“ബ്രെയിന്‍ ട്യൂമറാണെന്ന് അറിഞ്ഞതോടെ അച്ഛൻ ആതമഹത്യ ചെയ്തു, ഞങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കാണും” ; അച്ഛനെക്കുറിച്ചുള്ള ഓർമകളിൽ കണ്ണ് നിറഞ്ഞ് മഞ്ജു വിജീഷ്

‘കുടുംബവിളക്ക്’ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ‘മഞ്ജു വിജീഷ്’. ‘കൈയ്യെത്തും ദൂരത്ത്’ എന്ന സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സിനിമകൾക്കും, സീരിയലുകൾക്കും പുറമേ കോമഡി പരിപാടികളിലും സജീവമാണ് മഞ്ജു. അഭിനയത്തിൽ സ്‌ക്രീനിന് മുൻപിലിരുന്ന് പ്രേക്ഷകരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന മഞ്ജുവിന് ചില വേദന നിറഞ്ഞ അനുഭവങ്ങൾ കൂടിയുണ്ട്. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ‘പറയാം നേടാം’ എന്ന പരിപാടിയിൽ കുടുംബത്തോടൊപ്പം അതിഥിയായി എത്തിയപ്പോഴായിരുന്നു മഞ്ജു തൻ്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

അച്ഛനെ സംബന്ധിക്കുന്ന ഓർമകളാണ് മഞ്ജു കണ്ണീരോടെ പങ്കുവെച്ചത്. തനിയ്ക്ക് പതിനൊന്ന് വയസ് പ്രായമുള്ളപ്പോളാണ് അച്ഛൻ മരിക്കുന്നതെന്നും പക്ഷേ ഇപ്പോഴും അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ വലിയ പ്രയാസവും, സങ്കടവും തോന്നുന്നതായി മഞ്ജു പറഞ്ഞു. സംസാരത്തിനിടയ്ക്ക് കരഞ്ഞുകൊണ്ടാണ് അച്ഛനെക്കുറിച്ചുള്ള ഓർമകൾ മഞ്ജു പങ്കുവെച്ചത്. “ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനെല്ലാം കാരണം എൻ്റെ അച്ഛനാണ്”. മഞ്ജുവിൻ്റെ വാക്കുകൾ അങ്ങനെയായിരുന്നു.

എല്ലാ പരിപാടികൾക്കും തന്നെ തോളത്തിരുത്തി കൊണ്ടു പോയിരുന്നതും, എല്ലായിടങ്ങളും കാണിച്ച് തന്നതും, ഡാന്‍സിന് ചേര്‍ത്തതെല്ലാം തൻ്റെ അച്ഛനായിരുന്നെനും, തൻ്റെ ഓരോ പരിപാടി കഴിയുമ്പോഴും ഏറ്റവും അധികം സന്തോഷിച്ചിരുന്നത് അച്ഛനായിരുന്നെന്നും മഞ്ജു സൂചിപ്പിച്ചു. കോര്‍പറേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു മഞ്ജുവിൻ്റെ അച്ഛന്‍. അച്ഛന് ബ്രെയിൻ ട്യൂമർ എന്നൊരു അസുഖം ഉണ്ടായിരുന്നതായും, അസുഖം സ്വയം അറിഞ്ഞപ്പോൾ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ആരെയും വിഷമിപ്പിക്കേണ്ടന്ന് ഓർത്തിട്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും കരഞ്ഞുകൊണ്ട് മഞ്ജു പറയുന്നു.

മഞ്ജുവിൻ്റെ നാട്ടില്‍ പോവുന്ന സമയത്ത് ഇപ്പോഴും തന്നോട് ആളുകള്‍ക്ക് ഭയങ്കര ബഹുമാനമാണെന്ന് ഭര്‍ത്താവ് വിജീഷ് പറഞ്ഞു. ‘മണിയുടെ ആഗ്രഹം പോലെ ( മഞ്ജുവിൻ്റെ അച്ഛനെ നാട്ടിൽ വിളിക്കുന്ന പേര്) തന്നെ അവളെ എല്ലാ പരിപാടിയ്ക്കും കൊണ്ടു പോകുന്ന നല്ലൊരു മരുമകനെ തന്നെ കിട്ടിയല്ലോ’ എന്ന് പറയാറുണ്ടെന്നും അങ്ങനെ കേൾക്കുന്നത് വലിയ അത് വലിയ സന്തോഷം തരുന്ന കാര്യമാണെന്നുമാണ്  വിജീഷ് സൂചിപ്പിച്ചത്. ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന സീരിയലിലൂടെയാണ് മഞ്ജു മിനിസ്‌ക്രീന്‍ രംഗത്ത്  സജീവമാകുന്നത്. മഞ്ജുവിന് എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് വിജേഷ് എപ്പോഴുമുണ്ട്. പിന്നീട് ആടാം പാടാം, കളിയും ചിരിയും, മറിമായം, തുടങ്ങി വിവിധ പരിപാടികളിലൂടെ കൂടുതല്‍ ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ മഞ്ജുവിന് സാധിച്ചു. ‘അല്ലിയാമ്പല്‍’ എന്ന ഹിറ്റ് സീരിയലില്‍ വളരെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു മഞ്ജുവിന് ലഭിച്ചത്.

കോമഡി കഥാപാത്രങ്ങളും, സാധരണവേഷങ്ങളും മാത്രമല്ല വില്ലത്തി വേഷങ്ങളിലും താരം ഇതിനോടകം തന്നെ  തൻ്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. നിലവില്‍ സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത്, കുടുംബവിളക്ക് എന്നിവയില്‍ മികച്ച വേഷം കൈകാര്യം ചെയ്യുന്നു. കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിനിയാണ് മഞ്ജു. മഞ്ജുവിന് സ്വന്തമായി ഒരു നൃത്ത ട്രൂപ്പും, ഇത് കൂടാതെ ഭര്‍ത്താവ് വിജേഷിൻ്റെ നേതൃത്വത്തില്‍ പ്രമുഖരായ കലാകാരന്മാരെ ഉള്‍പ്പെടുത്തി ‘കൊച്ചിന്‍ വിസ്മയ’ എന്ന സ്വന്തം സമിതിയില്‍ പരിപാടികള്‍ നടത്തി വരികയാണ്. സ്വദേശത്ത് മാത്രമല്ല വിദേശത്തും മഞ്ജു പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

Articles You May Like

x