തിങ്കൾ കലമാൻ സീരിയൽ താരം ഹരിത ജി നായരുടെ വിവാഹനിശ്ചയം – വീഡിയോ കാണാം | Haritha G Nair Engagement

മലയാള സീരിയൽ ആസ്വാദകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഹരിത ജി നായർ. വ്യത്യസ്തമായ അഭിനയം കൊണ്ടും, ശാലീന സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ മനം കവരാൻ ഹരിതയ്‌ക്ക് സാധിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് ഹരിത സീരിയൽ രംഗത്തേയ്ക്ക് ചുവട് വെക്കുന്നത്. കസ്തൂരിമാനിൽ ഹരിത അവതരിപ്പിച്ച ശ്രീക്കുട്ടിയെന്ന കഥാപാത്രത്തെ പ്രായഭേത മന്യേ എല്ലാ പ്രേക്ഷകരും ഇരു കൈയും നീട്ടി സ്വീകരിക്കുകയിരുന്നു. കസ്തൂരി മാനിന് പുറമേ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത തിങ്കൾ കലമാൻ എന്ന പരമ്പരയിലെ കീർത്തി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

കീർത്തിയുടെയും, രാഹുലിൻ്റെയും കൂട്ടുകെട്ടാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത്. രാഹുൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റേയ്ജൻ ആയിരുന്നു. സീരിയൽ വിശേഷങ്ങൾക്ക് പുറമേ തൻ്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഹരിത. താരം പങ്കുവെച്ച വിവാഹ നിശ്ചയ ഫോട്ടോകളും,വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത്. സിനിമ രംഗത്ത് തന്നെ എഡിറ്റർ ആയി ജോലി ചെയ്യുന്ന വിനായകാണ് ഹരിതയുടെ പ്രതിശ്രുത വരൻ . ജീത്തു ജോസഫ് ചിത്രങ്ങളായ 12th മാൻ, ദൃശ്യം 2, തുടങ്ങി എല്ലാ ചിത്രങ്ങളും എഡിറ്റ് ചെയ്തത് വിനായക് ആയിരുന്നു . സോഷ്യൽ മീഡിയയിൽ ഒന്നാകെ സീരിയൽ രംഗത്തുള്ളവരും, സുഹൃത്തുക്കളുമെല്ലാം ഹരിതയുടെയും, വിനായകൻ്റെയും വിവാഹ നിശ്ചയ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്ന തിരക്കിലാണ്.

അനവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. സീരിയൽ രംഗത്ത് മികച്ച അഭിനയം കാഴ്ച വെക്കാൻ സാധിച്ച ഹരിതയ്‌ക്ക് താരം മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേയ്ക്കുള്ള രംഗ പ്രവേശനം അത്ര കടുപ്പമേറിയ ഒന്നായിരുന്നില്ല. പരമ്പരകൾക്ക് പുറമേ നിരവധി സിനിമകളിലും ഹരിത വേഷമിട്ടു. ഒരു പക്കാ നാടൻ പ്രേമം , കാർബൺ , തുടങ്ങിയ ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങൾ ഹരിതയെ തേടിയെത്തി. നഴ്സിംഗ് മേഖലയിൽ നിന്ന് അഭിനയലോകത്തേയ്ക്ക് എത്തിപ്പെട്ട വ്യക്തിയാണ് ഹരിത. കുഞ്ഞുനാൾ മുതൽ അഭിനയമോഹം ഉള്ളിൽ കൊണ്ടു നടന്ന ഹരിതയ്‌ക്ക് കൂടുതൽ താൽപര്യം ഈ മേഖലയോട് തന്നെയായിരുന്നു.

ആയിരുന്നെങ്കിലും നഴ്സിങ്ങ് മേഖലയിൽ നിന്നും മകളെ അഭിനയത്തിൻ്റെ വഴിയിലേയ്ക്ക് മകളെ പറഞ്ഞു വിടാൻ മാതാപിതാക്കൾ വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അച്ഛന് മകൾ പഠിച്ച് നല്ലൊരു ജോലി വാങ്ങണം എന്നായിരുന്നു ആഗ്രഹമെന്നും അതുകൊണ്ട് തന്നെ പഠിത്തത്തിനു ശേഷം എന്തു വേണമെങ്കിലും ചെയ്തോളാൻ അച്ഛൻ അനുവാദം നൽകുകയായിരുന്നെന്നും, പിന്നീട് പഠനം പൂർത്തിയാക്കിയതിന് ശേഷം അഭിനയ മേഖലയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നെന്നും താരം പറയുന്നു. വേഷമിട്ട സീരിയലുകളിലൂടെയും, അഭിനയിച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി ഹരിത മാറുകയും ചെയ്തു. വിവാഹ നിശ്ചയ വേദിയിൽ വളരെ സിംപിളായിട്ടായിരുന്നു ഹരിത എത്തിയത് . മിതമായ വർക്കുകളോട് കൂടിയ ചുവപ്പ് നിറത്തിലുള്ള ലഹങ്കയായിരുന്നു ഹരിതയുടെ വേഷം. നേവി ബ്ലൂ കളർ ജുബ്ബയും മുണ്ടുമായിരുന്നു പ്രതിശ്രുത വരൻ വിനയാകിൻ്റെ വേഷം.

Articles You May Like

x