ലോക ചാമ്പ്യനെ തോൽപ്പിച്ച് ആര്‍. പ്രഗ്‌നാനന്ദ, വിശ്വനാഥന്‍ ആനന്ദിനെയും മറികടന്ന് ചരിത്ര നേട്ടം

നെതർലൻഡ്സ്; ലോക ചാമ്പ്യനെ മലര്‍ത്തിയടിച്ച് ആര്‍. പ്രഗ്‌നാനന്ദ. നെതർലാന്റിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ചാംപ്യൻഷിപ്പിൽ ലോക ചാംപ്യൻ ഡിങ് ലിറനെ തോൽപിച്ച് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ.

ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമെന്ന നേട്ടത്തിലേക്ക് ഈ വിജയത്തോടെ പ്രഗ്നാനന്ദയെത്തി. അഞ്ചു തവണ ലോക ചാംപ്യനായിട്ടുള്ള വിശ്വനാഥൻ ആനന്ദിനെ ഫിഡെ റേറ്റിങ്ങിൽ പിന്തള്ളിയാണ് പ്രഗ്ഗയുടെ കുതിപ്പ്. 2748.3 ആണ് പ്രഗ്നാനന്ദയുടെ ഫിഡെ റേറ്റിങ്. ആനന്ദിന്റേത് 2748 ആണ്.

ക്ലാസിക്കൽ ചെസിൽ നിലവിലെ ലോകചാംപ്യനെ തോൽപിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. വിശ്വനാഥൻ ആനന്ദാണ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. ചൈനീസ് താരം ഡിങ് ലിറനെതിരെ തുടക്കം മുതൽ പ്രഗ്നാനന്ദയ്ക്ക് ആധിപത്യം ഉണ്ടായിരുന്നു. ടാറ്റ സ്റ്റീസ് ചെസിൽ ആദ്യ നാലു റൗണ്ടുകളിൽ പ്രഗ്നാനന്ദയുടെ ആദ്യ വിജയമാണിത്. ആദ്യ റൗണ്ടുകളിൽ‌ സമനിലയായിരുന്നു ഫലം.

‘ഞാന്‍ വളരെ എളുപ്പത്തില്‍ സമനില നേടി എന്നാണ് കരുതിയത്, പിന്നീട് എങ്ങനെയോ അദ്ദേഹത്തിന് കാര്യങ്ങള്‍ കൈവിട്ടു പോയി. നിങ്ങള്‍ ഒരു ശക്തനായ കളിക്കാരനെ പരാജയപ്പെടുത്തുകയാണെങ്കില്‍ അത് എല്ലായിപ്പോഴും സവിശേഷമാണ്. കാരണം അവരെ തോല്‍പ്പിക്കുന്നത് അത്ര എളുപ്പമല്ല. ക്ലാസിക്കല്‍ ചെസില്‍ ആദ്യമായി ഒരു ലോക ചാമ്പ്യനെതിരെ വിജയിക്കുന്നത് സന്തോഷമുള്ള കാര്യമാണ്,’ പ്രഗ്നാനന്ദ വ്യക്തമാക്കി.

5-ാം വയസ്സിൽ കളിക്കാൻ തുടങ്ങിയ പ്രഗ്നാനന്ദ, 2018-ൽ 12-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററുമായി . സെർജി കർജാകിൻ, ഗുകേഷ് ഡി, ജാവോഖിർ സിന്ദറോവ്. ആകസ്മികമായി, അദ്ദേഹത്തിന്റെ മൂത്ത സഹോദരി ആർ വൈശാലിയും ഒരു ഗ്രാൻഡ് മാസ്റ്ററാണ്, ഇത് സഹോദരങ്ങളെ ലോകത്തിലെ ആദ്യത്തെ സഹോദര-സഹോദരി ജിഎം ജോഡിയാക്കുന്നു.

Articles You May Like

x