മലയാളം ബിഗ്‌ബോസ് സീസൺ 4 വിജയി ദിൽഷ; മോഹൻലാലിന്റെന്ന സമ്മാനം ഏറ്റു വാങ്ങി താരം

താരരാജാവ് മോഹൻലാൽ നയിക്കുന്ന ജനപ്രീതി ഏറെയുള്ള ഒരു പരിപാടിയാണ് ബിഗ്ബോസ് മലയാളം. ബിഗ്ബോസ് മലയാളത്തിന്റെ സീസൺ ഫോർ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്നെല്ലാം ഒരുപാട് വ്യത്യസ്തമായ ഒരു സീസൺ ആയിരുന്നു ബിഗ്ബോസിന്റെ നാലാം സീസൺ എന്നുപറയുന്നത്. എടുത്തു പറയാൻ സാധിക്കുന്ന ഒരുപാട് പ്രത്യേകതകളായിരുന്നു ഈ സീസണിൽ ഉണ്ടായിരുന്നത്. ഒരുപാട് ചിന്തിക്കുവാനും ചിരിക്കുവാനും ഒക്കെ ഉണ്ടായിരുന്ന ഒരു സീസൺ തന്നെയാണ് ബിഗ്ബോസ് സീസൺ ഫോർ എന്ന് പറയുന്നത്.ലക്ഷ്മിപ്രിയ, ബ്ലെസ്സ്‌ലി, ദിൽഷ റിയാസ്, സൂരജ്, ധന്യ മേരി വർഗീസ് തുടങ്ങിയവർ ആയിരുന്നു ഫൈനലിലെത്തി നിന്നത്. അതിൽ ആദ്യം പുറത്ത് പോയത് സൂരജ് ആണ്. ഇവരിൽ ദിൽഷ ടിക്കറ്റ് ടു ഫിനാലെ വഴി ഫൈനലിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്.

സ്വന്തം അദ്ധ്വാനത്താൽ ആണ് ദിൽഷ ഫിനാലെയിൽ നേരിട്ട് എത്തപെട്ടത്. ഇവർക്കെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ആരാധകരും ഉണ്ട്. ദിൽഷയ്ക്ക് വേണ്ടി പ്രത്യേകം ഫാൻ പേജുകൾ ആണ് ഇൻസ്റ്റഗ്രാമിൽ അടക്കം എത്തിയിരുന്നത്. മുംബൈയിൽ വച്ചായിരുന്നു ബിഗ്ബോസ് സീസൺ ഫോർ ആരംഭിച്ചത്. നടൻ മോഹൻലാലിന്റെ അവതരണവും ബിഗ് ബോസ് മലയാളത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്. ബിഗ് ബോസ് സീസൺ ഫോറിൽ തുടക്കം മുതൽ തന്നെ ഫൈനലിൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. അപ്രതീക്ഷിതമായി റോബിന് പരിപാടിയിൽ നിന്നും പുറത്തേക്കു പോകേണ്ട സാഹചര്യം ആയിരുന്നു വന്നത്.അതോടെ ബിഗ് ബോസിന്റെ വിജയ് എന്നത് ദിൽഷ ആയിരിക്കുമെന്ന് പ്രേക്ഷകർ പ്രഖ്യാപിക്കാൻ തുടങ്ങി.

അതിന് പല കാരണങ്ങളും പ്രേക്ഷകർ നിരത്തുകയുണ്ടായി. പ്രേക്ഷകരുടെ പ്രവചനം തെറ്റിക്കാത്ത തന്നെ ബിഗ് ബോസിന്റെ ആദ്യത്തെ വനിതാ വിന്നർ ആയി ദിൽഷ പ്രഖ്യാപിക്കപ്പെട്ടു. ബിഗ് ബോസ് ആരാധകർക്ക് അത് ആഹ്ലാദ നിമിഷമായിരുന്നു. ഇതുവരെ ബിഗ് ബോസിൽ ഒരാളെപ്പോലും വേദനിപ്പിക്കാതെ വഴക്കുകളും ഉണ്ടാക്കാതെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യത്തെ ലേഡി വിന്നർ ആയി ദിൽഷ മാറി.ആ പേര് എന്നും ചരിത്ര താളുകളിൽ ബിഗ്‌ബോസിന്റെ ചരിത്ര താളുകളിൽ എഴുതാം. ബിഗ്ബോസിൽ മാറ്റങ്ങളുടെ തുടക്കം ദിൽഷയിൽ നിന്ന് ആയിരുന്നു എന്ന് തന്നെ പറയണം. അതുവരെ പുരുഷന്മാർ മാത്രം വിജയികൾ ആയിരുന്ന ബിഗ് ബോസിൽ ആദ്യമായി ഒരു സ്ത്രീ വിജയ് ആയിരിക്കുന്നു. ഇതുതന്നെ മാറ്റങ്ങളുടെ ആദ്യ ലക്ഷണമാണ്.

Articles You May Like

x