ജീവിച്ചു തുടങ്ങുമ്പോൾ തോൽപ്പിക്കാൻ പലരും വരും, ഉറക്കമില്ലാതെ കരഞ്ഞു തളർന്നു കിടന്നപ്പോൾ മനസിലായി മരിക്കാൻ എളുപ്പമാണ് ജീവിക്കാനാണ് പാടെന്ന്, ജീവിക്കണം, കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണം; മഞ്ചു പത്രോസ്

ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ചു സുനിച്ചൻ ആദ്യമായി ആരാധകർക്ക് മുന്നിൽ എത്തുന്നത്. പിന്നീട് താരം സിനിമകളിലും സീരിയലുകളിലുമൊക്കെ വളരെ സജീവമായി. പിന്നീട് ഒരു ഷോയിൽ നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയതെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. സുനിച്ചനുമായി വിവാഹം കഴിഞ്ഞ ശേഷം കടവും കടക്കാരുമൊക്കെയായി സമാധാനമില്ലാതെ കഴിയേണ്ടി വീട് പോലും വിൽക്കേണ്ടി വരികയും വർഷങ്ങൽ വാടകയ്ക്ക് താമസിക്കേണ്ടി വന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്.

അടുത്തിടെയാണ് മഞ്ചു സ്വന്തമായി കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊണ്ട് ഒരു സ്വപ്‌ന വീട് സ്വന്തമാക്കിയത്. വളരെ നല്ല ഇരുനില വീട് മോഡേൺ വീട് മഞ്ചു പണിയുകയും വീടിന്റെ പാലുകാച്ചല് നടത്തുകയുമൊക്കെ ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തിരുന്നു. മഞ്ചുവിന്റെ ഹോം ടൂർ വീഡിയോയും വൈറലായിരുന്നു. മതിലുകളില്ലാത്ത വീടാണെന്നും തന്റെ ഇഷ്ടം അനുസരിച്ചാണ് ഇതിന്റെ ഓരോ മുക്കും മൂലയും പണിതിരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

ഇത്രയും കാലം അമ്മച്ചിയുടെയും പപ്പയുടെയും കൂടെയാണ് താമസിച്ചത്. തന്റെ സുഹൃത്തുക്കൾ സഹായിക്കുകയും കുറച്ച് തന്റെ പണവും ബാക്കി ലോണുമൊക്കെയാണെന്നും ചുവരുകളില്ലാത്ത വീടാണ് തന്റെതെന്നും താരം പറഞിരുന്നു. മഞ്ചുവിനെ എല്ലാവർക്കും ഇഷ്ടമാണ്. ഇപ്പോൾ മഞ്ചു പങ്കിട്ട പോസ്റ്റാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ജീവിച്ചു തുടങ്ങുമ്പോൾ തോൽപ്പിക്കാൻ പലരും വരും. ഉറക്കമില്ലാതെ കരഞ്ഞു തളർന്നു കിടന്നപ്പോൾ ഒന്നു മനസിലായി. ജീവിക്കാനാണ് പാട്, മരിക്കാൻ എളുപ്പമാണ് എന്ന്. നമ്മൾ ഇല്ലാതായാൽ ഇവിടെ ആർക്ക് എന്ത് നഷ്ടം ഒന്നും സംഭവിക്കാതെ ലോകം മുന്നോട്ട് പോകും. ജീവിക്കണം, കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണമെന്നാണ് താരം പറയുന്നത്. ആരാധകരും മഞ്ചുവിനെ സപ്പോർട്ട് ചെയ്താണ് കമന്റുകൾ ഇടുന്നത്.

Articles You May Like

x