“അവൻ്റെ ബോധം പോകുന്നത് കണ്ടപ്പോൾ എനിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല” ; മകൻ്റെ സർജറി കഴിഞ്ഞു, മകൻറെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബഷീർ ബാഷി

ബിഗ് ബോസ് താരം ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് ഏറെ പരിചിതരാണ്. ബിഗ് ബോസ് വേദിയിൽ പങ്കെടുത്തത്തോടെയാണ് ബഷീറിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. തനിയ്ക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം ബിഗ് ബോസ് വേദിയിലൂടെയാണ് ബഷീർ ആദ്യമായി വെളിപ്പെടുത്തിയത്. അതിന് പിന്നാലെ നിരവധി വിമർശനങ്ങളും അദ്ദേഹം നേരിട്ടിരുന്നു.ബഷീറും കുടുംബവും അവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് മുൻപിലെത്താറുണ്ട്. ബിഗ് ബോസിൽ നിന്ന് എൺപത്തിയഞ്ച് ദിവസം കഴിഞ്ഞാണ് ബഷീർ ബാഷി പുറത്താകുന്നത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചില മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം.

തൻ്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണെന്നുള്ള കാര്യം ഈ അടുത്തായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. അതിന് പിന്നാലെ മറ്റൊരു കാര്യം കൂടെ വെളിപ്പെടുത്തിയാണ് ബഷീർ ബാഷിയിപ്പോൾ രംഗത്തെയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൻ്റെ മകൻ്റെ സർജറി കഴിഞ്ഞു എന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മൂക്കിൽ ദശ വളർന്നുവന്നതുകൊണ്ട് അവന് ശ്വാസ തടസം നേരിട്ടിരുന്നുവെന്നും, അതിൻ്റെ ഭാഗമായാണ് സർജറി നടത്തിയതെന്നും
ഉറങ്ങുമ്പോഴൊക്കെ വായ തുറന്നാണ് കിടക്കുന്നതെന്നും അതുപോലെ തന്നെ ശ്വാസം എടുക്കുമ്പോൾ ഒച്ചയും കേൾക്കാറുണ്ടെന്നും. ഇനിയും ഇത് കൊണ്ട് മുന്നോട്ട് പോയാൽ സൈഗുവിൻ്റെ ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ടാണ് സർജറി തിരഞ്ഞെടുത്തതെന്നും ബഷീർ വ്യക്തമാക്കുന്നു.

മൂന്നാമത്തെ വയസിലാണ് അവൻ്റെ മൂക്കിൽ ദശ വളരുന്നതായി ശ്രദ്ധയിൽപ്പെടുന്നതെന്നും പരിശോധിച്ചപ്പോൾ അന്ന് ഡോക്ടർ മൂക്കിലൊഴിക്കാൻ മരുന്ന് തന്നതായും, ഇപ്പോൾ അവന് അഞ്ച് വയസ് പ്രായമുണ്ടെന്നും അന്ന് ഡോക്ടർ പറഞ്ഞത് സാധാരണ കുട്ടികളിൽ മരുന്നൊഴിച്ച് കഴിയുമ്പോൾ തനിയെ മാറും എന്നായിരുന്നുവെന്നും എന്നാൽ മകൻ്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചതെന്നും ദശ വളർന്ന് രാത്രികളിൽ ശ്വാസം കിട്ടാൻ അവൻ വിഷമിക്കുന്ന അവസ്ഥയാണ് ഉണ്ടായതെന്നും വായിൽ കൂടെയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നതെന്നും അത് കാണുമ്പോൾ നമുക്ക് ഭയമാകുമെന്നും ബഷീർ സൂചിപ്പിച്ചു.

അങ്ങനെ മകൻ സൈഗുവിൻ്റെ സർജറി കഴിഞ്ഞതായും മോൻ സുഖമായി ഉറങ്ങുകയാണെന്നും . ഇത്രയും നാൾ ഉറങ്ങാൻ ബുദ്ധിമുട്ടുകയും, ശ്വസമെടുക്കാൻ പ്രയാസപ്പെട്ടിരുന്ന തൻ്റെ മോൻ സുഖമായി ഉറങ്ങുന്നത് കാണുമ്പോൾ തന്നെ ഒരു ആശ്വാസമാണെന്നും സർജറി കഴിഞ്ഞതിൻ്റെ ചെറിയ ഒരു ക്ഷീണം മാത്രമേ അവനുള്ളുവെന്നും സർജറി ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ കൊടുത്തപ്പോൾ കരഞ്ഞ് കൊണ്ടിരുന്ന മകൻ വേഗം ബോധം പോയത് കൊണ്ട് തനിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നും ബഷീർ കൂട്ടിച്ചേർത്തു.

ആശുപത്രിയിലേയ്ക്ക് ബഷീറും സുഹാനയും ഒരുമിച്ചാണ് പോയത്. അവിടെ ബഷീറിൻ്റെ സഹോദരനും ഭാര്യയും മറ്റ് കുടുബ സുഹൃത്തുക്കളും ഉണ്ടായിരുന്നു അവർക്കൊപ്പം. മകൻ്റെ സർജറിയെല്ലാം കഴിഞ്ഞ് മരുന്നൊക്കെ വാങ്ങി സന്തോഷമായി വീട്ടിലേയ്ക്ക് എത്തി. ഒരാഴ്ച വരെ മകന് ചൂടുള്ളതെന്നും കൊടുക്കാൻ പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും ഈ വിഷമഘട്ടത്തിൽ തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച മുഴുവൻ പ്രേക്ഷകരോട് നന്ദി അറിയിച്ചുകൊണ്ടാണ് ബഷീർ ബാഷി തൻ്റെ വീഡിയോ അവസാനിപ്പിച്ചത്.

Articles You May Like

x