ദില്‍ഷയ്ക്ക് അനുയോജ്യനായ ആളെ ഭർത്താവായി കിട്ടട്ടെ, നല്ലൊരു ലൈഫ് ആശംസിക്കുന്നു ; താൻ മാനസ മൈന പാട്ടൊന്നും പാടി നടക്കാൻ പോകുന്നില്ല ഒടുവിൽ ദിൽഷയ്‌ക്കെതിരെ തുറന്നടിച്ച് ഡോക്ടർ റോബിൻ

ബിഗ് ബോസ് നാലാം അങ്കം അതിൻെറ പരിസമാപ്തിയിൽ എത്തിയിട്ടും, പുറത്തെ അങ്കം ഇനിയും അവസാനിച്ചിട്ടില്ല. ബിഗ് ബോസ് നാലാം സീസണ്‍ വിജയിയായി എത്തിയത് ദില്‍ഷ പ്രസന്നനായിരുന്നു. ബിഗ് ബോസ് ഗെയിം തീര്‍ന്നെങ്കിലും പുറത്തെ പെര്‍ഫോമന്‍സുകള്‍ വീണ്ടും തുടരുകയാണ്. ഗെയിം ഷോയില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ അടിയും വാക്ക് പോരുകളും ഉണ്ടാകുന്നത് സാധരണമാണ്. എന്നാല്‍ മത്സരത്തിന് ശേഷവും ഈ വഴക്കും വാക്ക് പോരും തുടരുന്നതില്‍ ചെറിയൊരു അസാധാരണത്വം ഇല്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഈ അടുത്ത ദിവസം ദില്‍ഷ പ്രസന്നന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു വീഡിയോ വൈറലായിരുന്നു. താരത്തിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തു വന്നിരുന്നു. ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തായ ഡോ. റോബിന്‍ രാധാകൃഷ്ണനും, ബിഗ് ബ്രദര്‍ ബ്ലസ്ലിയുമായുള്ള കാര്യങ്ങളായിരുന്നു താരം പറഞ്ഞത്.

വിജയിയായതിനു ശേഷം, എല്ലാവരും തന്നെ നിരന്തരം വാക്കുകളിലൂടെയും കമന്റുകളിലൂടെയും ഫോണ്‍ വിളികളിലൂടെയും ആക്രമിക്കുകയാണെന്നാണ് ദില്‍ഷ പറഞ്ഞത്. ‘എന്റെ സുഹൃത്തുക്കള്‍ വിഷമിക്കുന്നത് കാണാനോ അവരെ ആരെങ്കിലും ഡിഗ്രേഡ് ചെയുന്നത് കാണാനോ എനിക്ക് ഇഷ്ടമില്ല, അതുകൊണ്ട് ഓരോ വാക്കു പറയുമ്പോഴും വളരെ ശ്രദ്ധിച്ചാണ് പറയാറുള്ളത. എന്നാല്‍ ഇവര്‍ രണ്ടു പേരും എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടി കളിക്കുകയാണ്. ഞാന്‍ ഇത്രയധികം സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്പോഴും ഇവരാരും എന്റെ ഒപ്പം ഉണ്ടായിരുന്നില്ലെന്നും ദില്‍ഷ പറഞ്ഞു.’ ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തായ ഡോ. റോബിന്‍ രാധാകൃഷ്ണനും, ബിഗ് ബ്രദര്‍ ബ്ലസ്ലിയുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണ് എന്നാണ് ദില്‍ഷ വീഡിയോയിലൂടെ പറയുന്നത്. വിവരം കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു ആരാധകര്‍. അപ്പോഴാണ് മറുപടിയുമായി റോബിന്‍ എത്തുന്നത്.

ഒരു ചാനലിൽ നൽകിയ അഭിമുഖത്തിലാണ് റോബിന്‍ തന്റെ മനസ് തുറന്നത്. ‘ഒരു പാട് സമയം എന്നെ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്ത ആള് തന്നെയാണ് ദില്‍ഷ. നല്ലൊരു ലൈഫ് പുള്ളിക്കാരിയ്ക്ക് ആശംസിക്കുന്നു അതോടൊപ്പം പുള്ളിക്കാരിയുടെ എല്ലാ സ്വപ്‌നങ്ങളും നടക്കട്ടെ എന്നും റോബിന്‍ പറഞ്ഞു. പുള്ളിക്കാരിയ്ക്ക് അനുയോജ്യനായ വ്യക്തി ഭാവിയില്‍ വരട്ടെ എന്ന് ഞാനും അതിയായി ആഗ്രഹിക്കട്ടെ എന്നായിരുന്നു റോബിന്‍രെ വാക്കുകള്‍. പ്രഷകരോട് എന്താണ് പറയാനുള്ളത്, അവര്‍ക്ക് കൊടുക്കാനുള്ള മെസേജ് എന്താണെന്നുള്ള ചോദ്യത്തിന് റോബിന്‍ മറുപടി പറയുന്നത് ഇങ്ങനെയാണ്.

‘ജീവിതത്തില്‍ ഒരുപാട് ആഗ്രഹളുള്ള പലരും ഇപ്പോള്‍ ഡൗണ്‍ ആയിട്ടിരിക്കുന്നുണ്ടാകും, നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്, ജീവിതത്തില്‍ ഇതൊക്കെ നടക്കുന്നെണ്ടെന്ന് ആദ്യം നിങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ട്ത. അത്‌നോടൊപ്പം, വിശ്രമമെടുത്ത് നിങ്ങളുടെ എനര്‍ജി സേവ് ചെയുക. വളരെ ശക്തിയോടെ തിരിച്ചു വരുക, എന്നിട്ട് നിങ്ങളുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കുകയാണ് ചെയ്യേണ്ടത്. അതിനുള്ള ഏറ്റവും ചെറിയ ഉദാഹരണമാണ് ഞാന്‍ എന്നും, ജീവിതത്തില്‍ ഓരോ അടി കിട്ടി ഞാന്‍ വീഴുമ്പോഴും ഞാന്‍ എഴുന്നേല്‍ക്കും എന്നൊരു ആത്മവിശ്വാസമാണ് എന്നെ ഇതുവരെ എത്തിച്ചിട്ടുള്ളതെന്നാണ് റോബിന്‍ പറഞ്ഞത്.’

ദില്‍ഷയുടെ വീഡിയോയ്ക്ക് മറുപടിയുമായി, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും പങ്കു വച്ചിരുന്നു. ‘സന്തോഷത്തോടെ ഇരിക്കൂ ദില്‍ഷ, ബഹുമാനം മാത്രമേ ഉള്ളൂ, നിന്റെ എല്ലാ ആഗ്രഹങ്ങലും സാധ്യമാകട്ടെ, ജീവിത്തതില്‍ വിജയം ആശംസിക്കുന്നു, നീ നല്‍കിയ നല്ല ഓര്‍മ്മകള്‍ക്കും സപ്പോര്‍ട്ടിനും നന്ദി ‘എന്നായിരുന്നു റോബിന്‍ കുറിച്ചത്. പക്ഷേ എന്നാല്‍ ദില്‍ഷ ഒരുപാട് ഡീഗ്രേഡിംഗ് നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ അടുത്ത ദിവസം പോപ്പീസിന്റെ പെരുന്തല്‍മണ്ണ ഷോറൂമിന്റെ ഉദ്ഘാടനത്തിന് റോബന്‍ എത്തിയിരുന്നു. പതിനായിരകണക്കിന് ആളുകളാണ് താരത്തെ കാണാന്‍ തടിച്ചു കൂടിയിരുന്നത്. തനിക്ക് വിഷമമൊന്നും ഇല്ലെന്നും തനിക്ക ജനങ്ങളുടെ സ്‌നേഹം മാത്രം മതിയെന്നും ആരാധകരോട് റോബിന്‍ പറഞ്ഞു. ദില്‍ഷ പോയതിന്റെ പേരില്‍ മാനസ മൈന പാട്ടൊന്നും പാടി നടക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തോല്‍ക്കാന്‍ മനസ്സില്ലെന്നും ആര്‍ക്കും വേണ്ടി കളയാൈന്‍ഡ സമയമില്ലെന്നും റോബിന്‍ പറഞ്ഞിരുന്നു. നിരവധി ആരാധകരാണ് റോബിനെ കാണാന്‍ എത്തിയിരുന്നത്.

 

 

 

Articles You May Like

x