ഇവര്‍ക്കാര്‍ക്കും അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ഇല്ലാത്തവര്‍ ആണോ? ദില്‍ഷയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തി സീമ ജി. നായര്‍

ബിഗ് ബോസ് സീസണ്‍ ഫോറിലെ അങ്കത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ദില്‍ഷ പ്രസന്നനെ മോഹന്‍ലാല്‍ വിജയിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഡാന്‍സറാണ് ദില്‍ഷ പ്രസന്നന്‍. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാല്‍റ്റി ഷോയിലൂടെയാണ് ദില്‍ഷ പ്രേഷകര്‍ക്ക് സുപരിചിതയാകുന്നത്. നൂറു ദിവസവും വിജയകരമായി പിന്നിട്ട് കൊണ്ട്, വോട്ടുകളില്‍ ഒന്നാം സ്ഥാനം നേടി കൊണ്ടാണ് ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് ചരിത്രം തന്നെ തിരുത്തി കുറിച്ച് കൊണ്ട് ലേഡി ബിഗ് ബോസ് ആയിരിക്കുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് ടൈറ്റില്‍ വിന്നര്‍ ആകാന്‍ ദില്‍ഷ അര്‍ഹയാണോ എന്നുള്ളത്. മാത്രമല്ല, ദില്‍ഷയ്‌ക്കെതിരെ നിരവധി താഴ്ത്തിക്കെട്ടലുകളും നടക്കുന്നുണ്ട്. വളരെ മോശമായ രീതിയിലുള്ള കമന്റുകളും കളിയാക്കലുകളുമാണ് ദില്‍ഷയ്ക്ക് നേരിടേണ്ടി വരുന്നത്.

ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം ദില്‍ഷ ആദ്യമായി ഇന്‍സ്റ്റ ഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞശേഷം, സോഷ്യല്‍ മീഡിയിയല്‍ ബിഗ് ബോസ് വിജയിയാകാന്‍ ഞാന്‍ അര്‍ഹയാണോ എന്ന തരത്തില്‍ നിരവധി സംവാദങ്ങള്‍ നടക്കുന്നിണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ എനിക്ക് നൂറു ശതമാനം വിശ്വാസമുണ്ട്, ഈ ടൈറ്റില്‍ നേടാന്‍ ഞാന്‍ പൂര്‍ണമായും അര്‍ഹയാണ് എന്നായിരുന്നു ദില്‍ഷയുടെ വാക്കുകള്‍. ഇപ്പോള്‍ ദില്‍ഷയ്‌ക്കെതിരെയുള്ള ഈ കളിയാക്കലുകള്‍ക്കും ഡീഗ്രേഡിംഗുകള്‍ക്കും എതിരെ രംഗത്തു വന്നിരിക്കുകയാണ് സിനിമ നടി, സീമ ജി. നായര്‍.

ഫേസ് ബുക്കില്‍ സീമ കുറിച്ച വാക്കുകള്‍ ഈ കളിയാക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നവയാണ്. ആ കുറിപ്പ് ഇങ്ങനെയാണ്,
‘ ശുഭദിനം. ഇന്നലെ ബിഗ്ബോസ് എന്ന ഏഷ്യാനെറ്റ് ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയായിരുന്നു. ജയിച്ചവര്‍ക്കും ഫൈനലില്‍ വരാതെ പോയവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. കാരണം എല്ലാവരും ഒന്നാം സ്ഥാനത്ത് എത്താന്‍ ആഗ്രഹിച്ചവര്‍ ആണ്. അതിനു വേണ്ടി പരിശ്രമിച്ചവര്‍ ആണ്. ഇന്നലെ ഒരുപെണ്‍കുട്ടി വിന്നര്‍ ആയപ്പോള്‍ അവരെ ചെളി വാരി എറിയുന്ന ഒട്ടേറെ കമന്റുകള്‍ കണ്ടു. അതും വളരെ മോശമായ രീതിയില്‍. എന്തിനു വേണ്ടിയാണിതെന്നു മനസിലാകുന്നില്ല.

ആര്‍ക്കു വേണ്ടി. ആരെ സന്തോഷിപ്പിക്കാന്‍ വേണ്ടി. ഇതൊക്കെ ഒരു ഷോ ആയി കണ്ട് വിടേണ്ടതിനു പകരം, അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയുന്നു. ഈ കാഴ്ചപ്പാട് മാറേണ്ടതല്ലേ? ആ കമന്റുകള്‍ കണ്ടപ്പോള്‍ തോന്നി, ഇവര്‍ക്കാര്‍ക്കും അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ഇല്ലാത്തവര്‍ ആണോന്ന്. കാലം ഇത്രയും പുരോഗമിച്ചു എന്ന് പറയുമ്പോളും നമ്മുടെ മനസ്സ് പുരോഗമിക്കുന്നില്ലെങ്കില്‍ എന്ത് പറയാന്‍ ആണ്’. എന്നായിരുന്നു സീമയുടെ വാക്കുകള്‍.വിജയി ആയതു മുതല്‍ നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പ്രും മോശം കമന്റുകളാണ് ദില്‍ഷയ്‌ക്കെതിരെ ഉയര്‍ത്തുന്നത്. ചരിത്രം കുറിച്ച് കൊണ്ട് ഒരു പെണ്‍കുട്ടി ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആയപ്പോള്‍ അവളെ അഭിനന്ദിക്കുന്നതിനു പകരം ചെളി വാരിയെറിയാനാണ് എല്ലാവരും പരിശ്രമിക്കുന്നത്.

Articles You May Like

x