മൂന്ന് വർഷങ്ങൾക്ക് ശേഷം എന്നെ തളർത്താൻ ആ വില്ലൻ വീണ്ടും എത്തി, ആശുപത്രി കിടക്കയിൽ നിന്ന് രോഗവിവരം ആരാധകരെ അറിയിച്ച് വീണ നായർ

മലയാളികൾക്ക് സുപരിചിതയായ താരമാണ് വീണാ നായർ. യുവജനോത്സവവേദികളിൽ നിന്ന് പിന്നീട് മിനിസ്ക്രീനിലേക്കും അവിടെനിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയ താരം അഭിനയത്തിന് പുറമേ പാട്ട്, ഡാൻസ് എന്നിവയിലൊക്കെ തന്റെ കഴിവ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. തട്ടിയും മുട്ടിയും എന്ന ഹാസ്യ പരമ്പരയിലെ വേഷമാണ് താരത്തിന് പ്രേക്ഷകർക്കിടയിൽ വലിയതോതിലുള്ള സ്വീകാര്യത നേടിക്കൊടുത്തത്. അതിനുശേഷം നിരവധി പരമ്പരകളിലും വെള്ളിമൂങ്ങ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുവാൻ വീണയ്ക്ക് അവസരം ലഭിച്ചു. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്ന വീണ ഓൺ സ്ക്രീനിലെ പ്രകടനങ്ങൾ കൊണ്ട് കൈയ്യടി നേടാറുണ്ട്. എന്നാൽ ഓസ്ക്രീനിലെ താരത്തിന്റെ ജീവിതം വാർത്തകളിൽ എപ്പോഴും നിറയുന്നത് വളരെ മോശം രീതിയിലാണ്. ഭർത്താവ് ആർ ജെ അമനുമായ ുള്ള വേർപിരിയൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മുൻവൊരിക്കൽ തന്റെ രോഗാവസ്ഥയെ പറ്റി വീണ തുറന്നു പറഞ്ഞതും ആളുകൾ ഏറ്റെടുത്തിരുന്നു. ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയിലൂടെയാണ് താൻ കടന്നുപോയത് എന്ന് മുൻപ് താരം തുറന്നു പറഞ്ഞത്

ഇപ്പോൾ മൂന്നു വർഷങ്ങൾക്കുശേഷം വീണ്ടും ആ രോഗത്തിന്റെ പിടിയിൽ ആയിരിക്കുകയാണ് താനെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് വീണ. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വീണ തന്നെയാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചിരിക്കുന്നത്. മൂന്നുവർഷങ്ങൾക്ക് ശേഷം വീണ്ടും ഫൈബ്രോയ്ജിയാൾജിയ സ്ഥിരീകരിച്ച് എന്നാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെ താരം പങ്കുവെച്ച പോസ്റ്റ് ഇതിനോടകം നിരവധി പേർ ഏറ്റെടുത്തുകഴിഞ്ഞു. വളരെയധികം വ്യത്യസ്തവും സങ്കീർണ്ണവുമായ ലക്ഷണങ്ങളോടുകൂടി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് പേശിവാദം അല്ലെങ്കിൽ ഫൈബ്രോമയാൾജിയ. സ്ത്രീകളിൽ കൂടുതലായും കാണപ്പെടുന്ന ഈ രോഗാവസ്ഥ അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാൻ കഴിയാതെ ആവുക, മാനസിക നിലയിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു

ഈ രോഗം കൃത്യമായ കാരണം ഇപ്പോഴും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. എങ്കിലും ചില മെഡിക്കൽ അവസ്ഥകൾ സമ്മർദ്ദം, ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോഗാവസ്ഥയെ വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്തുതന്നെയായാലും തന്റെ പ്രിയതാരത്തെ ബാധിച്ചിരിക്കുന്ന അസുഖം വേഗം വിട്ടുമാറി വീണ പഴയ അവസ്ഥയിലേക്ക് എത്തട്ടെ എന്നാണ് ആളുകൾ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്

Articles You May Like

x