യൂണിഫോമിൽ മീൻ വിറ്റ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഹനാന്റെ ഇപ്പോഴത്തെ അവസ്ഥ

കുറച്ചുനാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു സംഭവമായിരുന്നു കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന പെൺകുട്ടിയുടെ വിഡിയോയും ചിത്രങ്ങളും .. പഠനത്തോടൊപ്പം തന്റെ ഉപജീവനത്തിനായി മീൻ വിൽക്കാൻ എത്തിയ ഹനാൻ എന്ന പെൺകുട്ടിയായിരുന്നു അത് . ജീവിത പ്രതിസന്ധികളോട് തോൽക്കാതെ പൊരുതി ജയിച്ചുകാണിക്കാൻ മുന്നിട്ടിറങ്ങിയ ഹനാൻ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും ശ്രെധ നേടിയത് . കൊച്ചിയിലെ തമ്മനത്താണ് ആദ്യമായി ഹനാൻ എന്ന പെൺകുട്ടിയെ ഏവരും കണ്ടത് . ആത്മവിശ്വാസത്തോടെയും പ്രതിസന്ധികളെ തരണം ചെയ്തും ജീവിതം കൂട്ടിമുട്ടിക്കാൻ കഷ്ടപെടുന്നതിനിടെയാണ് താരം വൈറലായി മാറിയത് . പിന്നീട് കേരളത്തിന്റെ ദത്തുപുത്രി എന്ന പേരിൽ ഹനാൻ ഏവരുടെയും പ്രിയപെട്ടവളായി മാറി . എന്നാൽ കാര്യങ്ങൾ എല്ലാം തല കീഴായി മറിയാൻ അധികം സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം .

സോഷ്യൽ മീഡിയകളിലും വാർത്ത മാധ്യമങ്ങളിലും ഹനാൻ സ്രെധിക്കപെട്ടതോടെ താരത്തിനെതിരെ നിരവധി വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി . ഇതോടെ കയ്യെടുത്ത് ഉയർത്തിയവർ തന്നെ കയ്യൊഴിയുന്ന കാഴ്ചയാണ് കണ്ടത് . പിന്നീട് താരം നേരിട്ടത് സൈബർ അ, റ്റാ, ക്കുകളും വിമർശങ്ങളും , കുറ്റപ്പെടുത്തലുകളും മാത്രമായിരുന്നു . സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഹനാനെ പിന്നെ അധികമാരും കണ്ടില്ല അല്ലങ്കിൽ അന്വഷിച്ചില്ല എന്നതാണ് സത്യം ..ഇതിനിടയിൽ തന്നെ താരം വീണ്ടും ദുരിതക്കയത്തിൽ വീണു പോവുകയായിരുന്നു . വാഹനാപകടം മൂലം ഹനാന്റെ നട്ടെല്ലിന് പരുക്ക് പറ്റിയിരുന്നു . നട്ടെല്ലിന് സംഭവിച്ച പരിക്കിനെത്തുടർന്നു താരം ഏറെ നാൾ ചികിത്സയിലായിരുന്നു . ഇതോടെ ഒരുവർഷത്തെ പഠനകാലമാണ് ഹനാന് നഷ്ടമായത് .

നട്ടെല്ലിന്റെ മധ്യഭാഗത്തായിരുന്നു പരിക്ക് സംഭവിച്ചത് . ഇപ്പോൾ സംഗീതത്തിൽ ബിരുദ വിദ്യർത്ഥിനിയാണ് ഹനാൻ . കെമിസ്ട്രിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണു ഹനാൻ ബി എ മ്യൂസിക് ന് ചേർന്നത് . സംഗീതത്തോടുള്ള ആഗ്രഹവും കൂടിയാണ് ഈ കോഴ്സ് തിരഞ്ഞെടുക്കാൻ കാരണമെന്ന് ഹനാൻ പറയുന്നു . വാഹനാപകടത്തെത്തുടർന്ന് നട്ടെല്ലിന് പരുക്ക് പറ്റിയതോടെ സംഗീത ക്ലാസ്സിൽ തബല പോലും എടുക്കാൻ പറ്റാത്ത അവസ്ഥയാണ് .. മീൻ വില്പനയ്ക്കും ഇപ്പോൾ ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത് . മാർകെറ്റിൽ പോയി മീൻ എടുക്കാനോ ഒന്നും വയ്യാത്ത അവസ്ഥയാണ് , രണ്ട് കിലോ ഭാരം ഉയർത്തുമ്പോൾ തന്നെ നടുവിന് വേദന അനുഭവപ്പെടും , ഡോക്ടർ അധികം ഭാരം ഉയർത്തരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത് എന്നാണ് ഹനാൻ പറയുന്നത് .

നാനാ ഭാഗത്തുനിന്നും സഹവാഗ്ദാനങ്ങൾ തേടിയെത്തുന്നു , പണം ഒരുപാട് സമ്പാദിക്കണം എന്നോ പണത്തോട് അമിതമായ ആഗ്രഹമോ ഒന്നും ഇതുവരെ തോന്നിയിട്ടില്ല .സഹായത്തിനായി പലരും നൽകിയ പല ചെക്കുകളും മടങ്ങി . ആരോടും ഒരു പരാതിയും പരിഭവവുമില്ല . ആരെയും ഭയക്കുന്നുവില്ല , എന്റെ മനസാക്ഷിക്ക് ബോധ്യമായ കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത് .. ആരെയും ഇതുവരെ നോവിച്ചിട്ടില്ല .മുൻപ് അയൺ ഗേൾ എന്ന് വിളിച്ചവർ ഇപ്പോൾ നടുവൊടിഞ്ഞ കുട്ടിയെന്നാണ് വിളിക്കുന്നതെന്നും ഹനാൻ പറയുന്നു . മനോരമ ഓൺലൈൻ ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് ..

Articles You May Like

x