ബിഗ്ഗ്‌ ബോസിൽ നിന്നും ലച്ചുവും പുറത്തായി , കാരണം കേട്ട് ഞെട്ടലോടെ ബിഗ് ബോസ് ആരാധകർ

മലയാളം ബിഗ് ബോസ് സീസൺ അഞ്ചിന്റെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളാണ് ലച്ചു. ആവേശകരമായ വീക്കിലി ടാസ്കോടെ ബിഗ് ബോസ് ഹൗസ് ഉണർന്നു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ആവേശത്തിനിടെ പലപ്പോഴും പ്രേക്ഷകർക്കും താരങ്ങൾക്കും ഞെട്ടൽ ഉണ്ടാക്കുന്ന സംഭവങ്ങൾ അരങ്ങേറി കൊണ്ടിരിക്കുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒരു താരം കൂടി ഇപ്പോൾ ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് പോവുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഹൗസിനോട് വിട പറയുന്നത് ലച്ചുവാണ്. പലരുടെയും പുറത്താകലിനും അകത്തേക്കുള്ള കടന്നുവരവിനും ഒക്കെ ഇതിനോടകം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഈ സീസൺ ആദ്യ എവിഷനിലൂടെ പുറത്തായത് എയ്ഞ്ചലീന ആയിരുന്നു.

പിന്നീട് ഗോപികയും പുറത്തേക്ക് പോയെങ്കിലും വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹനാനും ഒമർ ലുലുവും ഒക്കെ ഷോയ്ക്ക് അകത്തേക്ക് എത്തിയിരുന്നു. എന്നാൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഹനാൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പുറത്തേക്ക് പോവുകയും ചെയ്തു. ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ തന്നെ ചൂണ്ടിക്കാണിച്ചാണ് ലച്ചുവും ഹൗസിന് പുറത്തേക്ക് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലച്ചുവിനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നു എന്നും അതുകൊണ്ടുതന്നെ വീട്ടിലെ മറ്റ് പ്രവർത്തികളിലും ഗെയിമിലും കാര്യമായി പങ്കെടുക്കുവാൻ ലച്ചുവിന് സാധിച്ചിരുന്നില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പലവട്ടം മെഡിക്കൽ റൂമിലേക്ക് ലച്ചുവിനെ വിളിക്കുകയും ചെയ്തിരുന്നു. പിരീഡ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ താൻ കുറച്ചുനാളുകളായി നേരിടുന്നുണ്ടെന്ന് ലച്ചു മുമ്പ് തുറന്നു പറഞ്ഞിരുന്നു. ഇതുതന്നെയാണ് താരത്തിന്റെ പുറത്താക്കലിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻപ് ഹനാനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയ ആക്കിയതുപോലെതന്നെ ലച്ചുവിനെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം താരം ഷോയിൽ തുടരുന്നത് സുരക്ഷിതമല്ല എന്ന് ബോധ്യപ്പെട്ടുവെന്നും ലച്ചു സ്വയം ക്വിറ്റ് ചെയ്യാൻ തയ്യാറാവുകയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം തന്നെ മെഡിക്കൽ ടീമിൻറെ നിർദ്ദേശം പാലിക്കുന്നതിനാണോ ഇത്തരത്തിൽ ഒരു ക്വിറ്റിങ് എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇതിനിടെ താരത്തിന്റെ പേര് വോട്ടിംഗ് ലിസ്റ്റിൽ നിന്ന് വെട്ടിയെന്നതും സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾക്ക് ശക്തി പകരുകയാണ്. താരത്തിന്റെ പുറത്താകൽ നടന്നിരിക്കുന്നത് ഇന്നാണ്. നാളത്തെ ലൈവിലും എപ്പിസോഡിലും മാത്രമാണ് എന്താണ് സംഭവിക്കുന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ അറിവ് പ്രേക്ഷകന് ലഭിക്കുകയുള്ളൂ. അതേസമയം തന്നെ താരത്തെ താൽക്കാലികമായി ഷോയിൽ നിന്നും മാറ്റി നിർത്തുക മാത്രമാണ് ചെയ്യുന്നതെന്നും മാറിനിൽക്കുന്ന സമയത്ത് നോമിനേഷൻ പട്ടികയിൽ നിന്ന് പേര് മാറ്റിവയ്ക്കുന്ന രീതിയാണോ ഇപ്പോൾ ബിഗ് ബോസ് ചെയ്തിരിക്കുന്നത് എന്ന സംശയവും ഉയരുന്നുണ്ട്. അഭിനയിത്രിയും മോഡലുമായ ലച്ചു ബിഗ് ബോസ് വീട്ടിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ്. തന്റെ എല്ലാ അഭിപ്രായവും തുറന്നു പറയുന്ന ലച്ചു വീട്ടിൽ ടാസ്കുകളിലും നിഷ്കളങ്കതയിലും ബോൾഡ് ലുക്കിലും ഒക്കെ തുടക്കം മുതൽ തന്നെ ശ്രദ്ധ നേടിയ ആൾ കൂടിയാണ്.

Articles You May Like

x