ഞാൻ ഇനി എവിടേക്കും പോകില്ല, ഇവിടെ തന്നെ ഉണ്ടാകും, ഇതുവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദി……; നോവായി മരിക്കുന്നതിന് മുൻപുള്ള സുധിയുടെ അവസാന വാക്കുകൾ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയിരുന്നു സുധി .ചിരിച്ചും ചിന്തിപ്പിച്ചും വര്ഷങ്ങളായി സുധി നമ്മുടെ ഒപ്പമുണ്ട്. മരണം എപ്പോൾ എങ്ങനെ വരുമെന്ന് ആർക്കും പ്രവചിക്കാനാകില്ല എന്ന് പറയുന്നത് എത്ര സത്യമാണെന്ന് സുധിയുടെ മരണത്തിലൂടെ നമ്മൾ കണ്ടതാണ്. തന്റെ പ്രാരാംബ്ധങ്ങൾക്കിടയിലും സ്‌റ്റേജിൽ നിറഞ്ഞാടി പ്രേക്ഷകരെ ചിരിപ്പിക്കാൻ സുധിക്ക് എപ്പോഴും കഴിഞ്ഞിരുന്നു. സുധിയുടെ മാസ്റ്റർ പീസ് ഐറ്റമായ ജഗദീഷിനെ അനുകരിക്കുന്നത് നമ്മുക്ക് മറക്കാനാവില്ല. കഴിഞ്ഞ ദിവസമാണ് 24 ന്യൂസ് സങ്കടിപ്പിച്ച ഷോയിൽ പങ്കെടുക്കാനായി സുധി വടകരയിലേക്ക് പോകുന്നത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ ഷോ പൂർത്തിയാക്കി തിരികെ വരുമ്പോഴാണ് അപകടത്തിൽ സുധി മരിക്കുന്നത്.

തൃശ്ശൂരിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. സുധിയ്ക്കൊപ്പം ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂർ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ ഇവർ ചികിത്സയിലാണ്. വടകരയിലേത് തന്റെ അവസാന ഷോ ആണെന്ന് അറിയില്ലെങ്കിലും നന്ദി പറയാനുള്ളവർക്ക് നന്ദി പറഞ്ഞ് അവസാനം വരെ സദസ്യരെ ചിരിപ്പിച്ചായിരുന്ന സുധി മരണത്തിലേയ്ക്ക് പോയത്. വേദിയിൽ സുധിക്കൊപ്പം ബിനു അടിമാലിയും ഉണ്ടായിരുന്നു. രണ്ട് പേരുടയെും കൗണ്ടറുകൾ കൊണ്ടു സദസ് മുഴുവൻ സന്തോഷിച്ചിരുന്നു.

ഫ്ളവേഴ്സിനൊപ്പം പ്രവർത്തിക്കുന്ന അനുഭവത്തെ കുറിച്ചും സുധി വേദിയിൽ സംസാരിച്ചു. ‘ഞാൻ കഴിഞ്ഞ എട്ട്, ഒമ്പത് വർഷമായി ഫ്‌ളവേഴ്‌സിൽ ആണ് വർക്ക് ചെയ്യുന്നത്. ഈ സമയത്ത് ഞാൻ വേറെ എവിടെയും വർക്ക് ചെയ്തിട്ടില്ല. ഇനി അങ്ങോട്ടും പോവുകയും ഇല്ല. കാരണം ഞാൻ പിതൃതുല്യരായി ബഹുമാനിക്കുന്ന ശ്രീകണ്ഠൻ സാർ, ഗോകുലം സാർ, മേഡം അവർ ഒക്കെയും നമ്മൾക്ക് തരുന്ന പിന്തുണ അങ്ങനെയാണ്. ഇതുവരെയും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദിയുണ്ട്’, സുധി പറഞ്ഞു.

ഒപ്പം തനിക്ക് പല്ലുവേദനയാണെന്ന് പറഞ്ഞപ്പോൾ പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ആളുകൾ ഹാൻസ് വെച്ചിരിക്കുന്നുവെന്ന് തെറ്റിദ്ധരിക്കുമെന്ന് ബിനു പറയുമ്പോൾ അല്ലെങ്കിലും വെള്ളമടിയും ഹാൻസ് വയ്ക്കുന്നതുമൊക്കെ എന്റെ പേരിലല്ലേ എന്നാണ് സുധി പറഞ്ഞത്. അത്രയും സന്തോഷത്തോടെ വേദിയിൽ നിറഞ്ഞാടി പിന്നീടുള്ള മടക്കത്തിലാണ് താരം മരണത്തിലേയ്ക്ക് പോയതെന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല.

Articles You May Like

x