പൊതു ജനത്തെ പറഞ്ഞു പറ്റിക്കാൻ  തയ്യാറല്ല, ഞാൻ പരസ്യങ്ങൾ ചെയ്യുന്നില്ല, ഇതിൻ്റെ പേരിൽ കമ്പനികൾക്ക് ഞാൻ അഹങ്കാരിയായി തോന്നാം; ആ അഹങ്കാരം തുടരാനാണ് ഉദ്ദേശമെന്ന് അഖിൽ മാരാർ

ബി​ഗ് ബോസ് സീസൺ 5 ന്റെ ടൈറ്റിൽ വിന്നർ ആണ് അഖിൽ മാരാർ. ഒട്ടനവധി ആരാധകരാണ് ബി​ഗ് ബോസ് ന് ശേഷം അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. സംവിധായകനായ അഖിൽ ഇപ്പോൾ പുതിയ സിനിമകൾക്കും മറ്റു പ്രൊജെക്ടുകൾക്കും ഉള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ പരസ്യങ്ങൾ ചെയ്യുന്നതിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ വാക്കുകകളാണ് ശ്രദ്ദേയമാകുന്നത്.

താൻ പരസ്യങ്ങൾ ചെയ്യുന്നില്ലെന്ന് ചലച്ചിത്ര സംവിധായകനും ബി​ഗ് ബോസ് സീസൺ 5 ജേതാവുമായ അഖിൽ മാരാർ പറയുന്നത്. ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അവ നല്ലതാണെന്ന് പറഞ്ഞ് ജനങ്ങളെ തനിക്ക് പറ്റിക്കാൻ സാധിക്കില്ലെന്ന് അഖിൽ പറയുന്നു. ഇതിന്റെ ഭാ​ഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അഖിൽ പറയുന്നു.

“നിരവധി ആൾക്കാർ പരസ്യം ചെയ്യുന്നതിനായി സമീപിക്കുന്നുണ്ട്..പരസ്യങ്ങൾ ചെയ്യുന്നില്ല എന്നാണ് എൻ്റെ തീരുമാനം..
ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പർ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാൻ ഞാൻ തയ്യാറല്ല..ഈ തീരുമാനത്തിൻ്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്..അവർക്ക് ഞാൻ അഹങ്കാരി ആയി തോന്നാം.. ആ അഹങ്കാരം തുടരാൻ ആണ് എൻ്റെ ഉദ്ദേശ്യം…ഉത്പന്നത്തിൻ്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എൻ്റെ വിശ്വാസം..”, എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

Articles You May Like

x