ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് മൃദുലവിജയ്, കാത്തിരുന്ന നിമിഷമെന്ന് ആരാധകർ, പൂർണ ആരോഗ്യവതിയെന്ന് താരം

മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ സീരിയൽ താരങ്ങളിൽ ഒരാളാണ് മൃദുല വിജയ്. ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. നിരവധി സീരിയലുകളിൽ ഇതിനോടകം തന്നെ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്യാൻ മൃദുലയ്ക്ക് സാധിച്ചു. സ്വാഭാവിക അഭിനയത്തിലൂടെ വ്യത്യസ്തമായ പ്രകടനം സീരിയലുകളിൽ കാഴ്ചവെക്കാൻ മൃദുലയ്ക്ക് സാധിച്ചു. സീരിയലുകളിലെന്ന പോലെ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ മൃദുലയ്ക്ക് നിരവധി ആരാധകരെ സ്വന്തമാക്കൻ സാധിച്ചു.

അഭിനയ വിശേഷങ്ങളും, വ്യക്തിജീവിതത്തിലെ നല്ല മുഹൂർത്തങ്ങളെല്ലാം മൃദുല പങ്കുവെക്കാറുണ്ട്. സീരിയൽ രംഗത്ത് സജീവമായി കടന്ന് പോകുന്നതിന് ഇടയ്ക്കാണ് മൃദുല ഗർഭിണിയാകുന്നതും, ഈ വിശേഷം മൃദുല തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതും. മഴവവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന പരമ്പരയിൽ വീണയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സമയത്താണ് ഗർഭിണിയെന്ന നിലയ്ക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകളെത്തുടർന്നും സീരിയലുകളിൽ നിന്നും മൃദുല പിന്മാറുന്നത്. മികച്ച രീതിയിൽ മുൻപോട്ട് പോവുന്ന തുമ്പപ്പൂവിൽ ജീവിത പ്രതിസന്ധികളോട് തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു പെൺകുട്ടിയായിട്ടായിരുന്നു മൃദുല തൻ്റെ കഥാപാത്ര വേഷമണിഞ്ഞത്.

സീരിയലുകളിലൂടെ ശ്രദ്ധ നേടിയ യുവകൃഷ്ണയാണ് മൃദുലയെ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. യുവയുടെയും, മൃദുലയുടെയും വിവാഹത്തിന് പിന്നിലെ രസകരമായ കഥ ഇങ്ങനെയാണ്. രണ്ടുപേരുടെയും അടുത്ത സുഹൃത്തും, സഹപ്രവർത്തകയുമായ സീരിയൽ തരം രേഖ രതീഷ് ഇവർക്ക് രണ്ട്പേർക്കും വീട്ടിൽ വിവാഹം ആലോചിക്കുന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ, അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് രണ്ട് പേർക്കും വിവാഹം കഴിച്ചുകൂട എന്ന് ചോദിക്കുകയും അങ്ങനെയാണ് പരസ്പരം ഇഷ്ടപ്പെട്ട് ഇരുവരും വിവാഹം കഴിക്കുന്നതും. മുൻപ് ഈ കഥ മൃദുല തന്നെ പറഞ്ഞിട്ടുണ്ട്.

വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ മൃദുല സജീവമായിരുന്നു. എന്നാൽ ഗർഭിണി ആയതോട് കൂടെ പൂർണമായി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തു. തിരുവനന്തപുരം കാരിയായ മൃദുലയെ പാലക്കാട്ടേയ്ക്കാണ് വിവാഹം കഴിച്ചത്. ഇരുവരും ഈ അടുത്ത് തിരുവനന്തപുരത്ത് പുതിയ വീട് വെക്കുകയും, വീടിൻ്റെ പാല് കാച്ചൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ മൃദുല സജീവമായിരുന്നു.

എന്നാൽ ഗർഭിണി ആയതോട് കൂടെ പൂർണമായി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തു. തിരുവനന്തപുരം കാരിയായ മൃദുലയെ പാലക്കാട്ടേയ്ക്കാണ് വിവാഹം കഴിച്ചത്. ഇരുവരും ഈ അടുത്ത് തിരുവനന്തപുരത്ത് പുതിയ വീട് വെക്കുകയും, വീടിൻ്റെ പാല് കാച്ചൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. ഏറെ നാളത്തെ തങ്ങളുടെ കാത്തിരിപ്പിന് വിരാമം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇരുവരും വീടിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത്.  ‘റെഡി ടു പോപ്പ്’ എന്ന ക്യാപ്ഷൻ നൽകി     ‘റെഡി ടു പോപ്പ്’ എന്ന അടികുറിപ്പോട് കൂടെയാണ് മൃദുല തൻ്റെ നിറ വയറിലുള്ള ചിത്രങ്ങൾ  പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരത്തിനുള്ളിൽ തന്നെ വൈറലായി മാറി കഴിഞ്ഞു.

Articles You May Like

x