അഞ്ചു വർഷമായി തളർന്നു കിടക്കുന്ന അച്ഛൻ, ഒരുനേരത്തെ അന്നത്തിനു വേണ്ടി വീട്ടുപണിയെടുക്കുന്ന അമ്മ; പോലീസ് സ്‌റ്റേഷനിൽ ചിക്കൻ വേണമെന്ന് വിളിച്ച സച്ചിൻറെ ജീവിതത്തിൽ പിന്നെ സംഭവിച്ചത്

കോവിഡ് ബാധിച്ച് അമ്മയ്ക്കു പുറത്തിറങ്ങാൻ സാധിക്കാൻ പറ്റാത്ത അതിനെതുടർന്ന് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച വടമ മേക്കാട്ടിൽ സച്ചിന്റെ വാർത്താമാധ്യമങ്ങളിലൂടെ മലയാളികൾ വായിച്ചതാണ് .ഈ കോവിഡ് കാലത്താണ് പോലീസ് ഉദ്യോഗസ്ഥരോട് സച്ചിൻ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ വിവരിച്ചത്.ഈ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. അന്ന് സച്ചിൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സച്ചിന്റെ ജീവിതവും നിരവധിപേർ വായിച്ചറിഞ്ഞു. കിടപ്പാടം ഇല്ലാതെ ഒരുപാട് വിഷമങ്ങൾ നിൽക്കുമ്പോഴായിരുന്നു മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നത്.

നന്മയുള്ള കുറച്ചു പേരുടെ കരുതലിൽ ആണ് ഈ നാട് ഇങ്ങനെ തന്നെ നിലനിന്നുപോകുന്നത് തന്നെ, നല്ലത് അത് ആരുചെയ്താലും അത് അംഗീകരിക്കപെടുക തന്നെ വേണം. വാർത്തകൾ പുറത്തുവന്നപ്പോൾ സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ കമൻറുകൾ നൽകിയത് ഇങ്ങനെയാണ്. പഴയ വീടിനു പകരം ഇപ്പോൾ വെളിച്ചമേകി പുതിയൊരു ഭവനമാണ് കുടുംബത്തിനു ലഭിച്ചത്. കുടുംബത്തെ നെടുംതൂണായ മാധവന് കുടുംബത്തെ പോറ്റാൻ സാധിക്കാത്ത തുടർന്നാണ് ഭാര്യ ജോലിക്കു പോയിത്തുടങ്ങിയത്. പക്ഷേ മകൻ വളർന്നു വലുതായപ്പോൾ അവശ്യമായ കാര്യങ്ങൾ ഒന്നും ചെയ്തു കൊടുക്കാൻ ഈ അമ്മയ്ക്ക്. സാധിച്ചില്ല , കോവിഡ്‌ കാലത്തായിരുന്നു കുടുംബത്തിൻറെ സാമ്പത്തിക സ്ഥിതി ആകെ പ്രതിസന്ധിയിലായത്. തുടർന്നാണ് ജനമൈത്രി പോലീസിനെ വിവരം അറിയിക്കുന്നതും വാർത്തകളിലൂടെ സച്ചിൻ കുടുംബത്തിൻറെ ദയനീയാവസ്ഥ മണപ്പുറം കമ്പനി അറിയുന്നതും. തുടർന്നാണ് ഈ സഹായ വാഗ്ദാനവുമായി അവർ മുന്നോട്ടു വന്നത്.

വാർത്ത മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചതോടെ ഒട്ടേറെ പേരാണ് സഹായവുമായി സച്ചിനെയും കുടുംബത്തെയുംതേടി എത്തിയത്. അതിൽ മണപ്പുറം ഫൗണ്ടേഷൻ 5 ലക്ഷം രൂപ ചെലവിട്ട് സ്വപ്ന വീട് നിർമിക്കുകയായിരുന്നു. താക്കോൽ കൈമാറ്റം മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ നിർവഹിക്കുന്നതാണ്, സച്ചിനും കുടുംബവും ഇപ്പോൾ സന്തോഷത്തിലാണ്. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്താണ് കോവിഡ് ബാധിതരായ കുടുംബങ്ങളിലേയ്ക്കു ജനമൈത്രിയുടെ ഭാഗമായി ഫോൺ വിളിച്ച മാള പോലീസിനോട് ആ കൊച്ചു മിടുക്കൻ ചിക്കൻ കഴിക്കണമെന്ന ആവശ്യവും പ്രാരബ്ധവും പറഞ്ഞത്

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി നൽകാൻ നേരിട്ടെത്തിയ സിപിഒമാരായ സജിത്തിന്റെയും അവരുടെ അവസ്ഥ കണ്ട് സങ്കടപ്പെട്ടു, സച്ചിൻറെ അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്, അമ്മ ലതിക വീട്ടുവേലയ്ക്കു പോയി ആണ് കുടുംബം പോറ്റിയിരുന്നത്.സച്ചിൻറെ പുതിയ വീട് കാണാൻ സമീപവാസികളും നാട്ടുകാരും എല്ലാം ഒരുമിച്ച് എത്തിയിരുന്നു മാത്രമല്ല ഈ ഈ പ്രാരാബ്ദവും വിഷമതകളും നിറഞ്ഞ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ തിരിനാളം എത്തിയതിൽ കുടുംബവും അതീവ സന്തോഷത്തിലാണ്. സച്ചിന്റ വിദ്യാഭ്യാസം പൂർത്തിയാക്കി മകനെ നല്ലൊരു നിലയിൽ വളർത്തണം എന്നാണ് അമ്മയുടെ ആഗ്രഹം. ഏറെക്കാലമായി വീടുകളിൽ ജോലിക്ക് നിന്നാണ് ലതിക ഈ കുടുംബത്തിന് അന്നം കണ്ടെത്തിയത്.

Articles You May Like

x