കാത്തിരുന്ന ആ കുഞ്ഞതിഥി എത്തി , മാഷുറയ്ക്ക് കുഞ്ഞു പിറന്നു , സന്തോഷവാർത്ത പങ്കുവെച്ച് ബഷീർ ബാഷി , ആശംസകളുമായി ആരാധകർ

മലയാളി പ്രേഷകരുടെ ഇഷ്ട താരകുടുംബമാണ് ബഷീർ ബഷിയുടേത് .ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെയാണ് ബഷീർ ബാഷിയെ മലയാളക്കര കൂടുതൽ അരിഞ്ഞത് . 2 ഭാര്യമാർക്കൊപ്പം ജീവിക്കുന്ന ബഷീർ ബാഷിക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും അല്ലാതെയും നിരവധി വിമർശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് . എന്നാൽ അതൊന്നും തന്നെ തളർത്താനാവില്ല എന്നും തന്റെ ഭാര്യമാർ തന്നോടൊപ്പം സന്തോഷമായിട്ടാണ് ജീവിക്കുന്നത് എന്നും വിമർശിച്ചവർക്ക് കാണിച്ചുകൊടുക്കുകയാണ് ബഷീർ ബാഷി ചെയ്തത് . മാഷുറയും സുഹാനയും കുട്ടികളും അടങ്ങുന്ന തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ബഷീർ ബാഷി പങ്കുവെക്കാറുണ്ട് . സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഏവരുടെയും വിശേഷങ്ങൾ വളരെ വേഗം വൈറലായി മാറാറുമുണ്ട് . തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുള്ളത് .

ഇപ്പോഴിതാ താരകുടുംബത്തിലെ പുതിയ സന്തോഷ വാർത്തയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . മാഷുറ ബഷി അമ്മയായി എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഏറെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി എന്ന സന്തോഷവാർത്തയാണ് പങ്കുവെച്ചിരിക്കുന്നത് .മഷുറയ്ക്ക് പിറന്നത് ആൺ കുട്ടിയാണ് എന്ന് സുഹാനയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . നിരവധി പ്രമുഖർ അടക്കം ബഷീർ ബാഷിയെ സ്നേഹിക്കുന്നവർ എല്ലാം തന്നെ മാഷുറയ്ക്കും ബഷീർ ബാഷിക്കും ആശംസകളുമായി രംഗത്ത് എത്തുന്നുണ്ട് . മാഷുറ ഗർഭിണി ആയതുമുതൽ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ബഷീർ ബാഷി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു . ബേബി ക്ക് വേണ്ടിയുള്ള കാത്തിരിപ്പും ബേബി എത്തുമ്പോൾ സ്വീകരിക്കാനായി പർച്ചേസ് നടത്തിയ വീഡിയോ എല്ലാം തന്നെ ഇരുവരും പങ്കുവെച്ചിരുന്നു .

മാഷുറയുടെ കുഞ്ഞ് എത്തുമ്പോൾ സ്വീകരിക്കാൻ ഓടി നടന്ന് ആവിശ്യമായ സാദനങ്ങൾ എല്ലാം വാങ്ങിയതും മാഷുറയെക്കാളും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്നതും , മഷ്‌റയുടെ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കുന്നതും സുഹാനയാണ് എന്ന് ബഷീർ ബാഷി പറഞ്ഞിരുന്നു . രാവിലെയും ലേബർ റൂമിന്റെ ചിത്രം സുഹാന പങ്കുവെച്ചിരുന്നു . എന്തായാലും താര കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷത്തിലും ആഘോഷത്തിലുമാണ് ബഷീർ ബാഷിയും കുടുംബവും ..

Articles You May Like

x