ജീന്‍സും ടോപ്പുമാണ് ഇടാൻ ഇഷ്ട്ടം, ആരോഗ്യമുള്ള കാലം വരെ അടിച്ചു പൊളിച്ച് ജീവിക്കണം ; മനസ് തുറന്ന് കുടുംബവിളക്കിലെ സരസ്വതി അമ്മ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന് റേറ്റിംങില്‍ ഒന്നാം സ്ഥാനമായിരുന്നു. കുടുംബ പ്രേക്ഷകരുടെ ഈ ഇഷ്ട സീരിയല്‍ ബംഗാളി സീരിയല്‍ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്‌കരണമാണ്. തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മീരാ വാസുദേവാണ് ഇതില്‍ പ്രധാന കഥാപാത്രത്തമായ സുമിത്രയെ അവതരിപ്പിക്കുന്നത്. കുടുംബവിളക്കില്‍ അച്ഛമ്മയായി വേഷമിടുന്നത് ദേവി മേനോന്‍ ആണ്. സീരിയലില്‍ സാരിയൊക്കെ ഉടുത്ത് ഒറു കുശുമ്പി കഥാപാത്രമാണ് സരസ്വതി അമ്മ എന്ന കഥാപാത്രത്തിന്. എന്നാല്‍ റിയല്‍ ലൈഫിലെ ദേവി മേനോന് ഈ കഥാപാത്രവുമായി ഒറു ബന്ധവുമില്ല. ബാംഗ്ലൂരില്‍ ജീവിച്ച് വന്ന ദേവി മേനോന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം ജീന്‍സും ടോപ്പും ധരിക്കാന്‍ ആണ്. ഈ അടുത്ത് താരം നല്‍കിയ അഭിമുഖത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്.

കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആനന്ദ് നാരായണന്‍ തന്റെ യുട്യൂബ് ചാനലില്‍ ദേവി മോനോനെ ആണ് അഭിമുഖത്തിനായി കൊണ്ട് വന്നത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്ക് താമസം മാറ്റിയെന്നും 28 വര്‍ഷത്തോളം അവിടെ ആയിരുന്നുവെന്നും ദേവി പറയുന്നു. ബാഗ്ലൂരില്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായിട്ടായിരുന്നു ഭര്‍ത്താവ് ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് റിട്ടെയര്‍ ആയപ്പോള്‍ താന്‍ വിആര്‍എസ് എടുത്തുവെന്നും കൊച്ചിയിലേക്ക് വന്നുവെന്നും താരം പറയുന്നു. ദേവിയക്ക് രണ്ട് ആണ്‍കുട്ടികളാണ്. രണ്ട് പേരും ഐടി എന്‍ജിനിയേഴ്‌സ് ആണ്.

സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന ദേവി 8 സിനമകള്‍ ചെയ്തിട്ടുണ്ട്. ”ഇന്ദ്രന്‍സ്, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഏറ്റവും ഒചുവില്‍ അഭിനയിച്ചത് ഇഷ എന്ന ചിത്രത്തിലാണ്. തന്റെ പതിമൂന്നാമത്തെ സീരിയല്‍ ആണ് കുടുംബവിളക്ക്. എന്നാല്‍ നെഗറ്റീവ് റോള്‍ ചെയ്യുന്നത് ആദ്യമായിട്ടാണ്. ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത് കുടുംബവിളക്കിന് ശേഷമാണ്. ഒരു ദിവസം രസകരമായ സംഭവം ഉണ്ടായി. പുറത്തു പോയപ്പോള്‍ ഒരു സ്ത്രീ വിളിച്ചു നിര്‍ത്തിയിട്ട് എന്നോട് പറഞ്ഞു നിങ്ങള്‍ സുമിത്രയോട് എന്തൊക്കെയാണ് കാണിക്കുന്നത് എന്നൊക്കെ പറഞ്ഞ് വഴക്ക് പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞ് മാസ്‌ക് മാറ്റിയിട്ട് ഞാന്‍ ചിരിച്ചു. പിന്നീട് ആ സ്ത്രീ പറഞ്ഞു നിങ്ങള്‍ പാവമാണല്ലോ, എന്നെല്ലാം പറഞ്ഞ് കുറെ നേരം സംസാരിച്ചു. സീരിയലില്‍ എല്ലാവരുമായി നല്ല ബന്ധമാണെന്നും ദേവി പറയുന്നു.”

”എനിക്ക് ഏറ്റവും ഇഷ്ടം ജീന്‍സും ടോപ്പുമാണ്. ധരിക്കാനും കൂടുതല്‍ എളുപ്പം ഈ വസ്ത്രമാണ്. എന്റെ വീട്ടില്‍ ആര്‍ക്കും ഞാന്‍ ഈ വേഷം ധരിക്കുന്നതിനോട് എതിര്‍പ്പ് ഇല്ല. എന്റെ വസ്ത്ര ധാരണ സ്വാതന്ത്ര്യത്തിന് പൂര്‍ണ പിന്തുണ അവര്‍ നല്‍കുന്നുണ്ട്. സാരി ഉടുക്കുന്നവരോടും വേഷ്ടി ഉടുക്കുന്നവരോടൊന്നും പറയാനില്ല. അതെല്ലാം അവരുടെ ഇഷ്ടമാണ്. ഞാന്‍ ജോലിക്ക് പോകുന്നത്ുകൊണ്ട് ആര്‍ക്കും ഒരു തടസം വരാന്‍ പാടില്ലെന്ന് നിര്‍ബന്ധമാണ്. കുടുംബത്തെ നന്നായി നോക്കേണ്ടതുകൊണ്ട് പല അവസരങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്.” അഭിനയം എന്റെ പാഷനാണ്, ആരോഗ്യമുള്ള കാലം വരെ അടിച്ചു പൊളിച്ച് ജീവിക്കണമെന്നും ദേവി കൂട്ടിച്ചേര്‍ത്തു. എന്നെക്കാള്‍ പ്രായം കുറഞ്ഞവരുമായിട്ടാണ് ഞാന്‍ കൂട്ടുകൂടാറുള്ളത്. മനസ്സ് ചെറുപ്പമായാല്‍ നമുക്ക് പ്രായം തോന്നിെല്ലന്നും താരം വ്യക്തമാക്കി.

x