വീട്ടിലെത്തി വന്ദനയുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ച് മമ്മൂട്ടി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിൻ്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെയും അമ്മ സന്തകുമാരിയുടെയും ആശ്വസിപ്പിച്ചു. ഇന്നലെ രാത്രി 8.25 ന് എത്തിയ നടൻ 10 മിനിറ്റ് വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെൻ്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വന്ദന അക്രമിയുടെ കൊലക്കത്തിക്കിരായായത്. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍പ്രതിഷേധമാണ് ഉയരുന്നത്.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദനയാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച അധ്യാപകൻ എസ്.സന്ദീപാണ് കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. ഡോ.വന്ദന ദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സമരം നടന്നിരുന്നു. വളരെ വേദനയോടെയാണ് ഡോക്ടർ വന്ദന ദാസിന്റെ മരണം കേരളം നോക്കിക്കണ്ടത്.

Articles You May Like

x