മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന ജോമോൾക്ക് പിന്നീട് ജീവിതത്തിൽ സംഭവിച്ചത് എന്ത് ?

മമ്മൂട്ടി നായക വേഷത്തിലെത്തി, എക്കാലത്തെയും സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു വടക്കൻ വീര ഗാഥ. എം.ടി, ഹരിഹരൻ ടീമിൻ്റെ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയെടുക്കാൻ കഴിഞ്ഞെന്നു മാത്രമല്ല, മമ്മൂട്ടി എന്ന നായകനെ എല്ലാകാലവും അടയാളപ്പെടുത്താൻ പാകത്തിലൊരു ചിത്രമായിരുന്നു വടക്കൻ വീരഗാഥ. എല്ലാ കഥാപാത്രങ്ങളും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ വടക്കൻ വീരഗാഥയിലൂടെ ബാല താരമായി കടന്നു വന്ന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജോമോൾ. ഉണ്ണിയാർച്ചയുടെ ചെറുപ്പകാലമാണ് ചിത്രത്തിൽ ജോമോൾ അവതരിപ്പിച്ചത്.

ജോമോളുടെ അഭിനയ ജീവിതത്തിലെ തന്നെ നിർണായക കഥാപാത്രമായിരുന്നു വടക്കൻ വീരഗാഥയിലേത്. ഇതിന് പുറമേ താരത്തിൻ്റെ ജീവിതത്തിലെ മികച്ചൊരു കഥാപാത്രത്തെ വീണ്ടും ലഭിക്കുന്നത് എംടി വാസുദേവന്‍നായരുടെ രചനയിലായിരുന്നു. എം.ടി യുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘എന്ന് സ്വന്തം ജാനകികുട്ടി’ യിലെ അഭിനയത്തിന് ജാനകിക്കുട്ടി എന്ന ജോമോൾ അവതരിപ്പിച്ച കഥാപാത്രത്തെ തേടി മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരമുൾപ്പടെ ലഭിച്ചു.  സംസ്ഥാന പുരസ്‌കാരത്തിന് പുറമേ ദേശീയ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യക പരാമര്‍ശവും ജോമോളേ തേടിയെത്തി.

പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിടാൻ ഉണ്ണിയാർച്ചയ്ക്ക് കഴിഞ്ഞു. സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന കാലത്ത് 2003 – ലായിരുന്നു ജോമോളുടെ വിവാഹം. ചന്ദ്രശേഖരൻ പിള്ളയെന്ന ആളുമായി ജോമോൾ പ്രണയത്തിലാവുകയും ഈ ബന്ധം പതിയെ വിവാഹത്തിലേയ്ക്ക് വഴി വെക്കുകയുമായിരുന്നു . വിവാഹ ശേഷം ക്രിസ്ത്യൻ മത്തിൽ നിന്നും മാറി താരം ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. ഹിന്ദു മതത്തിലേയ്ക്ക് വന്നതോട് കൂടെ ജോമോൾ എന്ന പേര് മാറ്റി താരം ഗൗരി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

വിവാഹത്തിന് ശേഷമാണ് ‘രാക്കിളിപ്പാട്ട്’ എന്ന സിനിമയിൽ ജോമോൾ അഭിനയിച്ചത്. പിന്നീട് സിനിമ ജീവിതത്തോട് ജോമോൾ പൂർണമായി വിട പറയുകയായിരുന്നു. താരത്തിൻ്റെ വിവാഹത്തോട് വീട്ടുകാർക്ക് പൂർണ വിയോജിപ്പായിരുന്നു. വീട്ടിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ വക വെക്കാതെയാണ് ജോമോൾ ചന്ദ്ര ശേഖരപിള്ളയെ വിവാഹം കഴിക്കുന്നത്. ഇതിനിടെ അച്ഛനെതിരെ പോലീസിൽ പരാതിയുൾപ്പടെ നൽകിയാണ് ജോമോൾ വീട് വിട്ട് ഇറങ്ങി പോരുന്നത്. സിനിമയിൽ നിന്ന് പൂർണമായി അപ്രത്യക്ഷമായ താരത്തെക്കുറിച്ച് പിന്നീട് ആർക്കും വിവരമൊന്നും ഉണ്ടായിരുന്നില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘കെയർ ഫുൾ ‘ എന്ന ചിത്രത്തിലൂടെയായിരുന്നു താരം വീണ്ടും അഭിനയ രംഗത്തേയ്ക്ക് പ്രവേശിച്ചത്. എന്തുകൊണ്ടാണ് വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചു വരുന്നതെന്ന ചോദ്യത്തിന് അതിന് കാരണം ഭർത്താവ് അല്ലെന്നും തൻ്റെ മാതാപിതാക്കളാണെന്നുമായിരുന്നു ജോമോളുടെ മറുപടി.

സിനിമയാണ് നിൻ്റെ മേഖലയെന്നും അത് നിർത്താൻ പാടില്ലെന്നുമാണ് ഇരുവരും പറഞ്ഞതെന്ന് താരം സൂചിപ്പിച്ചു. അതേസമയം സിനിമയിൽ തനിയ്ക്ക് സൗഹൃദങ്ങൾ വളരെ കുറവായിരുന്നെന്നും, ആരും തന്നെ അന്വേഷിച്ച് വന്നിരുന്നില്ലെന്നും, എന്നാൽ സിനിമയിൽ തനിയ്ക്ക് വളരെ അടുത്തൊരു സുഹൃത്ത് ഉണ്ടായിരുന്നതായും പേര് വെളിപ്പെടുത്തുന്നില്ലെന്നും, തന്നെക്കുറിച്ച് ആ സുഹൃത്ത് ഒരിക്കൽ പോലും സിനിമയിൽ നിന്ന് പോയതിൽ പിന്നെ അന്വേഷിച്ചിട്ടില്ലെന്നും, പിന്നീട് കണ്ടപ്പോൾ ഒരു ചിരിയിൽ ഒതുക്കിയെന്നും ഏറെ പ്രയാസം തോന്നിയതായും ജോമോൾ പറയുന്നു.

അച്ഛനുമായി ജോമോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു പിൽക്കാലത്ത്. പിതാവ് തന്നിൽ നിന്ന് 78 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ജോമോൾ പരാതി നൽകിയിരുന്നു. സിനിമയിലേയ്ക്ക് മടങ്ങി വന്നെകിലും, താരത്തിന് വേണ്ട രീതിയിൽ ശോഭിക്കുവാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കുകയാണ് ജോമോൾ. രണ്ട് പെൺകുട്ടികളാണ് താരത്തിനുള്ളത്.

Articles You May Like

x