ആരാധകർ കാത്തിരുന്ന നിമിഷം….. റോബിനും രജിത് കുമാറും ഇന്ന് ബി​ഗ് ബോസ് ഹൗസിലേക്ക് തിരികെ എത്തുന്നു ?

ആവേശകരമായ അൻപത് എപ്പിസോഡുകൾ പൂർത്തിയാക്കി ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മുന്നോട്ടു പോകുകയാണ്. ഇന്നലെ നടന്ന വീക്കെൻഡ് എപ്പിസോഡിൽ അഞ്ജൂസ് റോഷ് കൂടി പുറത്തായതിന് പിന്നാലെ നിലവിൽ പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ നിലവിൽ ഉള്ളത്. പലരും തങ്ങളുടെ സ്ട്രാറ്റജികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഴിഞ്ഞ ബിബി സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കൻ മട്ടാണ് സീസൺ അഞ്ചിന് എന്നാണ് പ്രേക്ഷക പക്ഷം. അതുകൊണ്ട് തന്നെ ഇത്തവണത്തെ സീസൺ ഇതുവരെയുള്ള സീസണുകളെ അപേക്ഷിച്ച് റേറ്റിങിൽ വളരെ പിന്നിലാണ്.

വീക്കിലി ടാസ്കിൽ മാത്രമാണ് ഹൗസിൽ ഒരാരവം ഉണ്ടാകുന്നത്. അതു കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും പ്രേക്ഷകർ പറയുന്നു. ലൈവ് കാണാൻ പോലും താല്പര്യമില്ലെന്ന് ഇവർ പറയാറുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈൽഡ് കാർഡ് വേണമെന്നും പ്രേക്ഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ശേഷം വന്ന ഹനാനോ, ഒമർ ലുലുവിനോ വീട്ടിൽ ആവേശം നിറയ്ക്കാനോ ഗെയിമിന്റെ ഗതി മാറ്റാനോ സാധിച്ചില്ല. ഇനിയുള്ളത് ഏറ്റവും ഒടുവിൽ വൈൽഡ് കാർഡായി എത്തിയ അനു ജോസഫ് ആണ്. അവരും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചോ എന്ന കാര്യത്തിൽ സംശയമാണ്.

സീസൺ ഫൈവ് വിരസത സമ്മാനിക്കുന്നുവെന്നും ഹൗസിനേയും മത്സരാർഥികളേയും ഉണർത്താൻ മുൻ സീസണുകളിലെ മത്സരാർഥികളിൽ ചിലരെ തെരഞ്ഞെടുത്ത് കുറച്ച് ദിവസത്തേക്ക് ചലഞ്ചേഴ്സായി കൊണ്ടുവരണമെന്നത് സീസൺ ഫൈവ് തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. ഈ സീസൺ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴുള്ള ആവശ്യവുമായിരുന്നു ഇത്. ഇപ്പോഴിതാ ഇക്കാര്യം ബി​ഗ് ബോസ് ടീം കാര്യമായി തന്നെ എടുത്തിരിക്കുകയാണ്. ഈ ആഴ്ച മുൻ സീസണുകളിൽ നിന്നും ചിലർ ഹൗസിൽ എത്തുന്നുണ്ടെന്ന് ബിബി ടീം ഉറപ്പുനൽകുന്നു. മുൻ മത്സരാർഥികളിൽ ചിലർ ഹൗസിലേക്ക് എത്തുന്നുവെന്ന സൂചന പുതിയ പ്രമോയിലൂടെ നൽകിയിരിക്കുകയാണ് ബി​ഗ് ബോസ് ടീം. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുൻ മത്സരാർഥികൾ മറ്റൊരു സീസണിൽ ചലഞ്ചേഴ്സായി വരുന്നത്. പ്രമോയിൽ രണ്ട് ആളുകളുടെ ഷാഡോയാണ് കാണിച്ചിരിക്കുന്നത്.

ഒരു ഷാഡോ നാലാം സീസണിൽ സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്തായ മത്സരാർഥി റോബിൻ രാധാകൃഷ്ണന്റേതാണ്. മറ്റൊന്ന് നാലാം സീസണിൽ നൂറ് ദിവസം നിന്ന് ഏറ്റവും നല്ല വൈൽഡ് കാർഡ് എൻട്രിയായി പ്രേക്ഷകർ വിലയിരുത്തിയ റിയാസ് സലീമിന്റേതാണെന്നാണ് റിപ്പോർട്ട്. എന്നാൽ അത് ണ്ടാം സീസണിലെ മത്സരാർഥി രജിത്ത് കുമാറാണോയെന്നും പ്രേക്ഷകരിൽ‌ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ ഒരൊറ്റ പ്രോമോ നല്ല ഇംപാക്ടുണ്ടാക്കും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

Articles You May Like

x