അവിടെ നിന്ന് കൂളായി ഇറങ്ങിവന്നെങ്കിലും വീട്ടിലെത്തിയപ്പോള്‍ ഭയങ്കര സങ്കടം വന്നു ; ശ്രീനിവാസനെ കുറിച്ച് സാന്ത്വനം താരം മഞ്ചുഷ മാർട്ടിൻ

മലയാള ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധ നേടി മുന്നേറുന്ന പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഈ അടുത്ത കാലത്താണ് സീരിയലിലേയ്ക്ക് പുതിയൊരു അതിഥി കൂടെ വരുന്നത്. സാന്ത്വനത്തിലെ കണ്ണൻ്റെ നായികയായിട്ടാണ് പുതിയ താരം എത്തിയത്. ടിക് – ടോക്ക് വീഡിയോയിലൂടെ ശ്രദ്ധ നേടിയ മഞ്ജുഷ മാർട്ടിനാണ് നായിക. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ മഞ്ജുഷ നിരവധി വീഡിയോകളും, കോമഡികളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. വലിയൊരു വിഭാഗം ആരാധകർ ഇൻസ്റ്റഗ്രാമിൽ മഞ്ജുഷയ്ക്ക് സ്വന്തമായിട്ടുണ്ട്. സാന്ത്വനം പരമ്പരയിൽ ‘അച്ചു’ എന്ന കഥാപാത്രത്തെയാണ് മഞ്ജുഷ അവതരിപ്പിക്കുന്നത്. മഞ്ജുഷ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഇതിനോടകം തന്നെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.  ഇപ്പോഴിതാ മഞ്ജുഷ നൽകിയ അഭിമുഖവും, അവർ പറഞ്ഞ ചില കാര്യങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തൻ്റെ ടിക്ക് ടോക്ക് വീഡിയോ കണ്ട് തമിഴ്‌നാട്ടില്‍ നിന്ന് പോലും ആരാധകര്‍ വീട് തേടി വന്നിട്ടുണ്ടെന്നും, തൻ്റെ പേരില്‍ പിറന്നാള്‍ ദിനത്തില്‍ അന്നദാനം നടത്തുകയൊക്കെ ചെയ്തിട്ടുണ്ടെന്നും, പിറന്നാളിന് ആരാധകര്‍ കേക്കുമായി വീട്ടില്‍ വന്ന അനുഭവങ്ങള്‍  ഉണ്ടായിട്ടുണ്ടെന്നും, വീട്ടുകാരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് തനിയ്ക്ക്  സോഷ്യല്‍ മീഡിയിയല്‍ ഇത്രയധികം സജീവമാവാന്‍ സാധിക്കുന്നതെന്നും മഞ്ജുഷ പറയുന്നു. ടിക്ക് ടോക്ക് വീഡിയോയിലൂടെ പല അവസരങ്ങളും തന്നെ തേടി വന്നെന്നും, സീരിയലുകളില്‍ നിന്നും, സിനിമകളില്‍ നിന്നും ഫോട്ടോ ഷൂട്ടിനാണ് മിക്കതെന്നും, പക്ഷേ തനിയ്ക്ക് ശരീരത്തിൽ ഭയങ്കര കോംപ്ലെക്‌സ് ആണെന്നും, വീഡിയോയില്‍ കാണുന്ന അത്രപോലും ശരീരം തനിയ്ക്കില്ലെന്നും, താൻ വളരെ ചെറുതാണെന്നും, തടിയും, നീളവും വളരെ കുറവാണെന്നും ഈ കാരണങ്ങളെല്ലാം മുൻ നിർത്തിയാണ് പല അവസരങ്ങളും വേണ്ടെന്ന് വെച്ചതെന്നും, ഈ കാരണംകൊണ്ട് മാത്രമാണ് ഫോട്ടോഷൂട്ട് പോലും വേണ്ടെന്ന് വെച്ചതെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു.

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഒരു സീരിയലില്‍ ചെറിയ റോള്‍ ചെയ്തിട്ടുണ്ടെന്നും, അതിന് പിന്നാലെ സീരിയലുകളില്‍ നിന്ന് അവസരം വന്നിട്ടുണ്ടെങ്കിലും കോംപ്ലെക്‌സ് കാരണം താൻ പോയില്ലെന്നും, ഒരു സിനിമില്‍ നിന്ന് അവസരം വന്നപ്പോള്‍, നിങ്ങള്‍ കരുതുന്ന അത്രയും തടിയും, വണ്ണവും തനിയ്ക്കില്ലെന്ന കാരണം പറഞ്ഞാണ് അവരിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതെന്നും മഞ്ജുഷ പറയുന്നു. എന്നാൽ അവർ ആ കാരണം കേട്ടില്ലെന്നും, ഞങ്ങള്‍ക്ക് വേണ്ട എല്ലാ ഘടകങ്ങളും, ഫീച്ചറും നിങ്ങൾക്ക് ഉണ്ടെന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോൾ തിരുവനന്തപുരത്ത് പോയെന്നും, അവിടെ എത്തിയപ്പോഴാണ് ശരിയ്ക്കും അവര്‍ക്ക് തൻ്റെ രൂപത്തെക്കുറിച്ച് മനസിലായതെന്നും, നായികയുടെ വേഷത്തിനായി വിളിച്ച് നായികയുടെ കൂട്ടുകാരിയുടെ വേഷം തരാമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വന്ന സന്ദർഭത്തെക്കുറിച്ചും മഞ്ജുഷ സൂചിപ്പിച്ചു.

അന്ന് അവിടെ വെച്ച് വളരെ സിമ്പിളായി ഇറങ്ങി വന്നെങ്കിലും, വീട്ടിലെത്തിയപ്പോള്‍ അതോർത്ത് തനിയ്ക്ക് വലിയ സങ്കടം വന്നെന്നും, അതിന് ശേഷമാണ് അരവിന്ദൻ്റെ അതിഥികള്‍ എന്ന ചിത്രത്തിലേയ്ക്ക് അവസരം ലഭിക്കുന്നതെന്നും, ഇങ്ങനെയൊരു കോംപ്ലെക്‌സ് കാരണം താൻ ആ അവസരം വേണ്ടെന്ന് പറുകയായിരുന്നെന്നും, ആ സന്ദർഭത്തിലാണ് ശ്രീനിവാസന്‍ ചേട്ടനെ കാണാന്‍ അവസരം ലഭിക്കുന്നതെന്നും, കൂടുതല്‍ ആത്മവിശ്വാസം കിട്ടാനായിരുന്നു അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നതെന്നും, അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ആത്മവിശ്വാസം തോന്നിയിരുന്നെങ്കിലും പിന്നീട് അവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും അത് നഷ്ടപ്പെട്ടെന്നും മഞ്ജുഷ പറഞ്ഞു.

സാന്ത്വനം പരമ്പരയിലെ അവസരവും വേണ്ടെന്ന് വെയ്ക്കാൻ തീരുമാനിച്ചിരുന്നുന്നതായും, എന്നാല്‍ കണ്ണനെന്നകഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു ചേട്ടൻ്റെ ജോഡിയായിട്ടാണ് തൻ്റെ കഥാപത്രമെന്നും, ആ വേഷം ചെയ്യുന്നതിനായി താൻ തന്നെ വേണമെന്ന് പറഞ്ഞിരുന്നതായും, തന്നെ കണ്ടപ്പോൾ അവർ ഓ കെയായെന്നും, സാന്ത്വനം തനിയ്ക്കും ഇഷ്ടപ്പെട്ട സീരിയലാണെന്നും, അതുകൊണ്ടാണ് ആ കഥാപാത്രം ചെയ്യാൻ തയ്യറായതെന്നും മഞ്ജുഷ അടുത്തിടെ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

Articles You May Like

x