‘മഞ്ഞുരുകും കാലത്തിലെ’ ജാനിക്കുട്ടിയെ മറന്നോ? വൈറലായി ബേബി നിരഞ്ജനയുടെ പുത്തൻ ലുക്ക് – വീഡിയോ കാണാം

ഏതാനും വർഷങ്ങൾക്ക് മുൻപായി മഴവിൽമനോരമയിൽ സംപ്രേക്ഷണം ചെയ്ത ഹിറ്റ് സീരിയലുകളിൽ ഒന്നാണ് ‘മഞ്ഞുരുകും കാലം’. ഗോവിന്ദൻകുട്ടിയെന്ന വ്യക്തിയുടെ കുടുംബത്തിലേയ്ക്ക് ദത്തെടുക്കപ്പെട്ട ജാനിക്കുട്ടിയുടെ ദുരന്ത അനുഭവങ്ങളും, അതിൽ നിന്നെല്ലാം പോരാടി ജീവിതത്തിൽ വിജയം കൈവരിച്ച പെൺകുട്ടിയുടെ കഥയാണ് മഞ്ഞുരുകും കാലത്തിൽ പറയുന്നത്. വ്യത്യസ്ത പ്രായത്തിലുണ്ടായിരുന്ന ആറ് ജാനിമാരാണ് പരമ്പരയിൽ മാറി മാറി ഉണ്ടായിരുന്നത്. ജാനിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലുമാണ് ഇത്തരത്തിലൊരു മാറ്റം പ്രകടിപ്പിക്കുന്നതിനായി അങ്ങനെ കഥാപാത്രങ്ങളെ സെറ്റ് ചെയ്തിരുന്നത്.

 

ആറ് വ്യക്തികൾ ‘ജാനി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അവരിൽ ഏറ്റവും ശ്രദ്ധ നേടിയത് ജാനിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ‘ബേബി നിരഞ്ജന’ – യായിരുന്നു. അത് മാത്രമല്ല, മഞ്ഞുരുകും കാലത്തിലെ നിരഞ്ജനയുടെ അഭിനയമികവിന് നിരവധി ആംഗീകാരം ആ പെൺകുട്ടിയെ   തേടിയെത്തുകയും ചെയ്തു. മഞ്ഞുരുകും കാലത്തിലെ മികച്ച അഭിനയത്തെ പരിഗണിച്ച്‌ നിരഞ്ജനയ്ക്ക് സിനിമകളിലും, മറ്റ് സീരിയലുകളിലും ഉൾപ്പടെ അവസരം ലഭിക്കുകയുണ്ടായി. അഭിനയത്തിൽ സജീവമായ നിരഞ്ജനയിപ്പോൾ പഠന തിരക്കിലാണ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് നിരഞ്ജന.

അധ്യാപക ദമ്പതിമാരായ പ്രേംജിയുടെയും, മോനിഷയുടെയും ഏക മകളാണ് നിരഞ്ജന. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് നിരഞ്ജന. ഇപ്പോഴിതാ നിരഞ്ജനയെ സംബന്ധിച്ചുള്ള ഒരു പുതിയ വിശേഷമാണ് ശ്രദ്ധ നേടുന്നത്. സമൂഹമാധ്യമങ്ങളിൽ നിരഞ്ജന പങ്കുവെച്ച ഒരു വീഡിയോയാണിപ്പോൾ വൈറലായി മാറുന്നത്.  കാൽ മുട്ടിന് താഴെ വരെ  ഇടതൂർന്ന നീളൻ കറുത്ത മുടിയുള്ള നിരഞ്ജന തൻ്റെ മുടി കട്ട് ചെയ്തിരിക്കുകയാണ്. മുടി മുഴുവനായി മുറിച്ച് കളയാതെ അറ്റം മുറിച്ച് സ്‌പാ ചെയ്തുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

നിരഞ്ജന വളർന്ന് വലിയ കുട്ടി ആയെങ്കിലും പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും അവൾ കുഞ്ഞ് കുട്ടിയാണ്. ദയനീയ ഭാവത്തോട് കൂടിയ മുഖവും, പാവം തോന്നിപ്പിക്കുന്ന കണ്ണുകളുമായിരുന്നു നിരഞ്ജനയുടേത്. മഞ്ഞുരുകും കാലം പരമ്പരയിൽ ജാനികുട്ടിയെ മാത്രം സ്നേഹിച്ചിരുന്ന ഒരു പറ്റം ആളുകളുണ്ടായിരുന്നു. പുത്തൻ മേക്കോവറിൽ ജാനിക്കുട്ടിയെ വീണ്ടും കാണാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി ആളുകളാണ് നിരഞ്ജന പങ്കുവെച്ച വിഡീയോയ്‌ക്ക് താഴെ കമെന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സുന്ദരി ആയിരിക്കുന്നെന്നും, തങ്ങൾക്കിഷ്ടം പഴയ ജനിക്കുട്ടിയെയാണെന്നും, പുതിയ ലുക്ക് കൊള്ളാം എന്ന് തുടങ്ങി നിരവധി കമെന്റുകളാണ് കാണാൻ സാധിക്കുന്നത്.

 

‘ബേബിപിങ്ക്’ കളർ ഫ്രോക്കിൽ, മുടിയെല്ലാം ഒതുക്കി വെച്ച് പുറകിലേയ്ക്കായി പിഞ്ഞിയിട്ട് ചെറിയ രീതിയിൽ നൃത്തം വെക്കുകയാണ് നിരഞ്ജന. വളർന്ന് വലിയ കുട്ടിയായെങ്കിലും തൻ്റെ ശരിയ്ക്കും പേര് നിരഞ്ജന എന്ന് പലർക്കും അറിയില്ലെന്നും, പുറത്ത് നിന്ന് ആളുകൾ തന്നെ കാണുമ്പോൾ ഇപ്പോഴും ജനിക്കുട്ടിയെന്നാണ് വിളിക്കുന്നതെന്നും നിരഞ്ജന മുൻപ് പറഞ്ഞിരുന്നു. പുതിയ ലുക്കിലെത്തിയ നിരഞ്ജനയുടെ വീഡിയോ നിമിഷ നേരത്തിനുള്ളിൽ തന്നെ വൈറലായി മാറി കഴിഞ്ഞു. ‘ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുള്‍’ എന്നാണ് വീഡിയോയ്ക്ക് കൂടുതൽ ആളുകളും കമെന്റ് ചെയ്തിരിക്കുന്നത്.

Articles You May Like

x