ജീവിതത്തിൽ വിവാഹത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നിരുന്നില്ല പ്രണയം തുറന്നു പറഞ്ഞത് ഷഹാന; പ്രണയത്തെയും വിവാഹത്തെപ്പറ്റിയും തുറന്നു പറച്ചിലുമായി ശിഹാബ്

75 ശതമാനത്തിലേറെ ശാരീരിക പരിമിതികളുള്ള ജനനം ,പക്ഷേ 100% ശാരീരിക ആരോഗ്യമുള്ള ഏതൊരാളെകാളും മുൻപന്തിയിലാണ് ശിഹാബ് എന്ന ചെറുപ്പക്കാരൻ . മോട്ടിവേഷണൽ സ്പീക്കർ ആയും യൂട്യൂബർ ആയും ഒക്കെ ശിഹാബിനെ മലയാളികൾക്ക് വളരെ അടുത്ത പരിചയമുണ്ട്. ഇപ്പോഴിതാ അമൃത ചാനലിലെ ഒരു ഒരു ഷോയിൽ ശിഹാബ് തന്റെ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഭാര്യയെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ഇക്കാലമത്രയും തനിക്കേറെ സപ്പോർട്ടായി നിന്നത് കുടുംബമാണ്, പഠിക്കുന്ന സമയത്ത് സഹോദരനായിരുന്നു എല്ലാ കാര്യങ്ങളും ചെയ്തു വന്നിരുന്നത്. വീട്ടിലുള്ള ഓരോരുത്തർക്കും തന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ഉണ്ടായിരുന്നു. കോളേജിലേക്ക് എത്തിയപ്പോൾ തന്നെ കൊണ്ടു പോകുന്നതും കൂട്ടിക്കൊണ്ടു പോകുന്നതും വരുന്നതുമൊക്കെ അനിയൻ ആയിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് അതൊരു വലിയ ആശ്വാസമായിരുന്നു എന്നും ശിഹാബ് പറയുന്നു.

ജീവിതത്തിൽ വിവാഹത്തെക്കുറിച്ച് ഞാനിതുവരെ സ്വപ്നം കണ്ടിരുന്നിരുന്നില്ല. പെട്ടെന്നൊരു ദിവസം ആണ് ഷഹാന തന്നെ ജീവിതത്തിലേക്ക് വരുന്നത്. തന്നെ വ്യക്തമായി അറിയുന്ന ആണ്. ഇടയ്ക്ക് സ്റ്റേജ് പ്രോഗ്രാം ഒക്കെ കഴിയുമ്പോൾ തന്നെ ഫോൺ വിളിച്ച് അഭിനന്ദിക്കാറ് ഉണ്ടായിരുന്നു എന്നും ഷഹാന ആണ്  പ്രണയം തുറന്നുപറഞ്ഞതെന്നും ശിഹാബ് അറിയിച്ചു. 2018ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇപ്പോൾ ഒരു മകളുമുണ്ട്. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത നിരവധി സൗഭാഗ്യങ്ങൾ ആണ് തന്നെ തേടിയെത്തിയിരിക്കുന്നത് എന്നും ശിഹാബ് കൂട്ടിച്ചേർക്കുന്നു.

കോട്ടയം മറ്റക്കരയിലാണ് ഷഹാനയുടെ വീട്. ഷഹാനത്ത് തന്നോടുള്ള പ്രണയം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടുകാരുംസമ്മതിക്കുകയായിരുന്നു.മോൾക്ക് വിവാഹം കഴിക്കണമെന്നുണ്ട് എന്ന് ഷഹാനയുടെ വീട്ടുകാർ അറിയിച്ചതോടെയാണ്  നിക്കാഹിലേക്ക് എത്തിയതെന്നും ഷിഹാബ് അഭിമുഖത്തിലൂടെ തുറന്നുപറയുന്നു .ടെട്രാ-അമേലിയ സിൻഡ്രോം- ബാധിച്ച   ഷിഹാബുദീൻ എന്നാ ശിഹാബ് പ്രതിബന്ധങ്ങൾക്കിടയിലും ലോകം കീഴടക്കിയത് അത്ഭുതത്തോടെയാണ് മലയാളികൾ നോക്കി കാണുന്നത്. അദ്ദേഹത്തെ കാണുമ്പോൾ തന്നെ നമുക്ക് പോസിറ്റീവായി ചിന്തിക്കാൻ സാധിക്കും, അത്രയേറെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടാണ് അദ്ദേഹം വിജയങ്ങൾ കീഴടക്കുന്നത്. സ്പോർട്സ് നൃത്തം അഭിനയം എല്ലാത്തിനും ശിഹാബ് തൻറെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ കൈരളി ചാനൽ പ്രത്യേകമായി സംഘടിപ്പിച്ച ഒരു അവാർഡ് വേദിയിൽ മമ്മൂട്ടി ശിഹാബിനെ എടുത്തു ഉയർത്തിയതും മലയാളികൾ കണ്ടതാണ്.


ഈ പുതുവത്സര നാളിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് ശിഹാബിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ച വരികളും ഏറെ ശ്രദ്ധനേടിയിരുന്നു.2022 എന്തുകൊണ്ടും പോസിറ്റീവ് ആയിരിക്കും. കാരണം മറ്റൊന്നുമല്ല, പുതുവർഷ തുടക്കത്തിൽ തന്നെ അതിഥികളിലൊരാൾ ആത്മവിശ്വാസത്തിന്റെയും ചങ്കുറപ്പിന്റെയും നേർ പ്രതീകമായ ഷിഹാബുദീൻ ആയിരുന്നു. ന്യൂയോർക്കിൽ നിന്ന് വന്ന ജോസ് കാടാപ്പുറവും ആയി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഷിഹാബുദ്ദീന്റെ കടന്നുവരവ് എന്നും ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയയിൽ എഴുതി.

Articles You May Like

x