Television

വിമർശിക്കുന്നവർ അറിയുന്നുണ്ടോ മമ്മൂട്ടി എന്ന മനുഷ്യസ്നേഹിയെ ? അറിഞ്ഞില്ലങ്കിൽ അറിയണം ..

മമ്മൂട്ടി എന്ന് പറയുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് മെഗാസ്റ്റാർ എന്ന താരപരിവേഷം തന്നെയാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ തന്റേതായ ഇടം നേടി പകരക്കാരില്ലാതെ നിറഞ്ഞു നിൽക്കുന്ന ആ പുരുഷ സൗന്ദര്യത്തെ ഒരിക്കലെങ്കിലും ആരാധിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നാൽ മമ്മൂട്ടിയുടെ ചില അറിയാ കഥകൾ അടുത്തകാലങ്ങളിലാണ് പുറത്തു വന്നത്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ മത്സരിക്കാൻ എത്തിയ ഒരു മത്സരാർത്ഥിയിൽ നിന്നും അറിഞ്ഞ കഥകൾ പുറലോകത്തെ തന്നെ അമ്പരപ്പെടുത്തിയിരുന്നു. ഇത്രയും നാളും ചിരിച്ചു കളിച്ച ഒരു അഭിമുഖങ്ങളിലും എത്തിയിട്ടുള്ള മമ്മൂട്ടി ഇന്നുവരെ ഇക്കാര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പോലും പറഞ്ഞിട്ടില്ല എന്നതും ആളുകളെ അമ്പരപ്പെടുത്തുന്ന കാര്യമായിരുന്നു. വലതു കൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത്എന്ന് അദ്ദേഹത്തിന്റെ തത്വം പ്രേക്ഷകർ ഒരിക്കൽ കൂടി മനസ്സിലാക്കുകയായിരുന്നു.


പാലക്കാടുകാരിയായ ശ്രീദേവിക്ക് മമ്മൂട്ടി എന്ന പേര് കേൾക്കുമ്പോൾ ഓർമ്മ വരിക ഒരുപക്ഷേ ദൈവത്തെ ആയിരിക്കും. ഈ കാവശ്ശേരിക്കാരിയുടെ ദൈവമാണ് മമ്മൂട്ടി. ഭിക്ഷാടന മാഫിയുടെ കയ്യിൽ നിന്നും രക്ഷിച്ച ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അവളുടെ രക്ഷകൻ അതാണ് ശ്രീദേവിക്ക് മമ്മൂട്ടി. ജനിച്ച ഉടനെ തന്നെ സ്വന്തം അമ്മ ഉപേക്ഷിച്ചു പോയ കുട്ടിയാണ് ശ്രീദേവി. ഉറുമ്പരിച്ച നിലയിൽ ഉപേക്ഷിക്കപ്പെട്ട ചോര കുഞ്ഞായിരുന്നു ശ്രീദേവിയെ എടുത്തു വളർത്തിയത് നാടോടി സ്ത്രീയായ തങ്കമ്മയാണ്. ഭിക്ഷാടന മാഫിയയുടെ ഭാഗമായിരുന്നു തങ്കമ്മയുടെ മക്കൾ മൂന്നു വയസ്സ് മുതൽ ശ്രീദേവിയെയും ഭിക്ഷാടനത്തിനായി നിർബന്ധിച്ച് തുടങ്ങി. പട്ടിണിയും നിരന്തരമായി ഉപദ്രവവും ദുരിത ജീവിതവും സഹിച്ച് ആറാം വയസ്സിൽ ജീവിതത്തിൽ ഒരു വലിയ ട്വിസ്റ്റ് നേരിട്ടിരുന്നു ശ്രീദേവി. പട്ടാളം എന്ന സിനിമയുടെ സെറ്റിൽവെച്ച് വിശപ്പ് സഹിക്കാൻ സാധിക്കാതെ ലൊക്കേഷനിൽ ഉള്ളിലേക്ക് കയറി ശ്രീദേവി എന്നതാവട്ടെ സാക്ഷാൽ മമ്മൂട്ടിയുടെ അരികിൽ അന്ന് മമ്മൂട്ടി ആണെന്ന് ഒന്നുമറിയില്ല.

എനിക്ക് വിശക്കുന്നുവെന്ന് പറഞ്ഞു അദ്ദേഹം തന്നോട് കാര്യങ്ങളൊക്കെ തിരക്കി. ആ ഏരിയയിലുള്ള പൊതുപ്രവർത്തകരോടും അദ്ദേഹം എന്നെക്കുറിച്ച് അന്വേഷിച്ചു. ആരുമില്ലാത്ത എന്നെ ഒരു നാടോടി സ്ത്രീ എടുത്തു വളർത്തുകയാണെന്നും രക്ഷാ മാഫിയയുടെ കീഴിലാണ് ഞാനെന്നും അദ്ദേഹം മനസ്സിലാക്കി. ശ്രീദേവിയെ രക്ഷിക്കണമെന്നുണ്ടെങ്കിലും ആരുടെയും സഹായമില്ലാതെ തനിക്ക് പരിചിതമല്ലാത്ത ഒരു സ്ഥലത്ത് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കില്ലെന്ന് മമ്മൂട്ടിക്ക് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ പൊതുപ്രവർത്തകരോട് ആ കുട്ടിയെ ഞാൻ ഏറ്റെടുക്കാം എന്നാണ് മമ്മൂട്ടി പറഞ്ഞത്. അവിടം വിട്ടു പോകാൻ മടി കാണിച്ച ശ്രീദേവി അടുത്തുള്ള ഒരു സ്കൂളിൽ വിട്ടു പഠിപ്പിക്കാം എന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ അന്ന് തമിഴ് മാത്രം സംസാരിക്കാൻ അറിയാവുന്ന ശ്രീദേവിക്ക് സ്കൂളിലെ ഭാഷ വലിയ ബുദ്ധിമുട്ട് നൽകി. ഇക്കാര്യം അറിഞ്ഞു മമ്മൂട്ടി ആവട്ടെ പിന്നീട് ശ്രീദേവി ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു.

മമ്മൂട്ടി സാറിന്റെ കെയറോഫിൽ ആണ് ഞാൻ ആലുവ ജനസേവയിൽ എത്തിയത്. എന്നെ അവിടെ എത്തിക്കുന്നത് വരെ അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. ജനസേവയിൽ എത്തിയപ്പോൾ എനിക്ക് സന്തോഷമായി, നിറയെ അമ്മമാരും, കുട്ടികളും കുഞ്ഞുവാവകളും ഒക്കെ ഉണ്ടായിരുന്നു അവിടെയെന്നാണ് പറയുന്നത്. ഹൃദയം നിറക്കുകയാണ് ശ്രീദേവിയുടെ ഈ തുറന്നു പറച്ചിലെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ന് ശ്രീദേവി ഒരു ഭാര്യയാണ്. സതീഷെന്നാണ് ഭർത്താവിന്റെ പേര്. അച്ഛനും അമ്മയും സഹോദരിയും സഹോദരങ്ങളും ഒക്കെയായി ധാരാളം അംഗങ്ങൾ ഉള്ള വീട്ടിലാണ് ഇന്ന് ശ്രീദേവിയുടെ താമസം. മമ്മൂട്ടി സാറിനെ നേരിൽ കണ്ട് നന്ദി അറിയിക്കണമെന്ന് ആഗ്രഹം ശ്രീദേവിക്ക് ഉണ്ട്.

Akshay

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago