ഇങ്ങനെ പോകാനാണ് എനിക്കിഷ്ടം, 41ആം വയസ്സിലാണ് എനിക്ക് ധൈര്യം കിട്ടിയത്: മഞ്ജു പത്രോസ്

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ എത്തിയ മലയാളികൾക്ക് സുപരിചിതയായി തീർന്ന താരമാണ് മഞ്ജു പത്രോസ്. അതിനുമുൻപ് വെറുതെയല്ല ഭാര്യ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മഞ്ജു പറഞ്ഞ കാര്യങ്ങളൊക്കെ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തിരുന്നു. തന്റെ ജീവിതത്തെപ്പറ്റിയും ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെപ്പറ്റി മഞ്ജു പല ഘട്ടങ്ങളിലും വ്യക്തമാക്കിയതാണ്. വർഷങ്ങളായി വാടകവീട്ടിൽ താമസിച്ചിരുന്ന മഞ്ജു അടുത്തിടയാണ് സ്വന്തമായി ഒരു വീട് വെച്ച് അവിടെയൊക്കെ താമസം മാറിയത്. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സിനി യോടൊപ്പം മഞ്ജു പല ഘട്ടത്തിലും പങ്കുവയ്ക്കുന്ന വീഡിയോകൾ വലിയതോതിൽ വിമർശനത്തിന് കാരണമാകാറുണ്ട്. എന്നാൽ അതിനൊക്കെ ശക്തമായ മറുപടി തന്നെയാണ് താരത്തിന്റെ ഭാഗത്തുനിന്ന് പല ഘട്ടങ്ങളിലും ഉണ്ടാകുന്നത്. എപ്പോഴും മാധ്യമങ്ങൾ ഉന്നയിക്കുന്ന ചോദ്യമാണ് മഞ്ജുവും സുനിച്ചനും ആയുള്ള ബന്ധം വേർപെടുത്തിയോ എന്ന്. കാരണം മഞ്ജു വരുന്ന വേദികളിലും സമൂഹമാധ്യമങ്ങളിലും സുനിച്ചന്റെ സാന്നിധ്യം പ്രേക്ഷകർ കാണാറില്ല. പുതിയ വീടിൻറെ പാലുകാച്ചൽ ചടങ്ങിൽ പോലും മഞ്ജുവിന്റെ ഭർത്താവിൻറെ സാന്നിധ്യമുണ്ടായിരുന്നില്ല എന്നത് വലിയതോതിലുള്ള വിമർശനങ്ങൾക്കും സംശയങ്ങൾക്കും സോഷ്യൽ മീഡിയയിൽ വഴിയൊരുക്കിയിരുന്നു.

എന്നാൽ ജോലിസംബന്ധമായ തിരക്കുകൾ കാരണം വിദേശത്തായതിനാൽ ആണ് നാട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് പങ്കെടുക്കാത്തത് എന്നായിരുന്നു മഞ്ജു പറഞ്ഞത്. കഴിഞ്ഞദിവസം തൻറെ ദാമ്പത്യ ജീവിതത്തെപ്പറ്റി മഞ്ചു പറഞ്ഞ വാക്കുകളും വലിയ തോതിൽ ആളുകൾ ഏറ്റെടുത്തിരുന്നു.ഞങ്ങൾ തമ്മിൽ വേർതിരിഞ്ഞോ എന്നാണ് അധികവും ആളുകൾക്ക് അറിയേണ്ടത്. ഇതുവരെയില്ല. ഇനി അത് സംഭവിക്കുമെന്ന് തോന്നുന്നുമില്ല. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പ്രത്യേകിച്ച് ഞങ്ങളുടെ ഇടയിലേക്ക് കടന്നുകയറുന്നതിലൂടെ നിങ്ങൾക്കെന്താണ് ലഭിക്കുന്നത്. പരസ്പരം ഒത്തുപോകാൻ കഴിയുന്നില്ല എന്ന സാഹചര്യം വരുമ്പോൾ ബന്ധം വേർപ്പെടുത്തുന്നതിൽ എന്ത് തെറ്റാണുള്ളത്. മലയാളികൾ എക്കാലവും സന്തോഷത്തോടെയും അസൂയയോടെയും നോക്കി കണ്ടിരുന്ന ദിലീപും മഞ്ജുവാര്യരും തങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്ത് പോകാൻ കഴിയുന്നില്ല എന്ന സാഹചര്യം ഉണ്ടായപ്പോഴല്ലേ ബന്ധം വേർപെടുത്തിയത് എന്നാണ് മഞ്ജു അന്ന് പറഞ്ഞത്.

ഇപ്പോൾ താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു ചോദ്യത്തെപ്പറ്റിയാണ് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇന്ന് വരെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങൾ ആണെന്നാണ് മഞ്ജു പറയുന്നത്. വെളുക്കുവാനുള്ള ടിപ്പുകൾ ആണ് അധികവും ആളുകൾ പറഞ്ഞു തരുന്നത്. ഇപ്പോഴും തൻറെ വീട് തൻറെ വീഡിയോയ്ക്ക് താഴെ പലരും സൗന്ദര്യവർദ്ധക ടിപ്പുകളും ആയി എത്താറുണ്ട്. മുൻപൊക്കെ ഇത്തരത്തിലുള്ള പരാമർശങ്ങൾ വലിയതോതിൽ ബാധിച്ചിരുന്നു. എങ്കിലും ഇപ്പോൾ അതൊന്നും മൈൻഡ് ചെയ്യാറില്ല. 41 മത്തെ വയസ്സിലാണ് ഇതിനെ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങിയതെന്നും ഇത്തരം കാര്യങ്ങൾ തന്നെ ബാധിക്കാതെ മുന്നോട്ടു പോകുവാൻ തുടങ്ങിയതെന്ന് മഞ്ജു പറയുന്നു.

Articles You May Like

x