നാട്ടിലുള്ളപ്പോള്‍ മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിച്ചിരുന്നത് ഈ ഉമ്മയുടെ കടയില്‍ നിന്നാണ്, ഇത് പോലെ ആയിരം അമ്മമാരും ഉമ്മമാരും ഇപ്പോള്‍ എന്നെ സ്‌നേഹിക്കുന്നുണ്ട്; ഹൃദ്യമായ കുറിപ്പുമായി അഖില്‍ മാരാര്‍

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലെ വിജയി ആയിരുന്നു അഖില്‍ മാരാര്‍. വന്‍ ജനപ്രീതി നേടിയ അഖിലിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അഖില്‍ മാരാര്‍ പങ്കുവച്ച പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ദ നേടുന്നത്. നാട്ടിലുള്ളപ്പോള്‍ മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിച്ചിരുന്ന കട നടത്തിയിരുന്ന ഉമ്മയെ കുറിച്ചാണ് അഖിലിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ-

നാട്ടിലുള്ളപ്പോള്‍ മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിച്ചിരുന്നത് കൊട്ടാരക്കര മുസ്ലിം പള്ളിയ്ക്ക് അടുത്തുള്ള ഈ ഉമ്മയുടെ കടയില്‍ നിന്നാണ്..
കോടതിയില്‍ നിന്നും പഴയൊരു കേസിന്റെ ജാമ്യം എടുത്ത് ഇറങ്ങിയപ്പോള്‍ നല്ല വിശപ്പ് ..

മനസില്‍ ഉമ്മയുടെ മുഖം പതിഞ്ഞു.പിന്നൊന്നും ആലോചിച്ചില്ല അങ്ങോട്ടേക്ക് വിട്ടു.. എന്നെ കണ്ട ഉടനെ..മോനെ നീ അങ്ങ് ക്ഷീണിച്ചു പോയല്ലോടാ..
ഇത് പോലെ ആയിരം അമ്മമാരും ഉമ്മമാരും ഇപ്പോള്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം..

എല്ലാവര്‍ക്കും എന്റെ ഒരായിരം സ്‌നേഹം.. സ്‌നേഹത്തില്‍ ചാലിച്ച ഊണും കഴിച്ചു ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ഉമ്മയുടെ കൂടെ ഒരു ഫോട്ടോ വേണം .??????

Articles You May Like

x