വാവസുരേഷിന് നൽകിയത് അറുപത്തിയഞ്ചു കുപ്പി ആന്റിവെനം; എല്ലാവരോടും സ്‌നേഹം, എന്നെ ചേര്‍ത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞ് തീര്‍ക്കുക കണ്ണ് നിറഞ്ഞു വാവ സുരേഷ്‌

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ”എല്ലാവരോടും സ്‌നേഹം, എന്നെ ചേര്‍ത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞ് തീര്‍ക്കുക” എന്നാണ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മുറിയില്‍ കഴിയുന്ന വാവ സുരേഷ് പറഞ്ഞത്.ചികിത്സയിലുള്ള അദ്ദേഹം രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാണ് സാധ്യത. ഓര്‍മ്മശക്തിയും സംസാര ശേഷിയും പൂര്‍ണ്ണമായും വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. മൂര്‍ഖന്റെ കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങനുള്ള ആന്റിബയോട്ടിക്ക് മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന് നല്‍കുന്നത്. സ്വന്തമായി നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പംത്തന്നെ, നന്നായി ഉറങ്ങുന്നുമുണ്ട്. ഇന്നലെ രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും കുടിച്ചു.

സ്‌നേഹ വലയത്തിലാണ് ഞാനിപ്പോൾ. മന്ത്രി വിഎൻ വാസവനും മെഡിക്കൽ കോളേജിലെ ഓരോ ഡോക്ടറോടുമുള്ള നന്ദി എത്ര പറഞ്ഞാലും അവസാനിക്കില്ല. അവരൊക്കെ ഉറങ്ങാതെ, സഹോദരനെപ്പോലെയാണ് എന്നെ പരിചരിച്ചത്. സൂപ്രണ്ട് ഡോ. ടികെ ജയകുമാർ, വകുപ്പ് മേധാവികളായ ഡോ.ജയപ്രകാശ്, ഡോ.സംഗമിത്ര, ഡോ.രതീഷ് കുമാർ, ഡോ.അനുരാജ്, ഡോ.ജേക്കബ് ജോർജ്, ഡോ.പികെ ബാലകൃഷ്ണൻ തുടങ്ങി ഓരോരുത്തർക്കും നഴ്‌സുമാർക്കും അറ്റൻഡർമാർക്കും ഒരായിരം നന്ദി.ഇതുവരെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത നിരവധിപ്പേർ പ്രാർത്ഥനയും വഴിപാടുമൊക്കെയായി എനിക്ക് പിന്തുണ നൽകി. സുഖവിവരം തിരക്കി ഒരുപാട് പേർ ഡോക്ടർമാരെയും സുഹൃത്തുക്കളേയും വിളിച്ചു.

ഇതിൽപ്പരം ഒരു മനുഷ്യജന്മത്തിന് എന്താണ് വേണ്ടത്. സന്തോഷം കൊണ്ട് ഹൃദയം തുളുമ്പുകയാണ് ഇനി പാമ്പുകളെ പിടിക്കുന്നത് മുൻകരുതൽ എടുത്ത ശേഷം മാത്രമായിരിക്കുമെന്ന് വാവ സുരേഷ് പറഞ്ഞു .”കരിമൂർഖനാണ് ഇത്തവണ കടിച്ചത് .പല തവണ പാമ്പ് കടിച്ചിട്ടുണ്ടെങ്കിക്കും ഇത്തവണ കൂടുതൽ വിഷം കയറിയതായി തോന്നി.കണ്ണിന്റെ കാഴ്ച മറയുന്നതും ഓർമ്മയുണ്ട് . ജീവൻ നഷ്ടപ്പെടുമോ എന്ന് അപ്പോൾ ഭയം തോന്നിയിരുന്നു “-വാവ സുരേഷ് പറഞ്ഞു .

അദ്ദേഹത്തിന് നൽകിയത് 65 കുപ്പി ആന്റി സ്‌നേക്ക് വെനം ആണ് .പാമ്പുകടിയേറ്റ് എത്തുന്ന ആൾക്ക് ആദ്യമായാണ് ഇത്രയും ആന്റി വെനം നൽകുന്നത് .പരമാവധി 25 കുപ്പിയാണ് മൂർഖന്റെ കടിയേറ്റാൽ നൽകാറുള്ളത് .25 കുപ്പി നൽകിയിട്ടും ആരോഗ്യനിലയിൽ പുരോഗതി കാണാത്തത്തിനാലാണ് മെഡിക്കൽ ബോർഡ്‌ ചേർന്ന് കൂടുതൽ ഡോസ് നൽകാൻ തീരുമാനിച്ചത് .

അതേസമയം വാവ സുരേഷിനായി തമിഴ്നാട് പോലീസ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയനടത്തി .പിടിക്കുന്ന പാമ്പുകളെ വനത്തിൽ സുരക്ഷിതമായി എത്തിച്ചു ആവാസവ്യവസ്ഥയുടെ ഭാഗമാക്കുന്നതിലാണ് അദ്ദേഹത്തിനായി പ്രത്യേകം പൂജ നടത്തിയതെന്ന് പോലീസ് പറഞ്ഞു .വാവ സുരേഷിന്റെ ഫോട്ടോ പതിച്ച ബോർഡുമായി ശ്രീ പാൽവണ്ണനാഥർ ക്ഷേത്രത്തിലേക്ക് നടന്നെത്തിയാണ് പൂജ നടത്തിയത് . പാമ്പിനെ പിടികൂടി ചാക്കിലാക്കാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച്ച വൈകീട്ട് നാല് മണിയോടെയാണ് വാവ സുരേഷിന്‌ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ വാണിയേപുരയ്ക്കല്‍ ജലധരന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കണ്ട പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

Articles You May Like

x