ഞങ്ങൾ ധന്യരായ നിമിഷം, പ്രസവ വീഡിയോ പങ്കുവെച്ച് ശ്രീകുമാറും സ്നേഹയും

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് സ്നേഹ ശ്രീകുമാറും ഭർത്താവ് ശ്രീകുമാറും. തങ്ങളുടെ വിശേഷം എല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്ന താര ജോഡികൾ സ്നേഹ ഗർഭിണിയായതു മുതലുള്ള എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു. ജൂൺ ഒന്നിന് കുഞ്ഞു ജനിച്ചു എന്ന സന്തോഷവാർത്തയും താരങ്ങൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ആശുപത്രിയിൽ നിന്നുള്ള കുഞ്ഞിൻറെ ഏറ്റവും പുതിയ വീഡിയോയാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. നടി വീണ നായർ കാണാൻ വന്നപ്പോൾ എടുത്ത വീഡിയോയാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിൽ സ്നേഹ പങ്കുവെച്ചിരിക്കുന്നത്. വിലമതിക്കാൻ കഴിയാത്ത നിമിഷം ഒരു ആൺകുഞ്ഞിനാൽ ഞങ്ങൾ അനുഗ്രഹീതരായി എന്നാണ് സ്നേഹ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

വീണ വന്നു സ്നേഹയെ കാണുന്നതും സ്ട്രക്ചറിൽ കിടന്ന സ്നേഹയെ മാറ്റുന്നതും ഒക്കെ വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നു. ശ്രീകുമാർ കുഞ്ഞിനെ വാങ്ങുമ്പോൾ കുഞ്ഞിൻറെ മുഖം ഇമോജി കൊണ്ട് മറച്ചിട്ടുണ്ട്. മറ്റൊരിടത്ത് കുഞ്ഞിനെ കാണിക്കുമ്പോൾ വാവ തന്നെ കൈകൊണ്ട് മുഖം മറച്ചു പിടിച്ചിരിക്കുന്നത് കാണാം.ക്യൂട്ട് വീഡിയോ എന്നാണ് നിരവധിപേർ കമൻറ്മായി എത്തുന്നത്. ആദിൽ, വരദ, അശ്വതി തുടങ്ങി സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആശംസകൾ സ്നേഹവും അറിയിച്ചു വന്ന കമന്റിന് നന്ദിയും സ്നേഹ അറിയിച്ചിട്ടുണ്ട്. കണ്ണാനെ കണ്ണേ എന്ന മനോഹരമായ പാട്ടിൻറെ പശ്ചാത്തലത്തിലാണ് സ്നേഹ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടു മുൻപുള്ള കാര്യങ്ങൾ പോലും സ്നേഹ ആളുകളെ അറിയിച്ചിരുന്നു

ഇരുവരും മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായതുകൊണ്ട് തന്നെ ഒമ്പതാം മാസം വരെ താൻ ഒറ്റയ്ക്കാണ് വണ്ടിയോടിച് ആശുപത്രിയിലും മറ്റും ചെക്കപ്പിന് പോയതെന്നായിരുന്നു സ്നേഹ മുൻപ് പറഞ്ഞത്. എന്നാൽ സാഹസിക പ്രവർത്തനങ്ങൾ ഒക്കെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കുഞ്ഞതിഥി വരാൻ സമയമായി എന്നുമാണ് സ്നേഹ ഏറ്റവും ഒടുവിലത്തെ വീഡിയോയിലൂടെ പറഞ്ഞത്. ഇതിനു തൊട്ടുപിന്നാലെ സ്നേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയി എന്ന വാർത്ത പുറത്തുവരികയായിരുന്നു. താരങ്ങൾക്ക് ആൺകുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ തന്നെ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയും നിരവധി ആളുകൾ വാർത്തയ്ക്ക് കമന്റുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ അമ്മയ്ക്കും കുഞ്ഞിനും അച്ഛനും എല്ലാവിധ ആശംസകളും നേരുവാണ് ആരാധകർ.

Articles You May Like

x