ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നു, സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ച്, രക്തത്തിൽ കുളിച്ചിരുന്നു; ദൃക്സാക്ഷിയുടെ വാക്കുകൾ

നടൻ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെ നാല് ഇരുപതോടെയാണ് അപകടമുണ്ടായതെന്നും ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി. അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ വിശദീകരിച്ചു.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആണ് കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം നടന്നത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നസീർ സംക്രാന്തി, സ്വാസിക, ഷിജു, ലക്ഷ്മി നക്ഷത്ര ഉല്ലാസ് പന്തളം തുടങ്ങിയവരൊക്കെ താരതയുടെ വിയോഗവുമായി ബന്ധപ്പെട്ട അനുശോചനം രേഖപ്പെടുത്തി. ബിനു അടിമാലിയും അപകട സമയത്ത് സുധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ബിനു അടിമാലിയുടെ നില ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റത് സുധിയ്ക്ക് ആയിരുന്നു ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിരവധി ആരാധകരും സുധിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നുണ്ട്. തൃശ്ശൂരിൽ വച്ചാണ് അപകടം സംഭവിക്കുന്നത്. സുധിയും കൂട്ടരും സംഭവിച്ചിരുന്ന വാഹനം ഒരു പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ ആയിരുന്നു ഈ രംഗത്തേക്ക് സുധി എത്തുന്നത്. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുധി സുപരിചിതനായത്.

Articles You May Like

x