ബിഗ് ബോസ്സിൽ രജിത് സാറും റോബിനും നേർക്ക് നേർ , ഇനി അടിപൊട്ടും എന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ 51 മത്തെ ദിവസം പൂർത്തിയാക്കുമ്പോൾ പല ട്വിസ്റ്റുകളും ഇതിനോടകം ഹൗസിൽ നടന്നു കഴിഞ്ഞിരിക്കുകയാണ്. നിരവധി താരങ്ങൾ പുറത്തുപോവുകയും നിരവധി പേർ വൈൽഡ് കാർഡ് എൻട്രിയിലൂടെ അകത്തേക്ക് വരികയും ചെയ്തു. ഇപ്പോൾ ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രമോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മുൻ സീസണുകളിൽ നിന്നുള്ള രണ്ട് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിലേക്ക് വരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബിഗ് ബോസ് ടീം പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രമോപ്രകാരം ഈയാഴ്ചയിലെ വീക്കിലി ടാക്സിനെ കുറിച്ച് മോഹൻലാൽ പറയുന്നതാണ് തുടക്കത്തിൽ കാണിക്കുന്നത്. ഒരു ഫൈവ് സ്റ്റാർ ഹോട്ടലായി ഹൗസ് മാറുന്നു എന്നും മാനേജർ, പാചകകാർ, കലാകാരന്മാർ ഒക്കെയായി ആകെയൊരു ബഹളമയം.

ആരും പ്രതീക്ഷിക്കാത്ത ചില അതിഥികളും ഇതോടൊപ്പം ഹൗസിലേക്ക് കടന്നു വരുന്നു എന്നും മോഹൻലാൽ പറയുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടറിയാം എന്നാണ് മോഹൻലാൽ പ്രമോ പറഞ്ഞ് അവസാനിപ്പിക്കുന്നത്. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഡോക്ടർ റോബിൻ രാധാകൃഷ്ണനും രഞ്ജിത്തുമാണ് ബിഗ് ബോസ് ഹൗസിലേക്ക് കടന്നുവരുന്നതെന്ന് ചിലർ പറഞ്ഞിരുന്നു. ഈ ആഴ്ചയിലെ ബിഗ് ബോസ് വീക്കിലി ടാസ്കിൽ ഒടുവിൽ അറിയാം ഇവിടെയൊക്കെ കടന്നുവരുന്ന അതിഥികൾ ആരൊക്കെയാണെന്ന്. മുൻ സീസണുകളിൽ നിന്നും ബിഗ് ബോസിൽ എത്തുന്ന താരങ്ങളെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച മുറുകുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ഡോക്ടർ രഞ്ജിത് കുമാർ, റിയാസ് സലീം എന്നിവരുടെ പേരുകളാണ് ഉയർന് കേൾക്കുന്നത്.

ഇനിയുള്ള 50 ദിവസം ബിഗ്ബോസ് വീട്ടിൽ ഈ പുതിയ അതിഥികൾ ഉണ്ടാകുമോ എന്ന് ഉറപ്പായിട്ടില്ല. എന്തുതന്നെയായാലും ഷോയിൽ തിരിച്ചെത്തുന്ന മത്സരാർത്ഥികളുടെ വരവ് കളി കുറച്ചുകൂടി കൊഴുപ്പിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ ഉൾപ്പടെ കരുതുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും രഞ്ജിത്തും സീസൺ ഫൈവിന്റെ ഹൗസിലേക്ക് കടന്നുവരുന്നതും നാദിറ ഉൾപ്പെടെയുള്ള മത്സരാർത്ഥികൾ അവരെ മാലയിട്ട് സ്വീകരിക്കുന്ന പ്രമോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കളി ഇനി ഏതായാലും മുറകും എന്ന് തന്നെയാണ് പ്രേക്ഷകർ കരുതുന്നത്. കഴിഞ്ഞദിവസം എവിഷനിലൂടെ പുറത്തുപോയത് അളിയൻ എന്ന് വിളിക്കുന്ന അഞ്ചുസ് ആയിരുന്നു.

Articles You May Like

x