ബാപ്പയെ കണ്ടിട്ടുള്ളത് വിരലിലെണ്ണാവുന്ന തവണ, അമ്മയെ കണ്ടിട്ട് ഒൻപത് വർഷമായി, സഹോദരിമാരുമായി അടുപ്പമില്ല ; ലക്ഷ്മി പ്രിയയുടെ ജീവിതത്തിൽ സംഭവിച്ചത്

കേരളത്തിൽ ഒന്നാകെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഓരോ സീസൺ പൂർത്തിയാക്കി കഴിയുമ്പോഴും, അടുത്ത തവണ കൂടുതൽ വ്യത്യസ്തയുള്ള ടാസ്ക്കുകളുമായിട്ടാണ് ബിഗ് ബോസ് പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. പരിപാടിയെ സംബന്ധിച്ച് സമിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കുള്ളത്. ഒരു വിഭാഗം ഇതിനെ എത്ത്രത്തോളം ഇഷ്ടപ്പെടുന്നുവോ അത്രകണ്ട് ബിഗ് ഇഷ്ടമില്ലാത്തവരുമുണ്ട് . ബിഗ് ബോസ് മലയാളം സീസൺ – 4 അവസാന ഘട്ടത്തിലേയ്ക്ക് പുരോഗമിക്കുമ്പോൾ എട്ട് ആളുകളാണ് ഈ ആഴ്ച മത്സരത്തിലുള്ളത്.

ബിഗ്‌ ബോസിലെ രണ്ട് മികച്ച മത്സരാർത്ഥികളായിരുന്ന റോബിനും, ജാസ്മിനും ഷോയിൽ നിന്ന് പോയപ്പോൾ തന്നെ ഷോയ്ക്ക് ഇനി നല്ല രീതിയിൽ മുൻപോട്ട് പോകുവാൻ കഴില്ലെന്നാണ് എല്ലാവരും കരുതിയത്. അതേസമയം പ്രേക്ഷക ധാരണകളെ അപ്രസക്തമാക്കി കൊണ്ടായിരുന്നു ബിഗ് ബോസിലെ ഓരോ എപ്പിസോഡും മുൻപോട്ട് പോയത്. ഇപ്പോഴിതാ ബിഗ്‌ബോസ് താരം ലക്ഷ്മി പ്രിയയെക്കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്തു വരുന്നത്. ലക്ഷ്മി പ്രിയ വല്ലാതെ ഡ്രാമ കാണിക്കുന്ന ആളാണെന്നും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് കാണാൻ സാധിക്കുമെന്നാണ് ലക്ഷ്മിയെക്കുറിച്ച് ജാസ്മിൻ പറഞ്ഞിരുന്നത്.

എന്നാൽ ലക്ഷ്മിയെ ഒരു പശുവുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു ബ്ലെസ്ലി രംഗത്തെത്തിയത്. ഒരുപാട് ഗുണങ്ങൾ ലക്ഷ്മിയിലൂടെ നമ്മുക്ക് ലഭിക്കുമെന്നും, പശു നമ്മുക്ക് പാൽ തരുന്നു, ചാണകം തരുന്നു ഇവയെല്ലാം ഉണ്ടെങ്കിലും പശുവിൻ്റെ തൊഴുത്തിൽ ചെന്നാൽ നാറ്റം തന്നെയല്ലേ എന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. കഴിഞ്ഞ ആഴ്ച ബിഗ്‌ബോസിൽ നടന്ന വീക്കിലി ടാസ്ക്കിൽ ലക്ഷ്മി പ്രിയ ക്ഷുഭിതയായ കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. മത്സരാർത്ഥികളായ അഖിലിനോടും, വിനയ്നോടും, റിയാസിനോടും ലക്ഷ്മി പ്രിയ ദേഷ്യം പ്രകടിപ്പിച്ചിരുന്നു. എന്താണ് ഇത്രമാത്രം ദേഷ്യവും, വാശിയും തോന്നാനുള്ള കാരണമെന്ന് ലക്ഷ്മി പ്രിയ തന്നെ തുറന്നു പറയുകയാണിപ്പോൾ.

ലക്ഷ്മി പ്രിയയുടെ വാക്കുകൾ … 

തൻ്റെ കുടുംബത്തിലുള്ളവരോട് താൻ വർഷങ്ങളായി സംസാരിക്കാറില്ലെന്നും, വാശി കുറയ്ക്കണം എന്ന ലക്ഷ്യത്തോടെയാണ് ബിഗ് ബോസിലേയ്ക്ക് വന്നതെന്നും, തൻ്റെ ചീത്ത സ്വഭാവങ്ങൾ മാറ്റാനായി ആഗ്രഹിക്കുന്നെന്നും, അതുകൊണ്ടാണ് എത്ര വലിയ പിണക്കവും, വഴക്കും ഉണ്ടായി കഴിഞ്ഞാലും അതെല്ലാം മറന്ന് താൻ കൂട്ടു കൂടുന്നതെന്നും, എല്ലാവരെയും സ്നേഹിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, സ്വന്തം അമ്മയുമായിട്ട് ഒൻപത് വർഷമായി
ഒരു സഹകരണവും ഇല്ലെന്ന് ലക്ഷ്മി പറയുന്നു. മൂത്ത സഹോദരിയുമായി 16 വർഷമായി അടുപ്പമില്ലെന്നും, രണ്ടാമത്തെ സഹോദരിയുമായി പിണക്കത്തിലാണെന്നും, അടുത്ത ബന്ധുക്കളുമായി കൂട്ടില്ലെന്നന്നും, തൻ്റെ ബാപ്പയെ പോലും ജീവിതത്തിൽ ആകെ അഞ്ച് – ആറ് തവണ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളെന്നും ലക്ഷ്മി  കൂട്ടിച്ചേർത്തു.

പിതാവിൻ്റെ അവസാന നാളുകളിൽ അദ്ദേഹത്തെ പരിചരിച്ചത് താനാണെന്നും, എന്നാൽ മരിക്കുന്നതിന് മുൻപ് ബാപ്പ പറഞ്ഞ കാര്യങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും, അതിന് ശേഷം അദ്ദേഹത്തെ പിന്നെ താൻ കണ്ടട്ടില്ലെന്നും, എന്താണ് തൻ്റെ വാശിയെന്ന് ഇവിടെ പലർക്കും മനസിലായിട്ടില്ലെന്നും ലക്ഷ്മി സൂചിപ്പിച്ചു. അത് ബോധ്യപ്പെടുത്തി കൊടുക്കാൻ വേണ്ടിയാണ് വിനയ് യുടെ പിറന്നാൾ ദിവസം കേക്ക് മുറിക്കാൻ ഒപ്പം ഇല്ലാതിരുന്നതെന്നും, സ്നേഹിക്കാൻ കഴിയുന്ന പോലെ അകറ്റി നിർത്താനും സാധിക്കുമെന്ന് മനസിലാക്കി തരാൻ വേണ്ടി വേണ്ടിയാണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് ലക്ഷ്മിപ്രിയ ബിഗ്‌ബോസ് അംഗങ്ങളോട് പറഞ്ഞത്.

Articles You May Like

x