന്തം മകളാണെന്ന സത്യം മോഹൻ അറിയുന്നില്ല. അതേസമയം അനുമോൾ മോഹൻ്റെ വീട്ടിൽ താമസിക്കുന്നത് അയാളുടെ രണ്ടാം ഭാര്യയും, അവരുടെ അമ്മയും ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

 

അനുമോളേ അവിടെ നിന്നും ഇറക്കി വിടുന്നതിനായി ഇവർ നടത്തുന്ന സൂത്ര പണികളിലൂടെയും, തന്ത്രങ്ങളിലൂടെയുമാണ് സീരിയൽ സഞ്ചരിക്കുന്നത്. അനുവിനോട് ഇവർ ചെയ്യുന്ന ക്രൂരതകളെയും, പ്രതിസന്ധികളെയും താരം ചെറുത്ത് നിൽക്കുകയാണ്. അതേസമയം സീരിയലിലെ സമാനമായ അനുഭവങ്ങളിലൂടെയാണ് യഥാർത്ഥ ജീവിതത്തിലും ഗൗരി സഞ്ചരിക്കുന്നത്. സീരിയലിൽ കുട്ടിക്കാലത്ത് തൻ്റെ ‘അമ്മ ഒരു കാറപകടത്തിൽ മരിച്ചു പോവുകയാണ്. എന്നാൽ യാതാർത്ഥ ജീവിതത്തിലും ഗൗരിയ്ക്ക് ഇതാണ് സംഭവിച്ചത്.  ഗൗരി വളരെ ചെറിയ കുട്ടി ആയിരിക്കുന്ന സമയത്തെ ഒരു കാറപകടത്തിൽ അവളുടെ അച്ഛൻ മരിക്കുകയാണ്. അച്ഛനെ ഒന്ന് കണ്ട ഓർമ്മപോലും ഗൗരിയ്ക്ക് ഇല്ലായിരുന്നു.

സീരിയലിൽ മരിച്ചുപോയ അമ്മയോട് സ്വപ്നത്തിൽ സംസാരിക്കുന്ന അനുകുട്ടി യാതാർത്ഥ ജീവിതത്തിലും മരിച്ചു പോയ തൻ്റെ അച്ഛനോട് ഇങ്ങനെ സംസാരിക്കാറുണ്ടെന്ന് താരം പറയുന്നു. സീരിയലിൽ മരിച്ചുപോയ അമ്മയോട് സ്വപ്നത്തിൽ സംസാരിക്കുന്ന അനുകുട്ടി യാതാർത്ഥ ജീവിതത്തിലും മരിച്ചു പോയ തൻ്റെ അച്ഛനോട് ഇങ്ങനെ സംസാരിക്കാറുണ്ടെന്ന് താരം പറയുന്നു. അതുകൊണ്ട് വാനമ്പാടിയിൽ താൻ അഭിനയിക്കുക ആയിരുന്നില്ലെന്നും ജീവിക്കുകയായിരുന്നെന്നുമാണ് ഗൗരി വെളിപ്പെടുത്തുന്നത്. പ്രശസ്ത ഗിറ്റാറിസ്റ്റും, ഗായകനുമായ പ്രകാശ് കൃഷണൻ്റെ മകളാണ് ഗൗരി. തൻ്റെ അച്ഛൻ്റെ ഏറ്റവും വലിയ ആഗ്രഹം തന്നെ ഒരു പാട്ടുകാരിയാക്കുക എന്നതായിരുന്നെന്നും താൻ അഭിനയിക്കുന്നത് കാണുമ്പോൾ അച്ഛന് സന്തോഷം തോന്നുണ്ടാകുമെന്നും ഗൗരി സൂചിപ്പിച്ചു. ഗൗരിയുടെ അമ്മയും നല്ലൊരു പാട്ടുകാരിയാണ്. നിറയെ ആരാധകരുള്ള ഗൗരിയ്ക്ക് ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കട്ടെയെന്നാണ് ആരാധകരുടെ പ്രാർത്ഥന.

Articles You May Like

x